google.com, pub-4535768800405607, DIRECT, f08c47fec0942fa0 NATIONAL FLAG details in malayalam

Ticker

30/recent/ticker-posts

NATIONAL FLAG details in malayalam

 
                                                                                                      NATIONAL FLAG


പാറി പറക്കുന്ന പ്രതീകങ്ങൾ


പതാക ഒരു അടയാളമാണ്. നിറവും വലിപ്പവും 
ആകൃതിയും സമയവും സന്ദർഭവുമൊക്കെ 
മാറുന്നതനുസരിച്ച് പുതിയ അർത്ഥങ്ങൾ 
ഉണ്ടാകുന്ന അടയാളം.ചിലപ്പോൾ അത് ഒരു രാജ്യത്തിന്റെ അധികാരത്തെയാവും സൂചിപ്പിക്കുന്നത് അല്ലെങ്കിൽ ഒരു സംഘടനയുടെയോ അടയാളമായിരിക്കാം.
ദേശീയതയേയും സ്വാതന്ത്ര്യത്തെയും 
സന്തോഷത്തെയും ദുഃഖത്തേയും പതാകകൾ സൂചിപ്പിക്കുന്നു.ചിലപ്പോൾ പതാകകൾ പ്രതിഷേധം വിളിച്ചറിയിക്കുന്നു. ചിലപ്പോൾ അവ 
സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും 
പ്രതീകങ്ങൾ ആവുന്നു.

മനുഷ്യ വംശത്തോളം തന്നെ പഴക്കം ഉണ്ട് 
പതാകകൾക്കും.
പുരാതന കാലത്തെ ചിത്രങ്ങളിലും മറ്റും പതാക 
രൂപങ്ങൾ കാണാം.പുരാണങ്ങളിലും ഉണ്ട് പതാകകൾ.
സൂര്യൻ അടയാളമായുള്ള കുങ്കുമ 
വർണ പതാക ആണ് ശ്രീരാമന്റേത്.
രാവണന് രണ്ട് കൊടികൾ ആയിരുന്നു.

ഒന്ന് രാജ്യത്തിന്റെ പതാകയും മറ്റൊന്ന് രാജകീയ പതാകയും .
ബുദ്ധ മതത്തിന്റെ പ്രചാരണത്തോടെ ആണ് 
ആരാധനാലയങ്ങളിൽ കൊടികൾ ഉപയോഗിച്ച് 
തുടങ്ങിയത്.അശോക ചക്രവർത്തി മത പ്രചാരണർത്ഥം സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 
കൊടി മരം സ്ഥാപിച്ചിരുന്നു.പിൽക്കാലത്ത് അശോക ചക്രവർത്തിയുടെ ധർമ ചക്രം നമ്മുടെ ദേശീയ 
പതാകയിൽ സ്ഥാനം പിടിക്കുകയും ചെയ്തു.

പതാകയുടെ ശാസ്ത്രം

പതാകകളെകുറിച്ച് കൂടുതൽ അറിയാൻ 
സഹായിക്കുന്ന ഒരു പ്രത്യേക പഠന ശാഖ 
ഉണ്ട് അതിന്റെ പേര് ആണ് വെക്സിലോളജി (vexillology) 
പതാകകളുടെ ചരിത്രം അവയിലെ നിറങ്ങളുടെയും 
ചിഹ്നങ്ങളുടെയും അർത്ഥം എന്നിങ്ങനെ 
പതാകകളെകുറിച്ചുള്ള സമ്പൂർണ്ണ പഠനം 
ആണ് വെക്സിലോളജിയിൽ നടക്കുന്നത്.
ഈ പഠന ശാഖയുടെ വളർച്ചക്കായി യത്നിക്കുന്ന 
നിരവധി ഗവേഷണ പ്രസ്ഥാനങ്ങൾ ഉണ്ട്.
അവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് വെക്സിലോളജിക്കൽ അസ്സോസിയേഷൻസ് എന്നൊരു ലോക സംഘടനയും ഉണ്ട്.

ഇന്ത്യൻ പ്രസിഡന്റിന്റെ പതാക

1971 വരെ ഇന്ത്യൻ 
പ്രസിഡന്റിന് 
പ്രത്യേക പതാക                                            

ഉണ്ടായിരുന്നു.
ചെമ്പൻ തവിട്ടും ഇരുണ്ട 
നീലയും 
നിറങ്ങളിലുള്ള നാല് 
കളങ്ങൾ 
ആയിരുന്നു അതിൽ . 
ഓരോ കളത്തിലും ഓരോ 
ചിഹ്നവും .1971 ആഗസ്റ്റ് 15 ന് 
ആണ് ഇതിന്റെ ഉപയോഗം 
അവസാനിപ്പിച്ചത്.അന്ന് ഈ 
പതാകയുടെ സ്ഥാനത്ത് 
ത്രിവർണ്ണ പതാക 
ഉപയോഗിച്ചുതുടങ്ങി.


പാൾ ഫ്ലാഗ്

രാജ്യത്തിന്റെ ആദരവ് അർഹിക്കുന്ന 
പൗരന്മാർ മരിച്ചാൽ ദേശീയ പതാക കൊണ്ട് 
പുതപ്പിക്കാറുണ്ട്.ചിലർക്ക് മാത്രം ലഭിക്കുന്ന 
ബഹുമതിയാണ് അത് . ഇതിന് പാൾ ഫ്ലാഗ് 
എന്നാണ് പറയുക. രാഷ്ട്രീയ പാർട്ടികൾക്കും ഈ പതിവ് ഉണ്ട് . മൃതദേഹം പാർട്ടിയുടെ കൊടി കൊണ്ട് പുതപ്പിക്കും.

ഉയരം കൂടിയ പതാക

ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ 
കൊടിമരവും ദേശീയ പതാകയും             

നിലനിൽക്കുന്നത് ഇന്ത്യ പാക്ക് 
അതിർത്തിയിൽ അമൃതസറിന് 
സമീപം അത്താരിയിൽ ആണ്.
പാകിസ്ഥാനിലെ ലാഹോറിൽ 
നിന്ന് നോക്കിയാൽ പോലും 
കാണാനാവുന്നത്ര ഉയരത്തിലാണ് 
ഈ പതാകയും കൊടിമരവും 
സ്ഥിതിചെയ്യുന്നത്. 120 അടി നീളവും 
80 അടി വീതിയും ഉള്ള ത്രിവർണ്ണ 
പതാക 360 അടി ഉയരമുള്ള കൊടി 
മരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
ഡൽഹിയിലെ കുത്തബ്മിനാറിനെക്കാൾ 
ഉയരമുള്ള ഈ കൊടിമരത്തിന് 55 ടൺ 
ഭാരവും പതാകയ്ക്ക് 100 കിലോ 
തൂക്കവും ആണ് ഉള്ളത്.

ദുഃഖസൂചകം

ചില അവസരങ്ങളിൽ ദേശീയ 
പതാകകൾ പകുതി ഉയർത്തികെട്ടാറുണ്ട്.
ദുഃഖ സൂചകമായിട്ടാണ് ഇങ്ങനെ ചെയ്യുന്നത് 
ഇതിന് ഒരു നിശ്ചിത രീതി ഉണ്ട് . 
ആദ്യം കൊടി സാധാരണ പോലെ മുഴുവൻ 
ഉയർത്തും ഉടൻ തന്നെ താഴ്ത്തി 
കൊടിമരത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി 
ഉറപ്പിക്കും . വൈകീട്ട് പതാക താഴ്ത്തുന്നതിന് 
തൊട്ട് മുൻപായി ഒരിക്കൽ കൂടി അത് 
മുകളിലേക്ക് ഉയർത്തുകയും ചെയ്യും.

ഇന്ത്യൻ ദേശീയ പതാക

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായി ഏറ്റവും 
ആദ്യം കൊടി ഉയർത്തിയത് ബഹദൂർ ഷാ സഫർ 
ആയിരുന്നു.1857 ലെ ഒന്നാം സ്വാതന്ത്ര 
സമരകാലത്തായിരുന്നു അത്.
പച്ച നിറമുള്ള ആ കൊടിയിൽ ചപ്പാത്തിയും 
താമരയും ആയിരുന്നു ചിഹ്നം.പിന്നീട് സ്വാതന്ത്യ 
സമര പ്രസ്ഥാനത്തിനായി നിരവധി കൊടികൾ രൂപപ്പെട്ടു.
1905 ൽ സിസ്റ്റർ നിവേദിത ഒരു ചതുര കൊടി 
രൂപ കല്പന ചെയ്തു. 1906 ൽ കൊൽക്കത്തയിൽ ആണ് 
ആദ്യത്തെ ത്രിവർണ്ണ കൊടി പാറിയത്. 
എന്നാൽ അത് ഇന്നത്തേതുപോലെ ആയിരുന്നില്ല. 
പച്ചയും മഞ്ഞയും ചുവപ്പും ആയിരുന്നു 
ആ കൊടിയിൽ 
ഉണ്ടായിരുന്ന നിറം . 

കൊൽക്കത്ത പതാകയിൽ നിന്ന് അൽപ്പം 
വ്യത്യസ്തമായ ഒരു പതാക ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ചുകൊണ്ട് വിദേശത്തും ഉയർന്നു.
1907 ൽ ജർമ്മനിയിൽ മാഡം ബിക്കായിജി റുസ്തം കാമ ആണ് 
ആ പതാക ഉയർത്തിയത്.
ഇന്ന് കാണുന്ന തരത്തിൽ ഉള്ള പതാക അംഗീകരിക്കപ്പെട്ടത് 1947 ജൂലൈ 22 ന് ആണ് .

മുകളിൽ കുങ്കുമവും അടിയിൽ പച്ചയും 
നടുവിൽ വെള്ളയും നിറങ്ങൾ മധ്യത്തിൽ 
അശോക ചക്രവും.
കുങ്കുമം ധൈര്യത്തിന്റെയും 
ത്യാഗത്തിന്റെയും പ്രതീകമാണ് . 
വെള്ള നിറം സത്യത്തെയും 
സമാധാനത്തെയും 
കാണിക്കുന്നു.പച്ച  ധീരതയെയും 
വിശ്വാസത്തെയും 
സൂചിപ്പിക്കുന്നു.

പതാകയുടെ 
വീതിയുടെയും                                                           
നീളത്തിന്റെയും 
അനുപാതം 2:3 ആണ് . 
ഇന്ത്യയുടെ ദേശീയ പതാക                                   

രൂപകൽപ്പന ചെയ്തത് 
പിംഗലി വെങ്കയ്യ ആണ്.
പതാക ഖാദി കൊണ്ട് മാത്രമേ 
നിർമ്മിക്കാവു 
എന്ന് പതാകയുടെ ഔദ്യോഗിക 
നിയമങ്ങൾ 
അനുശാസിക്കുന്നു.

ദേശീയ പതാകയുമായി ബന്ധപ്പെട്ട 
അനാദരവുകൾക്ക് 
ശിക്ഷയായി 
മൂന്ന് വർഷം വരെയുള്ള                                                                                        
തടവോ 
പിഴയോ 
അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് 
വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.

ശരിയായ പ്രദർശന രീതി

1. രാജ്യത്തെ അപമാനിക്കും 
    വിധം പതാകയെ 
    പ്രദർശിപ്പിക്കാൻ പാടില്ല.
2. പതാകയിൽ ഒന്നും എഴുതാൻ പാടില്ല.
3. അഴുക്കും കേടുപാടുകളും 
    ഉള്ള പതാകകൾ 
    പ്രദർശിപ്പിക്കാൻ പാടില്ല.
4. കുങ്കുമ നിറം താഴെ ആയി പതാക 
    പ്രദർശിപ്പിക്കാൻ പാടില്ല.

Post a Comment

1 Comments

thanks for u r feedback