google.com, pub-4535768800405607, DIRECT, f08c47fec0942fa0 ഓർമ്മകളിലെ ജീവിതം

Ticker

30/recent/ticker-posts

ഓർമ്മകളിലെ ജീവിതം

  

ഇരുട്ടി തുടങ്ങിയിരിക്കുന്നു അതേ സൂര്യൻ ചന്ദ്രന്റെ വരവിനായി സ്വയം വഴിമാറി പോയിരിക്കുന്നു.

 ദേഹത്തുപറ്റിപിടിച്ച ചെളിയും വിയർപ്പുമെല്ലാം പാടവരമ്പത്തെ താമര പൂത്തുനിൽക്കുന്ന കുളത്തിൽ നിന്നും രാമൻ കഴുകി കളഞ്ഞ് രാജ്യം ഭരിക്കുന്ന രാജാവ് നീരാട്ടിനിറങ്ങിയപോലെ രാമൻ നീരാടി കൊണ്ടിരിക്കുമ്പോഴാണ് തന്റെ ഓമന പൈതലായ കാർത്തു രാവിലെ തന്നോട് പറഞ്ഞ കാര്യം ഓർത്തത്. 

എന്തുകൊണ്ട് ഞാൻ അതു മറന്നു ഒരിക്കലും മറക്കാൻ പാടില്ലാത്തതായിരുന്നു കാരണം തനിക്കും തന്റെ ഭാര്യക്കും ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ പുന്നയൂർക്കാവിലെ ദേവി അനുഗ്രഹിച്ചുതന്ന ഓമന മോൾ പറഞ്ഞ കാര്യം മറക്കുകയെ ഇല്ല ഒരിക്കലും ഇല്ല. 


രാമൻ അതിവേഗം തന്റെ നീരാട്ടു തീർത്തു തന്റെ ഓമന മോളുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാൻ തനിക്ക് തന്റെ തംബ്രാനെ കണ്ടേ പറ്റൂ കാരണം തംബ്രാൻ കനിഞ്ഞാലെ തന്റെ മോളുടെ ആഗ്രഹം രാമന് സാധിച്ചുകൊടുക്കാൻ പറ്റൂ.

 രാമൻ വേഗം തംബ്രാന്റെ അടുത്തെത്തി കാര്യം ഉണർത്തിച്ചു . ഉഗ്രരൂപിയായ പുന്നയൂർക്കാവിലെ ദേവിയുടെ ഉഗ്രഭാവം ആയിരുന്നു തന്റെ തംബ്രാന്റെ മുഖത്തു രാമൻ കണ്ടത് പക്ഷെ രാമൻ അതൊന്നും കാര്യമായി എടുത്തില്ല കാരണം തന്റെ ഓമന മോളുടെ ആഗ്രഹം സാധിച്ചുകൊടുക്കണം എന്നു മാത്രമേ കർഷകനായ രാമന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു.


 അവസാനം രാമൻ ആവശ്യം ഉന്നയിച്ചപ്പോൾ തംബ്രാന് മനസ്സലിവ് തോന്നി തംബ്രാന്റെ മനസ്സ് ശാന്തമായി പക്ഷെ തംബ്രാൻ ഒരു വ്യവസ്‌ഥ വെച്ചു . 

അത് എന്തെന്നാൽ കൊയ്ത്തു കാലം ആവുമ്പോൾ തനിക്ക് കിട്ടേണ്ട വിഹിതം കുറയുമെന്ന്. രാമൻ അതിനെല്ലാം സമ്മതം മൂളി കാരണമെന്തെന്നാൽ തന്റെ പൊന്നോമനയുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കണം അതിനുവേണ്ടി എന്തു വിഹിതം വേണമെങ്കിലും ഒഴിവാക്കാൻ രാമന് മടി ഉണ്ടായിരുന്നില്ല.

അങ്ങു ദൂരെ ചന്ദ്രൻ പുഞ്ചിരി തൂകി നിൽക്കുന്നു ആ പുഞ്ചിരി ഭൂമിയിൽ നിലാവിന്റെ രൂപത്തിൽ എത്തിയിരിക്കുന്നു. അതേ നേരം ഇരിട്ടി തുടങ്ങി ഇനിയും വൈകികൂടാ. 

രാമൻ തന്റെ ഊർജ്ജം എല്ലാം എടുത്തു പട്ടണത്തിലെ പുസ്തക വില്പനശാലയിലേക്ക് നീങ്ങി അതേ തന്റെ മോൾ തന്നോട് പറഞ്ഞതു അവൾക്ക് എഴുതിപടിക്കുവാനായി ഒരിക്കലും പൊട്ടാത്ത ഒരു നോട്ട് പുസ്തകം വേണം . തന്റെ ഓമനയുടെ കൂട്ടുകരികളെല്ലാം സ്ലേറ്റിൽ നിന്നും നോട്ട് പുസ്തകത്തിലേക്ക് മാറിയ വിവരം രാമന് നേരത്തെ അറിയാം പക്ഷെ അവരെല്ലാം ഉന്നതർ ആണ് രാമനോ വെറും കർഷകൻ അതും തന്റെ തംബ്രാന്റെ കൃപ കൊണ്ട് ജീവിക്കുന്ന ഒരു പാവം സാധു.

രാമൻ തന്റെ മോളുടെ ആഗ്രഹം നിവർത്തിച്ചു എന്ന സന്തോഷത്തോടെ തന്റെ കുടിലിലേക്ക് തന്റെ ഓമനയെ കാണുവാനായി തിരുവിതാംകൂർ മഹാരാജാവ് എഴുന്നെള്ളുന്ന
വാഹനത്തേക്കാൾ വേഗത്തിൽ പാഞ്ഞു.
അതാ ഉമ്മറത്തു തന്നെ തന്റെ പ്രിയതമ അത്താഴത്തിനുള്ള വക ഒരുക്കുന്നു.
രാമൻ വേഗം പ്രിയതമയുടെ അടുത്തെത്തി അവളോട് ആരാഞ്ഞു എവിടെ തന്റെ കണ്മണി .
ഇതുകേട്ടതും രാമന്റെ പ്രിയതമായ കുറിഞ്ഞിയുടെ കണ്ണിൽ നിന്നും അവൾപോലും അറിയാതെ കണ്ണുനീർ ഒഴുകി അവൾ ഒന്നും മിണ്ടാതെ തന്റെ ഓലമേഞ്ഞ കുടിലിലേക്ക് പോയി .
രാമൻ വീണ്ടും ആരാഞ്ഞു എവിടെ തന്റെ ഓമനയായ മോൾ
രാമന് തന്റെ ഓമന മോളിനെ കാണാതെ ഇരിക്കാൻ കഴിയുന്നില്ല കാരണം തന്റെ മോളുടെ ഒരു ആഗ്രഹം ഇന്ന് താൻ നിവർത്തിച്ചു കൊടുക്കാൻ പോവുകയാണ്                               

പക്ഷെ തന്റെ പ്രിയതമക്ക് ഇത് എന്തു പറ്റി അവളിൽ ഉണ്ടായ മാറ്റം രാമനിൽ വേദന ഉളവാക്കി പക്ഷെ രാമൻ അതു കാര്യമായി എടുത്തില്ല . 

രാമൻ തന്റെ പൊന്നോമനയെ അന്വേഷിച്ചു തന്റെ കുടിലിലേക്ക് നടന്നു അപ്പോൾ അതാ ഒരു മൂലക്ക് ഇരുന്ന് തന്റെ പ്രിയ പത്നി ഇരുന്നു കരയുന്നു.

രാമൻ ആരാഞ്ഞു എന്തു പറ്റി നീ എന്തിനാ കരയുന്നത് അന്നത്തിനുള്ള വക ഇല്ലേ .

എന്റെ മോൾ എവിടെ എന്റെ പൊന്നോമന എവിടെ രാമൻ വീണ്ടും വീണ്ടും ചോദിച്ചു.

കുറഞ്ഞിയുടെ കണ്ണിൽ നിന്നും അണ പൊട്ടിയപോലെ കണ്ണുനീർ ഒഴുകുവാൻ തുടങ്ങി വാക്കുകൾ മുറിഞ്ഞുപോകുന്നു തൊണ്ട ഇടറുന്ന ശബ്ദത്തോടെ അവൾ പറഞ്ഞു .

നമ്മുടെ പൊന്നോമനയെ പുന്നയൂർ ദേവി തന്നെ തിരിച്ചെടുത്ത കാര്യം.

അതേ ഇന്ന് രാമനോടും കുറിഞ്ഞിയോടും കൂടെ അവരുടെ പൊന്നോമന ഇല്ല .

പുന്നയൂർ ദേവിയുടെ കൃപയാൽ ലഭിച്ച പൊന്നോമന ആ ദേവി തന്നെ തിരിച്ചെടുത്തിരിക്കുന്നു.

പക്ഷെ ആ യാഥാർഥ്യം രാമന് ഇതുവരെയും ഉൾക്കൊള്ളുവാൻ കഴിഞ്ഞിട്ടില്ല. 

ഇന്നും രാമനും കുറിഞ്ഞിയും തന്റെ പൊന്നോമനയുടെ ഓർമകളിൽ ആണ് ജീവിക്കുന്നത്.

തങ്ങളുടെ മകൾ ഇവിടെ തന്നെ ഓടി കളിക്കുന്നുണ്ടെന്നുള്ള തോന്നലിൽ ആണ് രാമനും കുറിഞ്ഞിയും ഓരോ ദിവസവും തള്ളി നീക്കുന്നത്.

തന്റെ പ്രിയതമയുടെ കണ്ണുനീർ തുടച്ചു രാമൻ പറഞ്ഞു നമ്മുടെ മോൾ ഇവിടെ തന്നെ ഉണ്ട് നമ്മുടെ കൂടെ എന്ന്.


Post a Comment

3 Comments

thanks for u r feedback