മനുഷ്യജീവൻ നിലനിൽക്കുന്നതിന്
ഏറ്റവും ആവശ്യമായ ഒരു ഘടകം ആണല്ലോ ഊർജ്ജം.
ആ ഊർജ്ജം ലഭിക്കുന്നതോ ഭക്ഷണത്തിൽ നിന്നും.
ഭക്ഷണം എന്നത് നമ്മുടെ ജീവൻ നിലനിർത്താൻ
ആവശ്യമായ ഒരു ഘടകം തന്നെയാണ്.
നമ്മളില്‍ അധികംപേരും
മൂന്നുനേരം അല്ലെങ്കിൽ
നാലുനേരം ഭക്ഷണം കഴിക്കുന്നവർ ആണ്.
നല്ല രുചിയേറുന്ന സമൃദ്ധമായ ഭക്ഷണം.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിക്കുപുറമേ
ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ
രുചി തേടിപോകുന്നവർ ആണ് നമ്മളിൽ പലരും.
ചിലപ്പോഴെങ്കിലും കഴിക്കുന്ന ഭക്ഷണത്തിൽ
ഉപ്പ് കൂടി എരിവ് കുറഞ്ഞു
എന്നെല്ലാം പറഞ്ഞും ദേഷ്യത്തിനും വാശിപുറത്തും
പലതവണ ഭക്ഷണം നമ്മൾ പാഴാക്കി കളായറുണ്ട്.
നമ്മൾ പാഴാക്കികളയുന്ന ഭക്ഷണം കിട്ടാൻ കൊതിക്കുന്ന
ഒരുപാട് പേർ ഇന്നീ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ട് എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കാതെ പോകുന്നു.
ഒരു നേരത്തെ ഭക്ഷണം ഇന്നും പലർക്കും ഒരു കിട്ടാകനി തന്നെ ആണ്.
പട്ടിണിമൂലം മരണത്തിലേക്ക് വലിച്ചെറിയപ്പെട്ട
ഒരുപാട് ജീവിതങ്ങൾ നമ്മൾ പത്രമാധ്യമങ്ങളിലൂടെ കണ്ടതാണ്.
ലോകത്ത് പട്ടിണി മൂലം മരിക്കുന്ന ആളുകളുടെ എണ്ണം
ദിനംപ്രതി വർധിച്ചുവരികയാണ്.
രാജ്യങ്ങൾ എത്ര തന്നെ വികസനത്തിന്റെ പാതയിൽ ആണ് എന്ന് പറഞ്ഞാലും
വിശപ്പിന്റെ വിളിക്ക് ഒരു കുറവും ഉണ്ടായിട്ടില്ല.
കോവിഡ് മൂലം കോടികണക്കിന് മനുഷ്യർ പട്ടിണിയും ദാരിദ്ര്യവും ക്ഷാമവും നേരിടേണ്ടിവരും എന്ന്
" യു എൻ " തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.
അതിൽ ഏറ്റവും സങ്കടം ഏറിയ വസ്തുത എന്തെന്നാൽ
കുഞ്ഞുങ്ങളും അതിൽ ഉൾപ്പെടുന്നു എന്നതാണ്.
ഈ ദുരിതങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുക ആഫ്രിക്കൻ രാജ്യങ്ങൾ ആയിരിക്കും എന്നും " യു എൻ " പറയുന്നു.
ഏറ്റവും വേദന ജനകമായ വസ്തുത എന്തെന്നാൽ പട്ടിണിയുടെ കാര്യത്തിൽ
നമ്മുടെ രാജ്യവും ഒട്ടും പുറകിൽ അല്ല എന്നുള്ളതാണ്.
പല ഗ്രാമങ്ങളിലും ഇപ്പോഴും പട്ടിണി നില കൊള്ളുന്നു.
ഹിന്ദു പുരാണങ്ങളിൽ പറയുന്നത്.
" അന്ന ദാനം മഹാ ദാനം " എന്നാണ്.
മറ്റു മതങ്ങളിലും അങ്ങനെ തന്നെ പറയുന്നു.
വിശപ്പിനു ജാതിയോ മതമോ വലിയവൻ എന്നോ ചെറിയവൻ എന്നോ ഇല്ലാലോ.
നമ്മൾ ആവശ്യത്തിനും അനാവശ്യത്തിനും പണം ചിലവാക്കുന്നവർ ആണ്.
അതിൽ നിന്ന് കുറച്ചു പണം മാറ്റിയാൽ
ഒരു കുട്ടിയുടെ ഒരു നേരത്തെ
വിശപ്പകറ്റാൻ നമ്മളെകൊണ്ട് സാധിക്കും .
അങ്ങനെ ഉള്ള ഒരു ആപ്ലിക്കേഷൻ ആണ് ഞാൻ പരിചയപ്പെടുത്തുന്നത്.
SHARE THE MEAL
യു എൻ ന്റെ
" WORLD FOOD PROGRAMME " ആണ് ഇതിനു പുറകിൽ പ്രവർത്തിക്കുന്നത്.
ഇതിലൂടെ നിങ്ങൾക്ക് നിങ്ങളാൽ ആവുന്ന തുക സംഭാവന നല്കാം.
അതിലൂടെ പല കുട്ടികളുടെയും വിശപ്പ് നമുക്ക് അകറ്റാം.
ഭൂമിയിൽ ജീവൻ നിലനിൽക്കുന്നോടത്തോളം കാലം
വിശപ്പിന്റെ വിളി കേൾക്കാതിരിക്കട്ടെ.
ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പിക്കേഷൻ ഡൌൺലോഡ് ചെയ്യാവുന്നതാണ്
1 Comments
Superb👌👌👌
ReplyDeletethanks for u r feedback