google.com, pub-4535768800405607, DIRECT, f08c47fec0942fa0 VIKRAMASHILA

Ticker

30/recent/ticker-posts

VIKRAMASHILA

 




VIKRAMASHILA

പുരാതന ഭാരതത്തിലെ സർവകലാശാലകളിൽ 
പ്രശസ്തിയുടെയും പെരുമയുടെയും കാര്യത്തിൽ 
മുന്നിൽ നിൽക്കുന്ന മൂന്ന് പ്രധാന 
സർവകലാശാലകൾ ആണ് ഉള്ളത്.

1. തക്ഷശില
2. നളന്ദ
3. വിക്രമശില

ഈ മൂന്ന് സർവകലാശാലകളിൽ 
മുൻപന്തിയിൽ നിന്നിരുന്നത് നളന്ദ ആയിരുന്നു.
നളന്ദയുടെ മാതൃക വേറെ പല 
സർവകലാശാലകളും സ്ഥാപിക്കുന്നതിന് 
പ്രേരകമായിട്ടുണ്ട്.അക്കൂട്ടത്തിലൊന്നാണ് വിക്രമശില .
 
വിസ്തൃതിയുടെയും പ്രശസ്തിയുടെയും 
കാര്യത്തിൽ നളന്ദയെക്കാൾ                                

ഏറെ പിന്നിൽ 
ആണെങ്കിലും ഒരു കാര്യത്തിൽ                
നളന്ദയ്ക്കും 
വിക്രമശിലയ്ക്കും സമാനത 
അവകാശപ്പെടാം.
ഈ രണ്ട്‌ വിദ്യാപീഠങ്ങളും ഒരേ 
കാലഘട്ടത്തിൽ 
ഒരെയാൾ തന്നെ ആണ് നശിപ്പിച്ചത്.
വിശ്വവിഖ്യാതങ്ങൾ ആയ രണ്ട് 
സർവകലാശാലകൾ നശിപ്പിച്ചു 
എന്ന ബഹുമതി ബക്തിയാർ ഖിൽജിക്ക് 
അവകാശപ്പെട്ടതാണ്.

നളന്ദയിലെ 
പൂർവ്വ വിദ്യാർത്ഥി                                                                      ആയിരുന്ന ബംഗാളിലെ 
പാല രാജവംശത്തിലെ 
ധർമപാലരാജാവാണ് വിക്രമശില സർവകലാശാല സ്ഥാപിച്ചത്.സാഹിത്യാദികലകളിൽ അഗാധ പാണ്ഡിത്യം നേടിയ വ്യക്തി ആയിരുന്നു ധർമപാലരാജാവ്.

സർവകലാശാലക്ക് വേണ്ട സ്ഥലവും 
കെട്ടിടങ്ങളും മറ്റ്‌ സൗകര്യങ്ങളും ഒരുക്കികൊടുക്കുന്ന ഉത്തരവാദിത്വം മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു.
 വിക്രമശിലയിലെ പാഠ്യപദ്ധതിക്ക് അടിത്തറയിട്ടതും അനുയോജ്യരായ ഗുരുക്കന്മാരെ നിയമിച്ചതും വിദ്യാർത്ഥികളെ തിരഞ്ഞെടുത്തതും എല്ലാം നളന്ദയിലെ ആചാര്യൻമാരാണ്. 

മിക്ക അധ്യാപകരും നളന്ദയിൽ നിന്ന് ഉന്നത വിജയം നേടിയവരായിരുന്നു. സ്വതന്ത്രമായ നിലനിൽപ്പ് 
ഉണ്ടാകുന്നതുവരെ വിക്രമശിലയിലെ എല്ലാകാര്യത്തിലും 
നളന്ദയിലെ ആചാര്യൻമാരുടെ മേൽനോട്ടം 
ഉണ്ടായിരുന്നു .

ഗംഗാതീരത്തെ മനോഹരമായ ഒരു 
കുന്നിന് മുകളിലായിരുന്നു  സർവകലാശാലയുടെ ആസ്ഥാനം.നളന്ദയിലേതുപോലെ 
അനേകം നിലകളുള്ള കെട്ടിടങ്ങളും 
ശില്പഭംഗി നിറഞ്ഞവയും ആയിരുന്നു.
ഓരോ വിഷയങ്ങളും പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിൽ 
ആണ് പഠിപ്പിച്ചിരുന്നത്.വിദ്യാർത്ഥികളും ഗുരുനാഥന്മാരും താമസിച്ചിരുന്ന കെട്ടിടങ്ങൾ പ്രധാന മതിൽകെട്ടിന് 
അകത്തു തന്നെ ആയിരുന്നു.

നളന്ദയിലെപ്പോലെ തന്നെ ഇവിടെ പഠിച്ചിരുന്ന 
വിദ്യാർത്ഥികൾക്ക്  ഭക്ഷണവും താമസവും 
എല്ലാം സൗജന്യമായി നൽകി.വിവിധ വിഷയങ്ങൾ 
കൈകാര്യം ചെയ്യുന്ന നൂറ്റിയെട്ട് പ്രധാന 
ആചാര്യന്മാരും അതിലേറെ സന്ദർശക 
ആചാര്യന്മാരും വിക്രമശിലയിൽ ഉണ്ടായിരുന്നു.
പ്രധാന പ്രവേശന കവാടത്തിന്റെ വലത് ഭാഗത്ത്‌ നാഗാർജ്‌ജുനന്റെയും ഇടത് ഭാഗത്ത്‌ അസിതയുടെയും ഛായ ചിത്രങ്ങൾ ഉണ്ടായിരുന്നു.
വിക്രമശിലയെ പരമോന്നത നിലയിലേക്ക് 
ഉയർത്തിയ പണ്ഡിത ശ്രേഷ്ടനാണ് അസിത.
വിജ്ഞാനത്തിന്റെ വിവിധ ശാഖകളിൽ ഉപരിപഠനത്തിനുള്ള സൗകര്യവും ഇവിടെ ഉണ്ടായിരുന്നു.

പണ്ഡിറ്റ് എന്ന ബിരുദമാണ് ഇവിടെ 
നിന്ന് നൽകിയിരുന്ന ഏറ്റവും ഉയർന്ന ബിരുദം.

നളന്ദയിലെപ്പോലെ തന്നെ വിക്രമശിലയിലെ 
ആചാര്യന്മാരുടെ സേവനം സർവകലാശാലയിൽ 
മാത്രം ഒതുങ്ങി നിന്നില്ല.ചുറ്റുപാടുമുള്ള ഗ്രാമവാസികളെ ബോധവാന്മാരാക്കാൻ ഗ്രാമങ്ങൾ തോറും 
സഞ്ചരിച്ച് അവർ പ്രഭാഷണങ്ങൾ നടത്തി.
ഈ യാത്രകളിൽ അവർ ശിഷ്യന്മാരെയും കൂടെകൂട്ടി.വിക്രമശിലയിലെ വിദ്യാർത്ഥികളിൽ 
വലിയൊരു വിഭാഗം ടിബറ്റിൽ നിന്നുള്ളവർ ആയിരുന്നു. 

ടിബറ്റും ഈ സർവകലാശാലയും തമ്മിൽ അടുത്ത 
ബന്ധം പുലർത്തി പോന്നു. ടിബറ്റിലെ പല 
വിദ്യാ കേന്ദ്രങ്ങളും ആരംഭിച്ചത് ഇവിടുത്തെ 
ആചാര്യന്മാരും പൂർവ്വ വിദ്യാർത്ഥികളും ചേർന്നാണ്.ഈ വിദ്യാലയങ്ങളിൽ വിക്രമശിലയിലെ ആചാര്യന്മാർ കൂടെ കൂടെ പോയി പ്രഭാഷണങ്ങൾ നടത്തിയിരുന്നു.

വിക്രമശില സർവകലാശാലയിലെ 
ആചാര്യന്മാരിൽ അഗ്രഗണ്യൻ ആയിരുന്നു 
ദീപൻകര  ശ്രീരഞ്ജന അസിത അഥവ അസിത.

ടിബറ്റ് രാജാവിന്റെ ക്ഷണപ്രകാരം 
അവിടെ പോയി 
പ്രഭാഷണ പരമ്പര നടത്തിയിരുന്നു 
അതിനുപുറമേ 
പ്രധാനപ്പെട്ട പല സംസ്കൃത ഗ്രന്ഥങ്ങളും  
ടിബറ്റൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്.

വിക്രമശിലയെ കുറിച്ച് ഭാരത ഗ്രന്ഥങ്ങളിൽ വളരെ 
കുറച്ച് വിവരങ്ങൾ മാത്രമേ ഉള്ളു.കാരണം അവയെല്ലാം നശിപ്പിക്കപ്പെട്ടു.
ഈ വിശ്വവിഖ്യാത 
സർവകലാശാലയെ കുറിച്ചുള്ള 
ഏകദേശ വിവരങ്ങൾ അറിയുന്നത് ടിബറ്റൻ 
രേഖകളിൽ നിന്നാണ്.ഈ സർവകലാശാലയുടെ 
നാശത്തെക്കുറിച്ച് മിൻഹാജ് സിറാജിന്റെ 
താബ്‌കാത്തെനാസിരി എന്ന ചരിത്ര 
ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്.

നളന്ദ സർവകലാശാല നശിപ്പിച്ച ബഖ്തിയാർ ഖിൽജി 
തന്നെ ആണ് വിക്രമശിലയിലെ നൂറുകണക്കിന് 
പണ്ഡിത ശ്രേഷ്ടന്മാരുടെയും വിദ്യാർത്ഥികളുടെയും 
ശിരച്ഛേദം നടത്താൻ നേതൃത്വം കൊടുത്തത് എന്ന് കരുതപ്പെടുന്നു.സർവകലാശാല ചുട്ടുചാമ്പലാക്കിയത് 
ഖിൽജി തന്നെ ആണ്.

ഇദ്ദേഹത്തിന്റെ കണ്ണ് വെട്ടിച്ച് ഏതാനും 
ടിബറ്റൻ വിദ്യാർത്ഥികൾ ജീവൻ പണയം 
വെച്ച് കടത്തിയ രേഖകൾ മാത്രമാണ് വിക്രമശിലയെ 
കുറിച്ച് ഇന്ന് അവശേഷിച്ചിട്ടുള്ളത്.
ഈ ആക്രമണ സമയത്ത്‌ കാശ്മീർ സ്വദേശി ആയ 
ശാക്യ ശ്രീപണ്ഡിറ്റ് ആയിരുന്നു വിക്രമശിലയുടെ പരമോന്നതാചാര്യൻ.

നാന്നൂറ് വർഷത്തോളം ലോകത്തിന്റെ 
നാനാഭാഗങ്ങളിൽ നിന്നെത്തിയിരുന്ന 
വിജ്ഞാന ദാഹികൾക്ക് അഭയ സ്ഥാനമായി നിൽക്കാൻ വിക്രമശിലയ്ക്ക് കഴിഞ്ഞു.

Post a Comment

0 Comments