google.com, pub-4535768800405607, DIRECT, f08c47fec0942fa0 BIGGEST OFFICE IN THE WORLD

Ticker

30/recent/ticker-posts

BIGGEST OFFICE IN THE WORLD




BIGGEST OFFICE IN THE WORLD


ലോകത്തിന് മുൻപിൽ നമ്മൾ ഭാരതീയർ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് . അത് എന്തെന്നാൽ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം അത് അമേരിക്കയുടെ പേരിൽ ആയിരുന്നെങ്കിൽ അത് ഇപ്പോൾ നമ്മുടെ പേരിൽ ആണ് അറിയപ്പെടുന്നത് . നമുക്ക് അതിനെ കുറിച്ച് നോക്കാം .


നിങ്ങൾ എല്ലാവരും കേട്ടുകാണും അമേരിക്കയിലെ പെന്റഗൻ എന്ന ഓഫീസ് . നമ്മൾ പെന്റഗൻ എന്ന് കേൾക്കുകമാത്രമേ ഉണ്ടായിരുന്നുള്ളു . എന്നാൽ എത്ര പേർക്ക് അറിയാം അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ആയിരുന്നു എന്ന് . അനവധി വർഷങ്ങൾ പെന്റഗൻ അമേരിക്കൻ മിലിറ്ററിയുടെ പ്രതീകമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ആയി നിലകൊണ്ടു . എന്നാൽ 2023 ഡിസംബർ മാസത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം എന്ന പേര് പെന്റഗന് നഷ്ടമായി . 


ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം നമ്മുടെ രാജ്യത്താണ് . ഇതിൽ നമുക്ക് അഭിമാനിക്കാൻ കാരണം ഉണ്ട് . അത് എന്തെന്ന് വെച്ചാൽ നമ്മുടെ രാജ്യം ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു സാമ്പത്തിക ശക്തി ആണ് . ലോക രാജ്യങ്ങൾ നമ്മുടെ രാജ്യത്തിലെ ഓരോ പ്രവർത്തനങ്ങളും ഉറ്റുനോക്കുകയാണ് . അങ്ങനെ നോക്കുകയാണെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം നമ്മുടെ രാജ്യത്താണ് എന്ന് പറയുന്നതിൽ നമുക്ക് അഭിമാനിക്കാം . നമ്മുടെ രാജ്യം ലോകത്തിന് മുൻപിൽ ഒന്നാമതായി നിൽക്കുന്നതിൽ തീർച്ചയായും നമുക്ക് അഭിമാനിക്കാം .

ഗുജറാത്ത് സംസ്ഥാനത്തിലെ സൂറത്ത് എന്ന നഗരം വജ്ര വ്യാപാരത്തിന് പ്രശസ്തി ആർജിച്ച ഒരു പ്രദേശം ആണ് . വജ്ര വ്യാപാരത്തെ ഒരു കുടക്കീഴിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓഫീസ് ഡയമണ്ട് റിസേർച്ച് ആൻഡ് മർക്കന്റയിൽ സിറ്റി അഥവാ ഡ്രീം സിറ്റിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ആയ സൂറത്ത് ഡയമണ്ട് ബോവ്‌സ് സ്ഥിതി ചെയ്യുന്നത് .  

3200 കോടി രൂപ ചെലവിൽ 67.28 ലക്ഷം ചതുരശ്ര അടിയിൽ ( പെന്റഗൻ 66.75 ചതുരശ്ര അടി ) 15 നിലകൾ ഉള്ള പരസ്പര ബന്ധിതമായ 9 കെട്ടിടങ്ങൾ . 300 ചതുരശ്ര അടിമുതൽ 75000 അടി വരെ വിസ്തീർണ്ണം ഉള്ള 4700 ഓഫീസുകൾ ആണ് സൂറത്ത് ഡയമണ്ട് ബോവ്‌സിൽ ഉള്ളത് . 2023 ഡിസംബർ 17 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡി ഉദ്ഘാടനം ചെയ്തു . 

Post a Comment

0 Comments