ലോകത്തിനുമുന്പിൽ നമ്മുടെ രാജ്യം തല ഉയർത്തി നിൽക്കുന്ന സാഹചര്യം ആണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് . അതിൽ പ്രധാനമായും എടുത്തുപറയേണ്ടത് പേര് ചന്ദ്രയാൻ എന്നത് തന്നെ ആണ് . 15 വർഷങ്ങൾ മൂന്ന് ചന്ദ്രയാൻ ദൗത്യങ്ങൾ . ഈ ബ്ലോഗിലൂടെ കൂടുതലായും പറയാൻ പോകുന്നത് ഐ എസ് ആർ ഒ യുടെ ഭാവി ദൗത്യങ്ങളെ കുറിച്ചാണ് . അതിന്റെ കൂട്ടത്തിൽ ചന്ദ്രയാനെ കുറിച്ചും . നമുക്ക് കൂടുതലായി വായിച്ചറിയാം .
ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യവും ( റഷ്യ , അമേരിക്ക , ചൈന ) ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യം ആണ് ഇന്ത്യ . ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യം എന്ന ബഹുമതി ഉള്ളതുകൊണ്ടുതന്നെ ആണ് നമ്മൾ ലോകത്തിന്റെ മുൻപിൽ തല ഉയർത്തി നിൽക്കുന്നത് . ലോകത്തിന് നമ്മൾ കാണിച്ചുകൊടുത്തു ഞങ്ങൾക്കും സാധിക്കും എന്ന് .
ചന്ദ്രയാൻ 1
540 കോടി രൂപ ചെലവിൽ 2008 ഒക്ടോബർ 2 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് പുറപ്പെട്ട ചന്ദ്രയാൻ 1 . ഇന്ത്യക്ക് പുറമെ അമേരിക്ക , ലണ്ടൻ , ജർമനി , സ്വീഡൻ , ബൾഗേറിയ എന്നീ രാജ്യങ്ങളുടെ 11 ശാസ്ത്രോപകണങ്ങൾ വഹിച്ചുകൊണ്ടാണ് ചന്ദ്രയാൻ 1 ഭൂമിയിൽ നിന്ന് പറന്നുയർന്നത് . പ്രധാന ലക്ഷ്യം എന്ന് പറയുന്നത് ചന്ദ്രനെ കുറിച്ച് കൂടുതൽ ഗവേഷണം നടത്തുക . ചന്ദ്രനിൽ ജല സാന്നിധ്യം ഉണ്ടോ എന്ന് അറിയുക ഇതെല്ലാം ആയിരുന്നു . മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ ഇടിച്ചിറക്കി . ചന്ദ്രയാൻ 1 ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം ഉണ്ട് എന്ന് കണ്ടെത്തി . 2009 ആഗസ്റ്റ് 29 ന് ഭൂമിയിൽ നിന്ന് പേടകവുമായുള്ള ആശയവിനിമയം നഷ്ട്ടമായി .
ചന്ദ്രയാൻ 2
978 കോടി രൂപ ചെലവിൽ 2019 ജൂലൈ 22 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യ വികസിപ്പിച്ചെടുത്ത 13 പേലോഡുകളുമായി ഭൂമിയിൽ നിന്ന് കുതിച്ചുയർന്നു . ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ആയിരുന്നു ലക്ഷ്യം . എന്നാൽ സോഫ്റ്റ് ലാൻഡിംഗ് ന്റെ അവസാന നിമിഷം സാങ്കേതിക തകരാർ മൂലം 2019 സെപ്റ്റംബർ 7 ന് പുലർച്ചെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി . ദൗത്യത്തിന്റെ ഭാഗമായുള്ള ഓർബിറ്റർ ഇപ്പോഴും പ്രവർത്തനം തുടരുകയാണ് .
ചന്ദ്രയാൻ 3
615 കോടി രൂപ ചെലവിൽ 2023 ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് 40 ദിവസം നീണ്ട യാത്ര 3.8 ലക്ഷം കിലോമീറ്ററിലേറെ താണ്ടി 2023 ആഗസ്റ്റ് 23 ന് വൈകുന്നേരം 6.04 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്തു . ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാന്റെ ലാൻഡർ ഇറങ്ങിയ ഭാഗം ശിവശക്തി പോയിന്റ് എന്നും ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തുകൊണ്ട് ഉത്തരവിറക്കി . റോവർ ഉപയോഗിച്ച് ചന്ദ്രന്റെ ഉപരിതലം ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കുക അതാണ് ലക്ഷ്യം . ഭൂമിയിൽ നിന്നുള്ള ആശയവിനിമയം ലാൻണ്ടറുമായി . ലേസർ ഇൻഡ്യുസ്ഡ് ബ്രേക്ക് ഡൗണ് സ്പെക്ട്രോസ്കോപ്, ആൽഫാ പാർട്ടിക്കിൾ എക്‌സ് റേ സ്പെക്ട്രോ മീറ്റർ എന്നിവ ആണ് പേ ലോഡുകൾ . ചന്ദ്രയാൻ 3 ൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചുതുടങ്ങി . റോവർ ലൻഡറിൽ നിന്നും വേർപെട്ട് സഞ്ചരിക്കുവാൻ തുടങ്ങി . റോവറിലെ പേലോഡുകൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു . സൾഫറിന് പുറമെ അലുമിനിയം , സിലിക്കൺ , കാൽസ്യം , അയേണ് തുടങ്ങിയവയുടെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് . ഭൂമിയിൽ ഭൂചലനത്തിന് സമാനമായി ചന്ദ്രനിലും ചലനങ്ങൾ ഉണ്ട് . അത് എത്രത്തോളം ഉണ്ട് എന്ന് റോവർ പരിശോധിച്ചുവരികയാണ് .
ചന്ദ്രയാൻ 1 മുതൽ 3 വരെ ഉള്ളതിന്റെ ചെറിയ ഒരു വിവരണം ആണ് ഇവിടെ നൽകിയത് . ഇനി പറയാൻ പോകുന്നത് ഐ എസ് ആർ ഒ യുടെ വരും കാല പദ്ധതികളെക്കുറിച്ചാണ് .
ചന്ദ്രയാൻ 3 ന് പിന്നാലെ മറ്റ് സുപ്രധാന ദൗത്യങ്ങൾക്കായി തെയ്യാറെടുക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ആയ ഐ എസ് ആർ ഒ . അത് എന്തെല്ലാം ആണ് എന്ന് നോക്കാം .
ആദിത്യ
സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിക്കുന്നതാണ് ‘ആദിത്യ എൽ 1 എന്ന പേടകം . ബെംഗളൂരു യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലായിരുന്നു നിർമാണം . സെപ്റ്റംബർ 2 ന് രാവിലെ 11:50AM ന് വിക്ഷേപണമുണ്ടാകും . പി.എസ്.എൽ.വി. റോക്കറ്റ് പേടകത്തെ ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും . 378 കോടിരൂപയാണ് പേടകത്തിന്റെ ചെലവ് . കൊറോണൽ താപനം , കൊറോണൽ മാസ് ഇജക്ഷൻ , ബഹിരാകാശ കാലാവസ്ഥ തുടങ്ങിയവ മനസ്സിലാക്കാൻ ദൗത്യം സഹായിക്കും . പ്രധാന പേലോഡായ വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് (വി.ഇ.എൽ.സി.) നിർമിച്ചത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (ഐ.ഐ.എ.) ആണ് . സൂര്യന്റെ കൊറോണയെപ്പറ്റിയാണ്(ബാഹ്യവലയം) വി.ഇ.എൽ.സി. പഠിക്കുന്നത് .
ഗഗൻയാൻ
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുക എന്ന ഉദ്ദേശം ആണ് ഗഗൻയാൻ ദൗത്യത്തിലൂടെ ഐ എസ് ആർ ഒ നടപ്പിലാക്കുന്നത് . 2025-ൽ ലക്ഷ്യം നടന്നേക്കും . ഇതിനായി നാലു ബഹിരാകാശ യാത്രികരെ തിരഞ്ഞെടുത്തിട്ടുണ്ട് . വ്യോമസേന പൈലറ്റുമാരായ ഇവർക്കുള്ള പരിശീലനം നടന്നുവരുകയാണ് . ബഹിരാകാശസഞ്ചാരികളെ സുരക്ഷിതമായി തിരിച്ചിറക്കുന്നതിൽ നിർണായകമായ പേടകത്തിലെ ഡ്രൗഗ് പാരച്യൂട്ടിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി . അഞ്ചുമുതൽ ഏഴുദിവസംവരെ തങ്ങിയശേഷം യാത്രികരെ തിരികെയെത്തിക്കും . ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിക്കുന്നത് . ആളില്ലാത്ത പേടകത്തെ ബഹിരാകാശത്തെത്തിച്ച് രണ്ടുതവണ പരീക്ഷണം നടത്തിയശേഷമായിരിക്കും ഗഗൻയാൻ ദൗത്യം .
വ്യോമമിത്ര
വ്യോമമിത്ര എന്ന വനിതാ റോബോട്ട് ആണ് ഗഗൻയാൻ ദൗത്യത്തിൽ ആദ്യം ബഹിരാകാശത്തെത്തുന്നത് . വനിതാ റോബോട്ടായ വ്യോമമിത്രയായിരിക്കും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനു മുമ്പ് വിക്ഷേപിക്കുന്ന ബഹിരാകാശ പേടകത്തിലായിരിക്കും വ്യോമമിത്ര എന്ന റോബോട്ടുണ്ടാവുക . ബഹിരാകാശ യാത്രികരോടൊപ്പവും ഈ റോബോട്ടുണ്ടാകും . മനുഷ്യന് സമാനമായ രീതിയിൽ പെരുമാറുന്ന തരത്തിലാണ് റോബോട്ടിന്റെ നിർമാണം . പേടകത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനും യാത്രികർക്കുള്ള ജീവൻരക്ഷാകാര്യങ്ങൾ ചെയ്യാനും റോബോട്ടിന് കഴിയും.പേടകത്തിന്റെ സഞ്ചാര പഥത്തിലെ ചലനങ്ങളും പ്രതിസന്ധികളും റോബോട്ടിലൂടെ ശാസ്ത്രജ്ഞർക്ക് മനസ്സിലാക്കുവാനും സാധിക്കും . പേടകത്തിലെ കാർബൺഡൈ ഒക്സൈഡിന്റെ അളവ് , ഓക്സിജന്റെ അളവ് എന്നിവ നേരത്തേ കണ്ടെത്താൻ വ്യോമമിത്രയ്ക്ക് കഴിയും .
മംഗൾയാൻ - 2
ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര ദൗത്യമായ മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) ദൗത്യത്തിന്റെ രണ്ടാം പര്യവേക്ഷണവും അടുത്തുതന്നെ നടക്കും . വിക്ഷേപണം 2025-ൽ നടന്നേക്കും . 2030-ൽ മംഗൾ യാൻ മൂന്നും ഐ എസ് ആർ ഒ ലക്ഷ്യം വെക്കുന്നുണ്ട് . ഇതിലൂടെ ചൊവ്വയിൽ റോവർ ഇറക്കി പരീക്ഷണമാണ് ലക്ഷ്യം വെക്കുന്നത് . ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനു സമാനമായാണ് ചൊവ്വയിലും റോവർ ഇറക്കുന്നത് . 2013 നവംബർ അഞ്ചിന് ആദ്യ ചൊവ്വാദൗ വിക്ഷേപിച്ചതോടെ ചൊവ്വാദൗത്യത്തി ലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായിമാ റിയിരുന്നു ഇന്ത്യ. 2014 സെപ്റ്റംബർ 24- നാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തി ലെത്തിയത്. 300 ഭൗമദിനങ്ങൾ നിണ്ടുനി ന്ന യാത്ര വിജയകരമായിരുന്നു. ഭൂമിയും ചൊവ്വയും സൂര്യന്റെ എതിർദിശയിലായി രിക്കുമ്പോൾ മംഗൾയാൻ പുറപ്പെടുവിപ്പി ച്ച എസ് ബാൻഡ് തരംഗങ്ങളിലൂടെ സൗര കൊറോണയെക്കുറിച്ച് പഠിക്കാനായതാ ണ് പ്രധാന നേട്ടം. മാർസ് ഓർബിറ്റർ ക്യാ മറ പകർത്തിയ ചൊവ്വയുടെ ചിത്രങ്ങളും സഹായകരമായി.
ശുക്രയാൻ - 1
ചന്ദ്രൻ , സൂര്യൻ , ചൊവ്വ ദൗത്യങ്ങൾക്കു ശേഷം ശുക്രനെക്കുറിച്ചുള്ള പഠനവും നടക്കും . വലുപ്പംകൊണ്ട് ആറാംസ്ഥാനത്തുള്ള ശുക്രൻ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത് പ്രഭയോടെ കാണുന്ന ഒരു ഗോളമാണ് . ജി . എസ് . എൽ . വി. മാർക്ക് 2 റോക്കറ്റ് ഉപയോഗിച്ചായിരിക്കും ശുക്രയാൻ വിക്ഷേപിക്കുന്നത് . മംഗൾയാൻ - 2 നുശേഷം വിക്ഷേപണം നടത്താൻ ആണ് ഐ എസ് ആർ ഒ യുടെ തീരുമാനം . ഫ്രാൻസ് , റഷ്യ , ജർമനി എന്നീ രാജ്യങ്ങളുടെ സഹായം തേടാനും പദ്ധതിയുണ്ട് . ശുക്രനിൽനിന്ന് കുറഞ്ഞ അകലമായ 500 കിലോമീറ്ററും കൂടിയ അകലമായ 60,000 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കുകയാണ് ലക്ഷ്യം . 500 മുതൽ 1000 കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത് .ശുക്രനിലേക്കുള്ള ദൗത്യത്തിന് 19 മാ സത്തിൽ ഒരിക്കൽ മാത്രമാണ് അനുകൂലസാഹചര്യം ലഭിക്കുക . 2024 കഴിഞ്ഞാൽ വിക്ഷേപണത്തിന് 2026 ലോ 2028 ലോ ആയിരിക്കും വിക്ഷേപണം നടത്തേണ്ടിവരുക . അല്ലെങ്കിൽ 2031 വരെ കാത്തിരിക്കേണ്ടി വരും .
ഈ പദ്ധതികൾ ആണ് ഇനി ഐ എസ് ആർ ഒ യുടെ മുന്നിൽ ഉള്ളത് .
ഈ നേട്ടങ്ങളുടെ കൂട്ടത്തിൽ നാം മറന്ന് പോകാൻ പാടില്ലാത്തൊരു നേട്ടം കൂടി ഉണ്ട് . രമേശ് ബാബു പ്രഗ്നാനന്ദ . ചെസ്സ് ലോകചാമ്പ്യൻഷിപ്പിൽ രണ്ടാമതായി . ആ തോൽവിയിലും വലിയൊരു വിജയം ഉണ്ട് . ഗ്രാൻഡ് മാസ്റ്റർ എന്ന സ്ഥാനത്ത് എത്തുവാൻ എല്ലാവിധ ആശംസകളും നേരുന്നു .
0 Comments
thanks for u r feedback