google.com, pub-4535768800405607, DIRECT, f08c47fec0942fa0 ADITYA L1 Indias first Solar Explorer

Ticker

30/recent/ticker-posts

ADITYA L1 Indias first Solar Explorer

aditya L1 mission

ADITYA L1 Indias first Solar Explorer

സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ആദിത്യ എൽ- 1 ൽ ആണ് ശാസ്ത്രലോകത്തിന്റെ കണ്ണുകൾ കാരണം ചന്ദ്രയാൻ - 3 ന്റെ ദൗത്യം വിജയകരമായി തുടരുന്നത് തന്നെ ആണ് അതിന്റെ കാരണം . ഇതിനിടയിലാണ് ഇന്ത്യൻ ബഹിരാകാശ സംഘടന മറ്റൊരു സുപ്രധാന ദൗത്യത്തിന് തെയ്യാറെടുക്കുന്നത് . സെപ്റ്റംബർ മാസം രണ്ടാം തിയതി ശനിയാഴ്ച ഉച്ചക്ക് 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും പി എസ് എൽ വി സി 57 റോക്കറ്റിൽ ആണ് ആദിത്യ എൽ - 1 വിക്ഷേപിച്ചത് . 

സെപ്റ്റംബർ 19 ചൊവ്വാഴ്ച പുലർച്ചെ 2 രണ്ട് മണിയോടുകൂടെ പേടകം ഭൂമിയുടെ ഭ്രമണ പഥം കടന്നു . ഇനി 110 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് . ഇത്രയും ദിവസം ഭൂമിയിൽ നിന്ന് ഏറ്റവും കുറഞ്ഞ അകലം 256 കിലോമീറ്ററും കൂടിയ അകലം 121979 കിലോമീറ്റർ ഉള്ള ഭ്രമണ പഥത്തിൽ ആയിരുന്നു . ഏഴ് പേലോഡുകളുമായാണ് ആദിത്യ എൽ - 1 ന്റെ യാത്ര . എൽ - 1 പോയിന്റ് എന്ന ലക്ഷ്യവുമായി ആദിത്യ എൽ - 1 കുതിച്ചുയർന്നു . നമുക്ക് കൂടുതലായി വായിച്ചറിയാം ആദിത്യ എൽ 1 നെ പറ്റി .


ആദിത്യ എൽ - 1 മാനവരാശിക്ക് ഏത് വിധത്തിൽ ആണ് ഉപകാരപ്പെടുന്നത് .
ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഊർജത്തിന്റെ ഉറവിടമായ സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനം , ബഹിരാകാശ കാലാവസ്‌ഥ തുടങ്ങിയവയുടെ പഠനം . സൂര്യന്റെ ഉപരിതലം , ബാഹ്യ വലയങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനം . ആദിത്യ എൽ - 1 സഞ്ചരിക്കുന്ന സ്ഥലങ്ങളിലും എത്തിച്ചേരുന്ന 15 ലക്ഷം കിലോമീറ്റർ അകലെ ഉള്ള സ്ഥലത്തും ബഹിരാകാശം എങ്ങനെ ആണെന്നും അവിടുത്തെ ചാർജുള്ള കണങ്ങളെ കുറിച്ചും ആണ് പ്രധാനമായും ആദിത്യ എൽ - 1 പഠന വിധേയമാക്കുന്നത് .

ആദിത്യ എൽ 1 സൂര്യനെക്കുറിച്ച് പഠിക്കാൻ ആണ് വിക്ഷേപിച്ചിരിക്കുന്നതെങ്കിലും നേരിട്ട് സൂര്യനിലേക്ക് അല്ല പേടകം പോകുന്നത് . പിന്നെ എവിടേക്കാണ് . ആദിത്യ എൽ 1 ന്റെ ലക്ഷ്യം എൽ 1 പോയിന്റ് അതായത് ലഗ്രാഞ്ച് പോയിന്റ് . ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഈ പോയിന്റിലേക്കാണ് പേടകം യാത്ര തിരിച്ചിരിക്കുന്നത് . അതായത് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ ഒരു ശതമാനം മാത്രമേ ആദിത്യ എൽ 1 സഞ്ചരിക്കുന്നുള്ളൂ . അപ്പോൾ ഭൂമിയിൽ നിന്ന് ഏകദേശം സൂര്യനിലേക്ക് ഉള്ള ദൂരം എത്ര കാണും . ഏകദേശം 15 കോടി കിലോമീറ്റർ അകലെ ആണ് സൂര്യന്റെ സ്ഥാനം . ആദിത്യ എൽ 1 എന്ന പേടകത്തിന്റെ ആയുസ്സ് എന്ന് പറയുന്നത് 5 വർഷവും 2 മാസവും ആണ് . പേടകം സൂര്യന്റെയും ഭൂമിയുടെയും ആകർഷണത്തിൽ പെടാത്ത ഹാളോ ഓർബിറ്റിൽ ഭ്രമണം ചെയ്തുകൊണ്ടാണ് സൂര്യനെ കുറിച്ച് പഠിക്കുക . ആദിത്യ എൽ 1 ന്റെ ഭാരം എന്ന് പറയുന്നത് 1500 കിലോഗ്രാം മാത്രം ആണ് .

ലഗ്രാഞ്ച് പോയിന്റ്

എൽ 1 പോയിന്റ് അല്ലെങ്കിൽ ലഗ്രാഞ്ച് പോയിന്റ് എന്താണ് എന്ന് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു . ഈ ഒരു സ്ഥലം തിരഞ്ഞെടുക്കുവാൻ കുറച്ചു കാരണങ്ങൾ ഉണ്ട് . ഭൂമിയുടെയോ മറ്റ്‌ ഗ്രഹങ്ങളുടെയോ നിഴൽ തടസം ഉണ്ടാകാതെ എപ്പോഴും സൂര്യനെ നിരീക്ഷിക്കാൻ കഴിയും എന്നതാണ് എൽ 1 അല്ലെങ്കിൽ ലഗ്രാഞ്ച് പോയിന്റിന്റെ പ്രത്യേകത . ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ആണ് ഈ പോയിന്റ് അതിനാൽ തന്നെ ഈ ഭാഗത്ത് ഭൂമിയോടുള്ള ഗുരുത്വാകർഷണ ബലവും സൂര്യനോടുള്ള ഗുരുത്വാകർഷണ ബലവും തുല്യമായിരിക്കും . ചുരുക്കി പറഞ്ഞാൽ ഈ പ്രദേശം സൂര്യന്റെയും ഭൂമിയുടെയും ആകർഷണവലയത്തിൽ പെടുന്നില്ല . ഇത്തരത്തിൽ ഉള്ള അഞ്ച് ( എൽ 1 , എൽ 2 , എൽ 3 , എൽ4 , എൽ 5 ) പോയിന്റുകളിൽ ഒന്നാണ് എൽ 1 പോയിന്റ് .

aditya L1 point
ഇവിടെ നിന്ന് പേടകം സൂര്യനെ വീക്ഷിക്കുമ്പോൾ ഭൂമിയുടെയോ മറ്റ്‌ ഗ്രഹങ്ങളുടെയോ നിഴൽ പതിയാതെ സൂര്യനെ വീക്ഷിക്കാം . തുടർച്ചയായി നിരീക്ഷിക്കാൻ ആകുന്നതിനാൽ 24 മണിക്കൂറും സൂര്യന്റെ ചിത്രങ്ങൾ എടുക്കാൻ സാധിക്കും . ഇറ്റാലിയൻ ഗണിത ശാസ്ത്രഞ്ജനായ ജോസഫ് ലൂയി ലഗ്രാഞ്ച് അദ്ദേഹത്തോടുള്ള ബഹുമതിയായാണ് എൽ 1 പോയിന്റിന് ലഗ്രാഞ്ച് പോയിന്റ് എന്ന് പേര് നൽകിയത് .

ഇനി നമുക്ക് ആദിത്യ എൽ 1 ന്റെ യാത്ര എങ്ങനെ ഒക്കെ ആണ് എന്ന് നോക്കാം .

ഏഴ് പെലോഡുകളുമായി പി എസ് എൽ വി  സി 57 റോക്കറ്റുപയോഗിച്ച് ആണ് ആദിത്യ എൽ 1 ന്റെ വിക്ഷേപണം നടത്തിയിരിക്കുന്നത് . വിക്ഷേപണത്തിന് ശേഷം ഭൂമിയുടെ അടുത്ത ഭ്രമണപഥത്തിലെത്തിക്കും . തുടർന്ന് ഘട്ടം ഘട്ടം ആയി പേടകത്തിന്റെ ഭ്രമണപഥം കൂടുതൽ ദീർഘവൃത്താകൃതിയിലുള്ള പാതയായി രൂപാന്തരപ്പെടുത്തും . ഘട്ടംഘട്ടമായി ലോ പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴി പേടകത്തെ എൽ 1 പോയന്റിലേക്ക് നയിക്കും.
aditya l1 orbit
പേടകം ഈ പാതയിലൂടെ സഞ്ചരിക്കുമ്പോൾ ഭൂമിയുടെ ആകർഷണവലയത്തിൽ നിന്ന് രക്ഷപ്പെട്ട് സൂര്യനിലേക്കും ഭൂമിയിലേക്കും തുല്യ ഗുരുത്വാകർഷണബലമുള്ള സ്ഥലത്ത് എത്തിച്ചേരും . മൂന്നുമുതൽ നാലുമാസം വരെ സമയമെടുത്താകും പേടകം ലക്ഷ്യത്തിലെത്തുക അതായത് എൽ 1 പോയിന്റിൽ എത്തുക .

ഇനി ഏതെല്ലാം ആണ് ആ ഏഴ് പേലോഡുകൾ എന്ന് നമുക്ക് നോക്കാം .

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏഴ് പേലോഡുകൾ ആണ് ആദിത്യ എൽ 1 എന്ന പേടകത്തിൽ ഉള്ളത് . ഈ ഏഴെണ്ണത്തിൽ നാലെണ്ണം സൂര്യനെക്കുറിച്ചും മൂന്നെണ്ണം എൽ 1 പോയിന്റിനെ കുറിച്ചും പഠിക്കും .
ആദ്യം സൂര്യനെക്കുറിച്ച് പഠിക്കുന്ന പേലോഡുകൾ നോക്കാം .

  • 1. വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ് ( വി ഇ എൽ സി  )
  • 2. സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലസ്കോപ് ( എസ് യു ഐ ടി  )
  • 3. ഹൈ എനർജി എൽ 1 ഓർബിറ്റിങ് എക്‌സ്‌റേ സ്പെക്ടറോ മീറ്റർ ( എച്ച് ഇ എൽ1 ഒ എസ് )
  • 4. ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്‌പെരിമെന്റ് ( എ എസ് പി ഇ എക്‌സ് )

  • ഇനി എൽ 1 നെ കുറിച്ച് പഠിക്കുന്ന പേലോഡുകൾ.
  • 5. പ്ലാസ്മ അനലൈസേർ പാക്കേജ് ഫോർ ആദിത്യ ( പി എ പി എ )
  • 6. മാഗ്നെറ്റോ മീറ്റർ ( എം എം )
  • 7. സോളാർ ലോ എൻജി എക്‌സ്‌റേ സ്പെക്ടറോ മീറ്റർ ( എസ് ഒ എൽ ഇ എക്‌സ് എസ് )

ഇതെല്ലാം ആണ് ആ ഏഴ് പേലോഡുകൾ

ആദിത്യ എൽ 1 എന്ന ദൗത്യത്തിൽ വേറെ ഒരു മലയാളി സാന്നിദ്ധ്യം കൂടി ഉണ്ട് . ഐ എസ് ആർ ഒ ചെയർമാൻ ആയ സോമനാഥ്‌ ന്റെ കാര്യം അല്ല ഞാൻ ഉദ്ദേശിച്ചത് . അത് ആരാണ് എന്നതിലേക്ക് വരാം .
സൂര്യന്റെ ബാഹ്യ വലയം അതായത് കോറോണഗ്രാഫ് പഠിക്കുന്ന വി ഇ എൽ സി പേലോഡ് നിർമിച്ചത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ( ഐ ഐ എ ) ആണ് . സൂര്യന്റെ ബാഹ്യവലയത്തിൽ ഒരു മില്യണ് ( പത്ത് ലക്ഷം )ഡിഗ്രി ആണ് താപനില . ഇവിടെ ഇത്രയും ചൂട് ഉണ്ടാകാൻ ഉള്ള കാരണങ്ങൾ കണ്ടെത്താൻ വി ഇ എൽ സി ശ്രമിക്കും . വി ഇ എൽ സി എന്ന പെലോഡിന്റെ ആശയവും രൂപകല്പനയും എല്ലാം മലയാളി ആയ ഡോ.  അന്നപൂർണിനി സുബ്രമണ്യം ഡയറക്ടർ ആയുള്ള ഐ ഐ എ ആണ് നിർവഹിച്ചത് .

ആദിത്യ എൽ 1 ലക്ഷ്യസ്ഥാനത്ത് എത്തുകയും സൂര്യനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അതുമൂലം മാനവരാശിക്ക് അറിയുവാനും സാധിക്കട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം .

Post a Comment

0 Comments