MUSICAL INSTRUMENTS
ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് മനുഷ്യരെല്ലാവരും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് സംഗീതം.
സംഗീതം പലർക്കും ഉപജീവന മാർഗമാണ് എന്നാൽ
അത് മറ്റു ചിലർക്ക് സ്വന്തം കഴിവുകൾ
പ്രകടിപ്പിക്കാനുള്ള ഒരു വഴിയും മറ്റു ചിലർക്ക്
സ്വസ്ഥതയും സമാധാനവും നൽകുന്ന ഒന്നുമാണ്.
സംഗീതം ഉത്ഭവിക്കാനും പ്രവഹിക്കാനും
രണ്ടു മാർഗങ്ങളേ ഉള്ളു.
ഒന്ന് വായ്പ്പാട്ട് മറ്റൊന്ന് ഉപകരണ സംഗീതം.
ഉപകരണ സംഗീതത്തെക്കുറിച്ചാണ് ചുവടെ നൽകുന്നത്.
ഒറ്റകമ്പിയുള്ള ഏക്താര മുതൽ ശതതന്ത്രി വീണ വരെ ഏതു സംഗീതോപകരണവും വാക്കിനെ സ്വരമാക്കുന്നു അക്ഷരത്തെ സംഗീതമാക്കുന്നു.
സംഗീതം ഭാഷയ്ക്ക് അതീതമാണെന്ന സത്യത്തെ വെളിപ്പെടുത്തുകയാണ് ഓരോ സംഗീത ഉപകരണവും.
സംഗീതോപകരണങ്ങളെ പൊതുവെ പാശ്ചാത്യം (Western) , പൗരസ്ത്യം (Eastern) എന്നിങ്ങനെ രണ്ടായി തിരിക്കാം.ഇന്ത്യൻ സംഗീതോപകരണങ്ങളുടെ സ്ഥാനം പൗരസ്ത്യ വിഭാഗത്തിലാണ്.
ഭാരതീയസംഗീതത്തിലെ രണ്ടു പ്രധാന ശാഖകളായ കർണാടക സംഗീതത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിനും പുറമെ നാടോടി സംഗീതത്തിന്റെ കൈവഴികളും നമുക്കുണ്ട്.ഇങ്ങനെ വിവിധ സംഗീത വിഭാഗങ്ങളിലായി അഞ്ഞൂറിലേറെ സംഗീതോപകരണങ്ങൾ നമ്മുടെ രാജ്യത്ത് തന്നെ ഉണ്ട്.
" നാട്യശാസ്ത്രം " രചിച്ച ഭരതമുനി ഭാരതീയ സംഗീതോപകരണങ്ങളെ നാല് പ്രധാന വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
1. തന്ത്രിവാദ്യങ്ങൾ
2. അവനദ്ധ വാദ്യങ്ങൾ
3. സുഷിര വാദ്യങ്ങൾ
4. ഘന വാദ്യങ്ങൾ
എന്നിവയാണ് അവ.ഏത് വസ്തുകൊണ്ടാണ് സംഗീതോപകരണം നിർമിക്കപ്പെട്ടിട്ടുള്ളത് എങ്ങിനെയാണ് അവ സംഗീതം പുറപ്പിടുവിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം.
കർണാടക സംഗീതം , ഹിന്ദുസ്ഥാനി സംഗീതം , വിവിധ തരം നാടോടി സംഗീതം എന്നിവയിലെല്ലാം തന്ത്രിവാദ്യങ്ങൾ ഉപയോഗിക്കപ്പെടുന്നു.വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ചില തന്ത്രിവാദ്യങ്ങൾ ഇവയാണ്.
MUSICAL INSTRUMENTS
നാടോടി തന്ത്രിവാദ്യങ്ങൾ
വില്ലടിവാദ്യം,തുംതുണെ,ഏക്താര, തംബുര,ബുവാങ്.
കർണാടക സംഗീതം
തംബുരു,വിവിധയിനം വീണകൾ,ഗോട്ടു വാദ്യം,വയലിൻ.
ഹിന്ദുസ്ഥാനി സംഗീതം
സിത്താർ,സന്തൂർ,സരോദ്,സാരംഗി,സ് വരമണ്ഡൽ തുടങ്ങിയവ.
പാശ്ചാത്യ തന്ത്രിവാദ്യങ്ങൾ
പ്രധാനപ്പെട്ടവ ഗിറ്റാർ,വയലിൻ,മാൻഡോലിൻ,പിയാനോ, തുടങ്ങിയവയാണ്.
സുഷിരങ്ങളിലൂടെ വായു കടന്നുപോകുമ്പോൾ നാദമുണ്ടാകുന്ന ഉപകരണങ്ങളാണ് സുഷിരവാദ്യങ്ങൾ.
സുഷിരവാദ്യങ്ങൾക്ക് കുഴൽവാദ്യങ്ങൾ എന്നും പേരുണ്ട്.
കുഴൽ,കൊമ്പ്,നാദസ്വരം,ഷഹനായി,പു ല്ലാങ്കുഴൽ തുടങ്ങിയവ ഭാരതീയ സുഷിരവാദ്യങ്ങളിൽപ്പെടുന്നു.ക് ലാരിനെറ്റ്, ബ്യൂഗിൾ, സാക്സോഫോൺ തുടങ്ങിയവ പാശ്ചാത്യ സുഷിരവാദ്യങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ടവയാണ്.
"അവനദ്ധം" എന്ന സംസ്കൃതവാക്കിന്റെ അർത്ഥം മൂടപ്പെട്ടത് പൊതിയപ്പെട്ടത് എന്നാണ്. പൊള്ളയായ വസ്തുവിന്റെ തുറന്ന ഭാഗത്ത് തുകൽ മുറുക്കി ബന്ധിച്ചാണ് അവനദ്ധ വാദ്യങ്ങൾ ഉണ്ടാക്കുന്നത്.അതിനാൽ അവയെ തുകൽ വാദ്യങ്ങൾ അല്ലെങ്കിൽ ചർമ്മ വാദ്യങ്ങൾ എന്നും വിളിക്കുന്നു.
ഇനി ഏതാനും ചില സംഗീതോപകരണങ്ങൾ പരിചയപ്പെടാം.
MUSICAL INSTRUMENTS
തന്ത്രിവാദ്യങ്ങൾ
സിത്താർ
ആദ്യകാലങ്ങളിൽ സിത്താറിന് തന്ത്രികൾ മൂന്നായിരുന്നു.എന്നാൽ കാലക്രമേണ വിവിധ മാറ്റങ്ങൾ ഈ വാദ്യത്തിന് ഉണ്ടായി.ഇപ്പോഴത്തെ സിത്താർ ഒരു ബഹുതന്ത്രിവാദ്യമാണ്.11 മുതൽ 17 വരെ തന്ത്രികൾ ഉള്ള സിത്താറുകളുണ്ട്.വിശ്വപ്രസിദ് ധനായ സിത്താർ വാദകനാണ് പണ്ഡിറ്റ് രവി ശങ്കർ.
സരോദ്
"ശാരദവീണ" എന്ന പഴയ സംഗീതോപകരണത്തിന്റെ പരിഷ്കൃത രൂപം ആണ് ഇത്.
ലോകപ്രശസ്ത സരോദ് വാദകനാണ് ഉസ്താദ് അംജത് അലി ഖാൻ.
സന്തൂർ
കാശ്മീർ താഴ് വരയുടെ സംഗീതോപകരണം എന്നാണ് സന്തൂർ അറിയപ്പെടുന്നത്.ശത തന്ത്രി വീണ എന്ന പഴയകാല സംഗീതോപകരണത്തിന്റെ പരിഷ്കൃത രൂപം ആണ് സന്തൂർ.ലോകപ്രശസ്ത സന്തൂർ വാദകനാണ് പണ്ഡിറ്റ് ശിവകുമാർ ശർമ്മ.
സാരംഗി
പാശ്ചാത്യരുടെ വയലിന് സമാനമായ ഇന്ത്യൻ സംഗീതോപകരണമാണ് സാരംഗി. 60 സെന്റീമീറ്റർ നീളമുള്ള ഒറ്റത്തടിയിലാണ് സാരംഗി നിർമ്മിക്കുന്നത്.നാല് പ്രധാന തന്ത്രികളാണ് സാരംഗിക്കുള്ളത്.വില്ലുപോലുള്ള ഉപകരണം തന്ത്രികളിലൂടെ മീട്ടിയാണ് ശബ്ദം സൃഷ്ടിക്കുന്നത്.വിരൽതുമ്പുകൾ പ്രത്യേകരീതിയിൽ വിന്യസിപ്പിച്ച് ഈ ശബ്ദത്തെ ശ്രുതിമധുരമായ രാഗങ്ങളാക്കിമാറ്റുന്നു.
തംബുരു
കർണാടക സംഗീതത്തിലെ ഒഴിച്ചുകൂടാനാവാത്ത തന്ത്രിവാദ്യമാണ് തംബുരു.കച്ചേരികൾക്ക് ശ്രുതി ചേർക്കാനാണ് ഇത് ഉപയോഗിക്കുന്നത്.വിരലുകൾ കൊണ്ട് തന്ത്രികൾ ചലിപ്പിച്ചാണ് തംബുരു വായിക്കുന്നത്.
വീണ
പ്രസിദ്ധമായ തന്ത്രിവാദ്യമാണ് വീണ. ഭാരതീയ സംഗീതോപകരണങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട സ്ഥാനമാണ് വീണയ്ക്കുള്ളത്.പുരാണത്തിൽ സരസ്വതി ദേവിയുടെയും നാരദന്റെയും സംഗീതോപകരണം എന്ന നിലയിൽ വീണ പ്രസിദ്ധമാണ്.രാഗങ്ങളുടെ സ്വരസ്ഥാനങ്ങൾ കണ്ടുപിടിക്കാനും ആരോഹണ അവരോഹണ ക്രമങ്ങൾ നിശ്ചയിക്കാനും എല്ലാം വീണ സഹായകമാണ്.
ഒറ്റകമ്പിയുള്ള വീണ മുതൽ ആയിരം കമ്പിയുള്ള വീണ വരെ പണ്ടുകാലത്ത് ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്.എന്നാൽ ഇപ്പോഴത്തെ വീണകൾക്ക് ഏഴ് കമ്പികൾ ആണ് ഉള്ളത്.ഇവയിൽ മൂന്നെണ്ണം താളകമ്പികൾ എന്നാണ് അറിയപ്പെടുന്നത്.മറ്റു നാലെണ്ണം വായനകമ്പികൾ എന്നും അറിയപ്പെടുന്നു.
വീണ പതിനെട്ടു തരം ഉണ്ടെന്നാണ് കണക്ക്.കച്ചുവീണ,രുദ്രവീണ,മഹത് തിവീണ,കാർത്യായന വീണ,വിചിത്രവീണ എന്നിങ്ങനെ നിരവധി വീണകൾ ഉണ്ട്.വീണകളിലെ രാഞ്ജി എന്നറിയപ്പെടുന്നത് "സരസ്വതിവീണ"യാണ്. ഇക്കാലത്ത് ഏറ്റവും അധികം ഉപയോഗപ്പെടുന്ന വീണയും കൂടെ ആണ് സരസ്വതി വീണ.
സ്വര, രാഗ, താളങ്ങൾ ഒരേ ഉപകരണത്തിൽ നിന്നും സൃഷ്ടിക്കാം എന്നതാണ് വീണയുടെ പ്രത്യേകത.
MUSICAL INSTRUMENTS
താള വാദ്യങ്ങൾ
ചെണ്ട
പതിനെട്ട് വാദ്യങ്ങളും ചെണ്ടയ്ക്ക് താഴെ എന്നാണ് പഴമൊഴി.തികച്ചും കേരളീയമായ താളവാദ്യമാണ് ചെണ്ട.കഥകളിയിലെ പ്രധാന വാദ്യം കൂടി ആണ് ചെണ്ട.
തബല
ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാനപ്പെട്ട താള വാദ്യമാണ് തബല.ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ പറയുന്ന അവനദ്ധ
വാദ്യങ്ങൾ എന്ന വിഭാഗത്തിലാണ് തബല ഉൾപ്പെടുന്നത്.
അവനദ്ധ വാദ്യങ്ങൾ എന്നാൽ ചർമ്മ വാദ്യങ്ങൾ അഥവാ തുകൽവാദ്യങ്ങൾ.
ചെണ്ട,മദ്ധ്ളം,തിമില, തബല എന്നിവയെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന വാദ്യങ്ങൾ ആണ്.
ഇരട്ട വാദ്യമാണ് തബല.രണ്ട് ഭാഗങ്ങൾ ഉണ്ട് ഇതിന്.
ഇടത് കൈകൊണ്ട് വായിക്കുന്നഭാഗത്തെ ബായ എന്നും വലത് കൈ കൊണ്ട് വായിക്കുന്ന ഭാഗത്തെ ദായ എന്നും പറയുന്നു.ഇതു രണ്ടും ചേർന്നാൽ തബല എന്ന വാദ്യമായി.
മദ്ധ്ളം
കഥകളി,പഞ്ചവാദ്യം,വേല,പൂരം,എന് നിവയ്ക്ക് ഉപയോഗിക്കുന്ന താളവാദ്യങ്ങളിൽ ഒന്നാണ് മദ്ധ്ളം.രണ്ട് തരം മദ്ധ്ളങ്ങൾ ആണ് ഉള്ളത്.ഒന്ന് ശുദ്ധ മദ്ധ്ളം രണ്ട് തൊപ്പി മദ്ധ്ളം.
ശുദ്ധ നാദം മുഴക്കുന്നതിനെ ശുദ്ധ മദ്ധ്ളം എന്നും അടഞ്ഞ ശബ്ദം ഉള്ളതിനെ തൊപ്പി മദ്ധ്ളം എന്നും വിളിക്കുന്നു.
മൃദംഗം
കർണാടക സംഗീതത്തിലെ മുഖ്യ താള വാദ്യമാണ് മൃദംഗം.വലതുകൈകൊണ്ടുവായിക്കുന്ന വശത്തിന് വലന്തല എന്നും ഇടതുകൈകൊണ്ടു വായിക്കുന്ന വശത്തിന് ഇടന്തല എന്നും പറയുന്നു.
ഇടയ്ക്ക
കേരളത്തിന്റെ സ്വന്തം വാദ്യമാണ് ഇടയ്ക്ക.ക്ഷേത്രങ്ങളിലെ സോപാനസംഗീതത്തിന് ഇടയ്ക്ക ഉപയോഗിക്കുന്നു.പഞ്ചവാദ്യത്തിൽ ഇടയ്ക്ക പ്രധാനമാണ്.കൂടിയാട്ടത്തിലും ഇടയ്ക്ക ഉപയോഗിക്കാറുണ്ട്.
MUSICAL INSTRUMENTS
സുഷിരവാദ്യങ്ങൾ
ശംഖ്
പുരാണ പ്രസിദ്ധമായ സുഷിരവാദ്യമാണ് ശംഖ്.ഒരു കടൽ ജീവിയുടെ പുറംതോടാണിത്. ശ്വാസം അടക്കിപിടിച്ച് ശബ്ദം നീണ്ടുനിൽക്കുന്ന വിധത്തിൽ വേണം ഇത് ഊതുവാൻ.ഒരു സംഗീതോപകരണം എന്നതിലുപരി ക്ഷേത്ര ചടങ്ങുകൾക്കാണ് ശംഖ് കൂടുതലായി ഉപയോഗിക്കുന്നത്.ഇതിന്റെ ശബ്ദം മംഗള സൂചകമായി കണക്കാക്കുന്നു.കഥകളിയിലും പഞ്ചവാദ്യത്തിലും ശംഖ് ഉപയോഗിക്കാറുണ്ട്.രണ്ട് തരത്തിൽ ഉള്ള ശംഖ് ആണ് ഉള്ളത് ഒന്ന് ഇടംപിരി ശംഖ് മറ്റൊന്ന് വലം പിരി ശംഖ്.
ഷെഹനായി
ലോകപ്രശസ്തി നേടിയത്.
ഉത്തരേന്ത്യയിലെ
വിവാഹവേളയിൽ
പരമ്പരാഗതമായി
ഷെഹനായി വായിച്ചു വരുന്നു.അതിനാൽ ഇതൊരു മംഗള വാദ്യമായും കണക്കാക്കുന്നുണ്ട്.
ജലതരംഗം
ജലതരംഗം ഒരു ഘന വാദ്യമാണ്. ജലത്തിലെ തരംഗം ആണ് ജലതരംഗം ആയത്.വെള്ളത്തിൽകൂടി ശ്രുതിമധുരമായ തരംഗങ്ങൾ സൃഷ്ടിച്ച് സംഗീതാനുഭൂതി പകരുവാൻ കഴിയും എന്നതാണ് ഈ സംഗീതോപകരണത്തിന്റെ അടിസ്ഥാനം.
ഏറ്റവും ലളിതമാണ് ഈ ഘന വാദ്യം.കുറെ ചൈനാകോപ്പകളും രണ്ട് മുളം കമ്പും അൽപ്പം വെള്ളവും ഉണ്ടെങ്കിൽ ജലതരംഗം റെഡി.പാത്രങ്ങളുടെ എണ്ണം എത്ര സ്വരങ്ങൾ വേണം എന്നതിനെ ആശ്രയിച്ചിരിക്കും.
പാത്രങ്ങൾ അർധ വൃത്താകൃതിയിൽ ഒന്നോ രണ്ടോ വരിയിലായി വായിക്കുന്ന ആളിന് മുന്നിൽ നിരത്തിവെക്കുന്നു.പാത്രങ്ങൾ പല വലുപ്പത്തിൽ ഉള്ളവ ആയിരിക്കും.അവയിൽ വെള്ളം നിറക്കും. ശ്രുതിയുമായി ബന്ധപ്പെടുത്തിയാണ് വെള്ളത്തിന്റെ അളവ് നിർണ്ണയിക്കുന്നത്.ചെറിയ മുളം കമ്പ് ഇരുകൈകളിലും പിടിച്ച് പാത്രങ്ങളുടെ വക്കിൽ അടിച്ചാണ് ഇത് വായിക്കുന്നത്.വായിക്കാൻ എത്ര പ്രയാസം ഉള്ള രാഗങ്ങളും പരിചയസമ്പന്നരായ ജലതരംഗ വാദകർക്ക് അനായാസം വായിക്കാൻ കഴിയും.
പുല്ലാങ്കുഴൽ
ഏറ്റവും പുരാതനമായ സുഷിരവാദ്യമാണ് പുല്ലാങ്കുഴൽ അല്ലെങ്കിൽ ഓടക്കുഴൽ.
ഏറ്റവും ലളിതമായ സംഗീതോപകരണങ്ങളിൽ ഒന്നാണ് പുല്ലാങ്കുഴൽ.
കൊമ്പ്
തെക്കേ ഇന്ത്യയിൽ ഉപയോഗിച്ചുവരുന്ന ഒരു സുഷിരവാദ്യമാണ് കൊമ്പ്.ഇംഗ്ലീഷ് അക്ഷരം "സി" യുടെ ആകൃതി ആണ് ഇതിന്.ഊതുന്ന ഭാഗത്തുനിന്നും മുകളിലേക്ക് വരുംതോറും ഇതിന് വണ്ണം കൂടുന്നു.ഏറ്റവും മുകൾ ഭാഗം വൃത്താകൃതിയിൽ തുറന്നിരിക്കുന്നു.ഇത് മൂന്ന് ഭാഗങ്ങളിലായി അഴിച്ചു മാറ്റാം. പഞ്ചവാദ്യത്തിലും പൂരത്തിലും കൊമ്പ് ഉപയോഗിക്കാറുണ്ട്.
MUSICAL INSTRUMENTS
ഘന വാദ്യങ്ങൾ
ചേങ്ങില
വെങ്കലത്തിലോ പിച്ചളയിലോ നിർമിക്കുന്നു.ഒറ്റനോട്ടത്തിൽ ദോശകല്ലുപോലെ തോന്നും
മുകൾ ഭാഗത്ത് ഒന്നോ രണ്ടോ ദ്വാരങ്ങൾ കാണും.ഇതിൽ ചരട് കോർത്താണ് ചേങ്ങില പിടിക്കുന്നത്.
ചെറിയ മരക്കോൽ കൊണ്ട് അടിച്ചാണ് നാദം ഉണ്ടാക്കുന്നത്.
ക്ഷേത്രചടങ്ങു കൾക്കും കഥകളിയിലും ഇത് ഉപയോഗിക്കുന്നു.
മഞ്ജീര
നമ്മുടെ നാട്ടിൽ കണ്ടുവരുന്ന കൈമണി പോലുള്ള ഒരു സംഗീത ഉപകരണം ആണ് മഞ്ജീര.അസമിലാണ് ഈ ഘന വാദ്യം കൂടുതലായി ഉപയോഗിക്കുന്നത്.ഒരു ചരടിന്റെ ഇരുവശത്തും കൊരുത്ത പുറത്തേക്ക് കുഴിഞ്ഞ രണ്ട് അർധഗോളങ്ങൾ ആണ് മഞ്ജീര.ഇവ തമ്മിൽ പരസ്പരം കൂട്ടിമുട്ടിച്ചാണ് നാദം സൃഷ്ടിക്കുന്നത്.മഞ്ജീരയ്ക്ക് ജാലറ എന്നും പേരുണ്ട്.
കോൽ
ഏറ്റവും ലളിതമായ ഘനവാദ്യങ്ങളിൽ ഒന്നാണ് കോൽ. മുളംകമ്പിന്റെയോ ഉണങ്ങിയ മരക്കഷ്ണത്തിന്റെയോ ഒരു ജോഡി ചേർന്നാൽ കോൽ ആയി.കേരളത്തിന്റെയും തമിഴ്നാടിന്റെയും നാടോടിക്കലയായ കോൽ കളിക്ക് താളം പകരാൻ ആണ് ഈ കോൽ വാദ്യം ഉപയോഗിക്കുന്നത്.മുപ്പത് സെന്റീമീറ്റർ ആണ് ഇതിന്റെ നീളം.കോൽ കളിക്കാർ ഇത് പരസ്പരം അടിച്ച് ആകർഷകമായ ശബ്ദം ഉണ്ടാക്കുന്നു.ഈ കോൽ ഗുജറാത്തുകാർക്ക് ദണ്ഡിയ ആണ്.
ചിംത
ഉത്തരേന്ത്യയിൽ ഭജനയ്ക്ക്
ഉപയോഗിക്കുന്ന നാടോടിവാദ്യംആണ് ചിംത.ഒരു മീറ്റർ നീളമുള്ള ഒരു ഇരുമ്പു ചവണയിൽ ഒരു വശത്ത് വെങ്കല ഡിസ്കുകൾ കൊരുത്തിട്ടിരിക്കുന്നു.കൈവെള് ളയിലടിച്ച് നാദം ഉണ്ടാക്കുന്നു.
ലളിതമായ ഒരു ചെറു
വാദ്യം ആണ് മുഖർശംഖ്.കമ്പന സ്വരം ആണ് ഇതിന്. സംഗീത കച്ചേരികൾക്ക് അകമ്പടിയായി
ഇത് ഉപയോഗിച്ചുവരുന്നു.
വലിച്ച് മുറുക്കിയ ഒരു കമ്പിയിൽ അടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ആണ് ഇതിന്.
ഇനി പാശ്ചാത്യ സംഗീതോപകരണങ്ങളെ പരിചയപ്പെടാം.
ഗിറ്റാർ
പാശ്ചാത്യ ജനപ്രിയ
ആണ് ഗിറ്റാറിനുള്ളത്.
കൂടാതെ വിരൽ മീട്ടാനുള്ള ഭാഗവും സൗണ്ട് ബോക്സും ഉണ്ട്.
ഈ കാലഘട്ടത്തിലെ ഗിറ്റാറുകളിൽ 12 കമ്പികൾ വരെ ഉണ്ട്.ഗിറ്റാർ കുടുംബത്തിലെ പുതിയ കണ്ടുപിടുത്തമാണ് ഇലക്ട്രിക്ക് ഗിറ്റാർ.
വയലിൻ
ഇറ്റലിയിൽ ആണ് ആദ്യാമായി വയലിൻ രൂപംകൊണ്ടത്.
നാല് തന്ത്രികൾ ആണ് വയലിന് ഉള്ളത്.ബോ കൊണ്ട് തന്ത്രികളിൽ ഉരസിയാണ് വയലിൻ മീട്ടുന്നത്.
ചെല്ലോയും ഡബിൾ ബാസ്സും വലിപ്പമേറിയ സംഗീതോപകരണങ്ങൾ ആണ് . ഇത് ഉപയോഗിക്കുന്നത് വലിപ്പമേറിയ ഭാഗം നിലത്തുറപ്പിച്ചാണ്.
പിയാനോ
എല്ലാ സംഗീതോപകരണങ്ങളിലും
വെച്ച് ഏറ്റവും തികഞ്ഞ സംഗീത ഉപകരണം ആണ് പിയാനോ. കവിതയ്ക്ക് അച്ചടിയുടെ കണ്ടുപിടുത്തം പോലെ ആണ് സംഗീതത്തിന് പിയാനോയുടെ കണ്ടുപിടുത്തം.1710 കാലഘട്ടങ്ങളിൽ ബാർത്താലോമിയോ ക്രിസ്റ്റഫോറി എന്ന
ഫ്ലോറൻസ്കാരനാണ് ആദ്യമായി പിയാനോയ്ക്ക് രൂപകൽപ്പന നടത്തിയത്.തുടർന്ന് ജോഹന്നാസ് സുംപ് ഭാരം കുറഞ്ഞതും വില കുറഞ്ഞതും ആയ ചതുര പിയാനോ നിർമിച്ചു.
"എണ്ണിയാൽ തീരാത്ത അത്ര സംഗീത ഉപകരണങ്ങൾ ഇന്ന് ലോകത്തുണ്ട് അതെല്ലാം ഉൾക്കൊള്ളിക്കുവാൻ സാധ്യമല്ല എനിക്ക് അറിയാവുന്നതും പിന്നെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും ആണ് ഈ മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് എന്ന കണ്ടെന്റ് എഴുതിയിരിക്കുന്നത്.ഇതിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക".
0 Comments
thanks for u r feedback