കഥകളി
കേരളത്തിന്റെ തനത്
ദൃശ്യകലാ രൂപം ആണ് കഥകളി.
കഥയെ കളിക്കുക എന്നതാണ്
കഥകളി എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.
കാണുന്ന ഒരാൾക്ക് വളരെ എളുപ്പം ദഹിക്കാത്ത
ഒരു അഭിനയ സമ്പ്രദായം ആണ് കഥകളിയുടേത്.
കൊട്ടാരക്കര തമ്പുരാൻ ആവിഷ്കരിച്ച
രാമനാട്ടത്തിന്റെ പരിഷ്കൃത രൂപമാണ് ഇന്ന് കാണുന്ന കഥകളി.
കഥകളിയുടെ ഭാഷ എന്ന് പറയുന്നത് മുദ്രകൾ ആണ്.
24 മുദ്രകൾ ആണ് കഥകളിയിൽ ഉള്ളത്.
ഈ മുദ്രകൾ വെച്ചാണ് കഥകളിയിൽ
വാക്കും വാചകവും ഉണ്ടാക്കുന്നത്.
പിന്നെ ഉള്ളത് അഭിനയം ആണ് .
അഭിനയത്തിൽ കൂടുതലും നവരസങ്ങൾ ആണ്
അതായത് ഭാവങ്ങൾ.
ഇതിന് പുറമെ കഥകളിയിൽ ഉപയോഗിക്കുന്നത്
പദങ്ങൾ ആണ് .
കഥകളിയിൽ പദ രചന നടത്തിയിരിക്കുന്നത്
മണിപ്രവാള സാഹിത്യത്തിൽ ആണ്.
സംസ്കൃതവും മലയാളവും ആനുപാതികമായ
രീതിയിൽ കൂട്ടിച്ചേർത്തതാണ് മണിപ്രവാള സാഹിത്യം.
മണിപ്രവാള സാഹിത്യത്തിലെ പദങ്ങൾ
രണ്ട് പാട്ടുകാർ പൊന്നാനി എന്നും ശങ്കിടി അല്ലെങ്കിൽ ശിങ്കിടി
ഇവർ പാടുന്നതിന്റെ അർത്ഥം മുദ്രകളിലൂടെയും
ഭാവങ്ങളിലൂടെയും രംഗത്ത് അവതരിപ്പിക്കുന്ന
ഒരു കലാ രൂപം ആണ് കഥകളി.
കേരളത്തിലെ അപൂർവം ചില ക്ഷേത്രങ്ങളിൽ
കഥകളി ഒരു വഴിപാടായി നടത്താറുണ്ട്.
തിരുവല്ലയിലെ തിരുവല്ലഭ ക്ഷേത്രം.
ഇവിടെ കാഴ്ചക്കാർക്ക് വേണ്ടി അല്ലാതെ
ഭഗവാന് കാണുന്നതിനായാണ് കഥകളി നടത്തുന്നത്.
കായംകുളത്തിനാടുത്തുള്ള
ഏവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആണ്
ഏറ്റവും കൂടുതൽ കഥകളി വഴിപാടായി നടത്തുന്നത്.
കൊല്ലം ജില്ലയിലെ മണ്ണൂർക്കാവ് ദേവി ക്ഷേത്രം .
ആലപ്പുഴയിലെ ചേർത്തല മരുത്തൂർ വട്ടം ധന്വന്തരി ക്ഷേത്രത്തിലും
നാൽപ്പത്തെണ്ണീശ്വരം ശിവ ക്ഷേത്രത്തിലും
കഥകളി വഴിപാടുകൾക്ക് പ്രാധാന്യം ഉണ്ട്.
കേരളത്തിൽ കഥകളി യോഗം സ്വന്തമായുള്ള
ഏക ക്ഷേത്രം ആണ് പത്തനംതിട്ട ജില്ലയിലെ
തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം.
വാദ്യങ്ങൾ
കഥകളിയിൽ പ്രധാനമായും ഉപയോഗിക്കുന്ന
വാദ്യങ്ങൾ ആണ്
ചെണ്ട,മദ്ധ്ളം, ചേങ്ങിലാ,ഇലത്താളം,ഇടയ്ക്ക,ശംഖ്
എന്നിവ
ചില സ്ഥലങ്ങളിൽ പഞ്ചമേളവും ഉപയോഗിക്കാറുണ്ട്.
വേഷങ്ങൾ
കഥകളിയിൽ പ്രധാനമായും
6 തരത്തിലുള്ള വേഷങ്ങൾ ആണ് ഉള്ളത്.
പച്ച,കത്തി,കരി,മിനുക്ക് ,താടി,പഴുപ്പ് വേഷം.
കഥാപാത്രങ്ങളുടെ ആന്തരിക സ്വഭാവത്തിന്
അനുസരിച്ചാണ് വിവിധ വേഷങ്ങൾ നൽകുന്നത്.
ഇവയുടെ ചമയത്തിലുള്ള നിറകൂട്ടുകളും വേഷവിധാനങ്ങളും വ്യത്യസ്തമാണ്.
1. പച്ച വേഷം
ഇതിഹാസങ്ങളിലെ വീരനായകന്മാരെ എല്ലാം
പച്ച വേഷത്തിൽ അവതരിപ്പിക്കുന്നു.
നന്മയുടെ ഭാവങ്ങൾ ആണ് പച്ച വേഷങ്ങൾ.
വീരന്മാരായ രാജാക്കന്മാർ,രാമൻ,ലക്ഷ്മണൻ
തുടങ്ങിയവർ പച്ച വേഷങ്ങളിൽ ആണ് നടനം ആടാറ്.
മുഖത്ത് കവിൾത്തളങ്ങളുടെയും താടിയുടെയും
അഗ്രം ഒപ്പിച്ച് അരിമാവും ചുണ്ണാമ്പും
ചേർത്ത് കുഴച്ച് ചുറ്റിയിട്ട് കടലാസുകൾ
അർധചന്ദ്രാകൃതിയിൽ വെട്ടി മീതെ വെച്ച് പിടിപ്പിക്കുന്നു.
നെറ്റിയുടെ മധ്യഭാഗത്തായി ഗോപി
വരക്കുന്നതിന് നാമം വെയ്ക്കുക എന്ന് പറയുന്നു.
ബലഭദ്രൻ , ശിവൻ തുടങ്ങിയവർക്ക് നാമം
വയ്ക്കുന്നതിന് വെള്ള മനയോലയുടെ സ്ഥാനത്ത് കറുത്ത മഷി ഉപയോഗിക്കുന്നു.
2. കത്തി വേഷം
രാക്ഷസ സ്വഭാവം ഉള്ള ഉള്ള കഥാപാത്രങ്ങൾക്ക് ആണ്
സാധാരണയായി കത്തി വേഷം നൽകുന്നത്.
രാവണൻ,ദുര്യോധനൻ,കീ ചകൻ,ശിശുപാലൻ, നരകാസുരൻ തുടങ്ങിയവർ
കത്തി വേഷത്തിൽ ആണ് ആട്ടത്തിൽ കാണാറുള്ളത്.
ഇതിൽ കണ്ണുകൾക്ക് താഴെയായി മൂക്കിനോട് ചേർത്തും
പുരികങ്ങൾക്ക് മുകളിലും ആയി
കത്തിയുടെ ആകൃതിയിൽ അൽപ്പം വളച്ച്
ചുവപ്പ് ചായം തേച്ച് ചുട്ടി മാവ് കൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു.
കത്തി വേഷത്തെ
കുറുംകത്തി എന്നും നെടും കത്തി എന്നും രണ്ടായി വിഭച്ഛിച്ചിരിക്കുന്നു.
കവിൾതടങ്ങൾക്ക് താഴെ കത്തിയുടെ
ആകൃതിയിൽ വരയ്ക്കുന്ന അടയാളത്തിന്റെ
അഗ്ര ഭാഗം വളച്ചുവെച്ചാൽ കുറുംകത്തിയും
വളയ്ക്കാതെ നീട്ടി കൺപോളകളുടെ അഗ്രങ്ങൾ വരെ
എത്തിച്ചു വരച്ചാൽ നെടും കത്തിയും ആകുന്നു.
3. താടി വേഷം
കഥകളിയിൽ പ്രധാനമായും
മൂന്ന് തരത്തിൽ ഉള്ള താടി വേഷങ്ങൾ ആണ് ഉള്ളത്.
വെള്ള താടി ;
ഹനുമാൻ ,ജാംമ്പവാൻ
പോലെ ഉള്ള അതിമാനുഷരും
സത്ഗുണമുള്ളവരും
ആയ കഥാപാത്രങ്ങൾക്ക്
കഥകളിയിൽ വേഷം
വെള്ള താടി ആണ്.
ചുവന്ന താടി ;
തമോഗുണ മുള്ളവരും
രജോഗുണരുമായ
കഥാപാത്രങ്ങൾക്ക് ആണ്
ചുവന്ന താടി
ഉദാ - ബകൻ, ബാലി,സുഗ്രീവൻ,
ദുശ്ശാസനൻ, ത്രിഗർത്താൻ.
കറുത്ത താടി ;
ദുഷ്ട കഥാപാത്രങ്ങൾക്ക്
ആണ് കഥകളിയിൽ
കറുത്ത താടി ഉപയോഗിക്കുന്നത്.
4. കരി വേഷം
താമസ സ്വഭാവികളായ വനചാരികൾക്ക് ആണ്
കഥകളിയിൽ കരി വേഷം ഉപയോഗിക്കുന്നത്.
ഇവരിൽ ആൺകരിക്ക് കറുത്ത താടി കെട്ടിയിരിക്കും
ഉദാ - കാട്ടാളൻ
പെൺകരിക്ക് നീണ്ട സ്തനങ്ങളും
കാതിൽ തോടയും കെട്ടിയിരിക്കും
ഉദാ - നക്രതുണ്ടി,ശൂർപ്പണഗ, ലങ്കാലക്ഷ്മി.
5. മിനുക്ക് വേഷം
മനയോല വെള്ളം ചേർത്തരച്ച് മുഖത്ത്
തേയ്ക്കുന്നതിന് മിനുക്ക് എന്ന് പറയുന്നു.
ഇതിൽ അൽപ്പം ചായില്യം കൂടി ചേർത്താൽ
ഇളം ചുവപ്പ് നിറം കിട്ടും . സ്ത്രീ കഥാപാത്രങ്ങൾക്കും
മുനിമാർക്കും മിനുക്ക് വേഷം ആണ് സാധാരണ
കഥകളിയിൽ കാണാൻ സാധിക്കുക.
6. പഴുപ്പു വേഷം
ദേവകളായ ചില
കഥാപാത്രങ്ങൾക്ക് മാത്രം ആണ് പഴുപ്പു വേഷം ഉള്ളത്.
ഉദാ - ആദിത്യൻ, ശിവൻ,ബലഭദ്രൻ.
ചെറിയ വിവരങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട്
തെയ്യാറാക്കിയത് ആണ് . എന്തെങ്കിലും തെറ്റുകൾ
കാണുകയാണെങ്കിൽ സാദരം ക്ഷമിക്കുക
0 Comments
thanks for u r feedback