google.com, pub-4535768800405607, DIRECT, f08c47fec0942fa0 ISRAEL-HAMAS WAR

Ticker

30/recent/ticker-posts

ISRAEL-HAMAS WAR



ISRAEL-HAMAS WAR

യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ല എന്ന് നാം പറയുമെങ്കിലും അത് ഉണ്ടാവാതിരിക്കാൻ കൂടെ നമ്മൾ നോക്കേണ്ടതുണ്ട് . നിരപരാധികൾ ആയ മനുഷ്യർ കൊല്ലപ്പെടുന്നതൊഴിച്ചാൽ എന്താണ് യുദ്ധം കൊണ്ട് നാം നേടുന്നത് . ഉറ്റവരും ഉടയവരും നഷ്ട്ടപ്പെട്ട അനവധി മനുഷ്യർ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവർ അനാഥ ബാല്യങ്ങൾ അങ്ങനെ യുദ്ധം അവശേഷിപ്പിക്കുന്ന കാഴ്ച്ച യുദ്ധത്തേക്കാൾ ഭയാനകം ആണ് . ഞാൻ പറഞ്ഞുവരുന്നത് ഇസ്രായേൽ ഹമാസ് യുദ്ധത്തെ കുറിച്ചാണ് . 2024 ജനുവരി 14 ന് 100 ദിവസം തികയുന്നു യുദ്ധം ആരംഭിച്ചിട്ട് . ഇരു ചേരിയിലും നിരപരാധികളായ മനുഷ്യർ കൊല്ലപ്പെട്ടു എന്നതല്ലാതെ എന്ത് നേടി ഇരുകൂട്ടരും . യുദ്ധത്തിന്റെ ശേഷിപ്പുകൾ അതിനെക്കുറിച്ചാണ് നമ്മൾ തുടർന്ന് വായിക്കാൻ പോകുന്നത് .


ചരിത്രകാരന്മാർ അവകാശപ്പെടുന്നത് 1948 ൽ ഇസ്രായേൽ സ്ഥാപിതമായതിനുശേഷം പാലസ്തീന് നേരെയുള്ള ഏറ്റവും ദൈർഘ്യമേറിയതും മാരകവും ആണ് ഗാസയിൽ നടക്കുന്ന യുദ്ധം എന്നാണ് . അതുപോലെ പ്രതിദിനം ഏറ്റവും കൂടുതൽ ആളുകളും നിരപരാധികളും കൊല്ലപ്പെടുന്ന ഒരു യുദ്ധവും കൂടി ആണ് . 


ഗാസയിലെ ആകെ ജനസംഖ്യ എന്ന് പറയുന്നത് 23 ലക്ഷം പേർ ആണ് . 

9600 കുട്ടികളും 

6750 സ്ത്രീകളും 

93 മാധ്യമപ്രവർത്തകരും

187 ഇസ്രായേലി സൈനികരും അടക്കം ഇതുവരെ കൊല്ലപ്പെട്ടതായി കണക്കാക്കുന്നത് 23357 പേർ ആണ് . പരിക്കേറ്റവർ 59410 പേരും . 8000 പേരോളം കാണാതായവരുടെ എണ്ണത്തിൽ പെടുന്നു .


ഗാസയിലെ ആകെ ജനസംഖ്യയുടെ 75 ശതമാനത്തോളം പേർ എല്ലാം നഷ്ടപ്പെട്ടു അഭയാർഥികൾ ആയി .


യുദ്ധത്തിൽ ഇനി നഷ്ട്ടം സംഭവിക്കാൻ ഒന്നും തന്നെ ഇല്ല . 

3.59 ലക്ഷത്തോളം വീടുകൾ തകർന്നടിഞ്ഞു . ഇതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ആശുപത്രികൾ , ആംബുലൻസ് , ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം നഷ്ടകണക്കുകളിൽ പെടുന്നു .

ഗാസയിലെ ഒരു മണിക്കൂറിൽ 15 പേർ എങ്കിലും കൊല്ലപ്പെടുന്നു അതിൽ ഏകദേശം 6 കുട്ടികളും ഉൾപ്പെടുന്നു . പരിക്കേൽക്കുന്നവർ 35 . ഈ ഒരു മണിക്കൂറിൽ 42 ബോംബ് എങ്കിലും ഗാസയിൽ പതിക്കുന്നു എന്നാണ് കണക്ക് . 


ഗാസയിൽ മാത്രം അല്ല ഇസ്രായേലിലും നിരവധിപേർ കൊല്ലപ്പെട്ടിട്ടുണ്ട് . 1139 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി .8730 പേർക്ക് പരിക്കേറ്റു . 

ഇരു രാജ്യത്തും നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ . ഗാസയിൽ ആയാലും ഇസ്രായേലിൽ ആയാലും ജീവൻ നഷ്ടപ്പെടുന്നത് മനുഷ്യന് ആണ് . അവന്റെ ഉറ്റവരെയും ഉടയവരെയും ആണ് നഷ്ടപ്പെടുന്നത് . അവർക്ക് നഷ്ടമായതൊന്നും ആർക്കും ഒരു രാഷ്ട്രീയ പാർട്ടിക്കാർക്കും തിരിച്ചുകൊടുക്കുവാൻ സാധിക്കില്ല . ലോകനേതാക്കൾ ഇനിയും കൂടുതൽ ആയി ഇരുപക്ഷത്തും ഇടപെട്ട് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുവാൻ വേണ്ടിയും ഇനി ഒരു ജീവൻ നഷ്ടമാവതിരിക്കാനും ആയി നമുക്ക് സർവേശ്വരനോട് പ്രാർത്ഥിക്കാം .

Post a Comment

0 Comments