google.com, pub-4535768800405607, DIRECT, f08c47fec0942fa0 WORLDS BEST TRAVEL DESTINATION

Ticker

30/recent/ticker-posts

WORLDS BEST TRAVEL DESTINATION

DUBAI

DUBAI


യാത്രകൾ ചെയ്യുന്നവരാണ് നമ്മൾ എല്ലാവരും . ആദ്യകാലങ്ങളിൽ വിദേശ യാത്രികർ കുറവ് ആയിരുന്നെങ്കിൽ . ഇന്ന് ചിലവ് ചുരുക്കി വിദേശയാത്രകൾ നടത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണ് . അതിന് ഒരു പ്രധാന കാരണം സോഷ്യൽ മീഡിയ ആണ് എന്ന് തന്നെ പറയാം . നമ്മൾ ഏതെങ്കിലും ഒരു രാജ്യത്ത് പോകുവാൻ ആയി തെയ്യാറെടുക്കുകയാണെങ്കിൽ ആ രാജ്യത്തെ എല്ലാ വിവരങ്ങളും വിവരണങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ ലഭ്യമാണ് . ചിലവ് ചുരുക്കി എങ്ങനെ പോയി സ്ഥലങ്ങൾ എല്ലാം കണ്ട് മടങ്ങി വരാം എന്ന് പോയി വന്ന ആളുകളുടെ അനുഭവങ്ങളിൽ നിന്നും വിവരണങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാം . അതിന് അനുസരിച്ച് യാത്രകൾ നമുക്ക് പ്ലാൻ ചെയ്യാം . നമ്മൾ ഒരു രാജ്യത്തേക്ക് പോയി കാഴ്ചകൾ എല്ലാം കണ്ട് മടങ്ങി വന്നതിന് ശേഷം വീണ്ടും വീണ്ടും ആ രാജ്യം നമ്മളെ അവിടേക്ക് തന്നെ ആകർഷിക്കുക ആണെങ്കിൽ ആ രാജ്യത്തിന് എന്തെങ്കിലും പ്രത്യേകത ഉണ്ടാവില്ലേ . ഉണ്ടാവും ഞാൻ ഉദ്ദേശിച്ചത് ആ രാജ്യത്തെ കാഴ്ചകൾ മാത്രം അല്ല . ആ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യം മുതൽ ടൂറിസത്തിന് നൽകുന്ന പ്രാധാന്യം വിദേശികളെ അതിഥികളെ പോലെ സ്വീകരിക്കുകയും അവരെ ബഹുമാനിക്കുകയും . രാജ്യം ഭരിക്കുന്ന ആളുകളുടെ മുൻ വിധി എല്ലാം അതിൽ ഉൾപ്പെടും . നമ്മൾ ഒരു രാജ്യത്തേക്ക് സന്ദർശനത്തിന് പോയാൽ ആ രാജ്യത്തു നിന്നും നമുക്ക് ഒരു മോശം അനുഭവം ഉണ്ടായാൽ ഇനി ആ രാജ്യത്തു എത്ര തന്നെ കണ്ണിന് കുളിർമ ഏകുന്ന കാഴ്ചകൾ ഉണ്ടെന്ന് പറഞ്ഞാലും വീണ്ടും അങ്ങോട്ട് തന്നെ പോകുവാൻ നാം മടിക്കുക തന്നെ ചെയ്യും . ടൂറിസത്തിൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് അതിഥികളെ നമ്മൾ എങ്ങനെ ആണ് സ്വീകരിക്കുന്നത് നമ്മൾക്ക് അവരോടുള്ള മനോഭാവവും കാഴ്ചപ്പാടും എന്താണ് എന്നതൊക്കെ . ഞാൻ ഈ പറഞ്ഞുവരുന്നത് എന്താണ് എന്ന് വെച്ചാൽ .  മികച്ച വിനോദ സഞ്ചാര കേന്ദ്രത്തിനുള്ള അവാർഡ് തുടർച്ചയായി മൂന്നു തവണ ഒരു കേന്ദ്രം സ്വന്തമാക്കണമെങ്കിൽ ഒന്നു ചിന്തിച്ചുനോക്കു അവർ എത്രത്തോളം സഞ്ചാരികളെ ആകർഷിക്കുന്നു അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നു അതിഥികളെ എത്രത്തോളം സ്നേഹിക്കുന്നു എന്നൊക്കെ . അതേ നമുക്ക് ലോകത്തിലെ തന്നെ മികച്ച വിനോദസഞ്ചാര കേന്ദ്രം എന്ന അവാർഡിന് അർഹമായ ഒരു നാടിന്റെ വിശേഷങ്ങൾ വായിച്ചറിയാം .


സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രം ആയി വീണ്ടും ദുബായ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു  . ട്രാവൽ ബുക്കിങ് ആൻഡ് റിവ്യൂ പ്ലാറ്റ്ഫോം ആയ ട്രിപ്പ് അഡ്വൈസർ 2024 ലെ ട്രാവലേഴ്‌സ് ചോയ്സ് പുരസ്ക്കാരം ആണ് ദുബായ്ക്ക് ലഭിച്ചത് . ഒന്നാം നമ്പർ ആഗോള ലക്ഷ്യസ്ഥാനം എന്ന അംഗീകാരം തുടർച്ചയായി മൂന്നാം വർഷം ആണ് ദുബായ്ക്ക് ലഭിക്കുന്നത് . ദുബായ് കിരീടവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ആയ ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും തന്റെ ' X ' ( ട്വിറ്റർ ) അക്കൗണ്ടിലൂടെ ആണ് ഈ കാര്യം അറിയിച്ചത് . 

" പതിറ്റാണ്ടുകൾക്ക് മുൻപ് കൈവരിക്കാൻ ആകാത്ത സ്വപ്നം ആണ് വിനോദ സഞ്ചാര മേഖലയിൽ ദുബായുടെ സ്ഥിരതയാർന്ന നേട്ടങ്ങൾ UAE വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ മികവാർന്ന നേതൃത്വത്തിന് നന്ദി . സ്വപ്നങ്ങൾ യാഥാർഥ്യം ആയിരിക്കുന്നു"

എന്ന് ശൈഖ് ഹംദാൻ ' X ' ( ട്വിറ്റർ ) ൽ കുറിച്ചു . ട്രിപ്പ് അഡ്വൈസറിലെ യാത്രക്കാരുടെ അവലോകനങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് 2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെ ഉള്ള 12 മാസ കാലയളവിലെ വിലയിരുത്തലിലൂടെ ആണ് ദുബായ് മുന്നിലെത്തിയത് . വളർന്നുവരുന്ന ടൂറിസം സാധ്യതകൾ തൊഴിൽ അവസരങ്ങൾ ബിസിനസ്സ് എന്നിവയെല്ലാം ദുബായിയെ ആളുകളുടെ പ്രിയപ്പെട്ട ഇടം ആക്കി മാറ്റി . ബാലി , ലണ്ടൻ , റോം , പാരിസ് തുടങ്ങിയ അന്താരാഷ്ട്ര പ്രസിദ്ധി ആർജിച്ച നഗരങ്ങളെ പിന്തള്ളി ആണ് ദുബായ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് .

ബാലി ആണ് രണ്ടാം സ്ഥാനത്ത് ലണ്ടൻ ഹനോയ്‌ യഥാക്രമം മൂന്നും നാലും സ്ഥാനത്ത് ഇടം നേടി . ദുബായ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് തീർച്ചയായും അവിടുത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണവും ഭരണ പാഠവവും തന്നെ ആണ് .

Post a Comment

0 Comments