google.com, pub-4535768800405607, DIRECT, f08c47fec0942fa0 INDIAN PARLIAMENT

Ticker

30/recent/ticker-posts

INDIAN PARLIAMENT
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ആണ് ഭാരതം അതായത് നമ്മുടെ ഇന്ത്യ . ഇന്ത്യൻ ജനാധിപത്യത്തിന്റെ സിരാകേന്ദ്രം എന്ന് പറയുന്നത് പാർലമെന്റ് ആണ് . ഭരണഘടനയുടെ നിർവചനം അനുസരിച്ച് രാഷ്ട്രപതിയും രാജ്യസഭാ , ലോകസഭാ എന്നീ സഭകളും ചേരുന്നതാണ് പാർലമെന്റ് . നമ്മുടെ രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി 2023 മേയ് 28ന് പുതിയ പാർലമെന്റ് മന്ദിരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് രാജ്യത്തിനായി നൽകി . പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ ആണ് ചുവടെ പറയാൻ പോകുന്നത് .

1927 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് നിർമിച്ച പാർലമെന്റ് മന്ദിരം ഇന്ന് നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു ചരിത്രസ്മാരകം ആയി മാറി . രാജ്യത്തിന്റെ സ്വാതന്ത്ര ലബ്ധിക്കും അധികാര കൈമാറ്റത്തിനും പിന്നാലെ സ്വതന്ത്ര ഇന്ത്യയിലെ ജനകീയ സർക്കാരുകൾക്കും സാക്ഷിയായി . 

എന്തുകൊണ്ട് രാജ്യത്തിന് പുതിയൊരു      പാർലമെന്റ്  മന്ദിരം . 

ഒരുപാട് പേർ ചോദിച്ച ചോദ്യം ആണ് ഇത് . ഇപ്പോൾ പുതിയൊരു പാർലമെന്റ് മന്ദിരത്തിന്റെ ആവശ്യകത എന്താണ് . പ്രതിപക്ഷ പാർട്ടികളും രാജ്യത്തിന്റെ പരമോന്നത നീതിപീഠം ആയ സുപ്രീംകോടതി വരെ ചോദിച്ചു . അതിനുള്ള മറുപടിയായി കേന്ദ്രസർക്കാർ പറഞ്ഞ കാര്യങ്ങൾ ഇവ ആണ് .

1 . നിലവിലെ പാർലമെന്റ് മന്ദിരത്തിന് നൂറുവർഷത്തോളം പഴക്കം ആയി . ഭൂകമ്പസാധ്യത മേഖല 4 ൽ ഉൾപ്പെടുന്ന നിലവിലെ മന്ദിരം പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല . 

2 . ജോലിക്കാരുടെയും സന്ദർശകരുടെയും എണ്ണം പല മടങ്ങ് വർധിച്ചുവരികയാണ് . അതിനാൽ സ്ഥലവും സൗകര്യവും സാങ്കേതിക വിദ്യയും അപര്യാപ്തം ആണ് .

3 . ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിക്കുക .

4 . അടിയന്തര സാഹചര്യം വന്നാൽ രക്ഷാപ്രവർത്തനത്തിന് പ്രത്യേകിച്ചും സെൻട്രൽ ഹാളിൽ സൗകര്യം ഇല്ല . 440 പേർക്ക് മാത്രം ഇരിക്കാൻ സൗകര്യം ഉള്ള സെൻട്രൽ ഹാളിൽ സംയുക്തസമ്മേളനം നടക്കുമ്പോൾ ഇരിപ്പിടം ഒരുക്കാൻ പ്രയാസം .

ഈ നാല് കാര്യങ്ങൾ ആണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത് .

1952 ഏപ്രിലിലാണ് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പാർലമെന്റ് നിലവിൽ വന്നത് . അതിനും രണ്ട് പതിറ്റാണ്ട് മുൻപ് തന്നെ നിലവിലെ പാർലമെന്റ് മന്ദിരം പണി തീർത്തിരുന്നു . കൊൽക്കത്തയിലെ ഇംപീരിയൽ കാപ്പിറ്റൽ ഡൽഹിയിലേക്ക് മാറ്റിയപ്പോൾ ഡൽഹിക്കുള്ളിൽ പുതിയ നഗരമായി ന്യൂഡൽഹിയും പുതിയ ഭരണസിരാകേന്ദ്രമായി പാർലമെന്റ് മന്ദിരവും നിർമിക്കുകയായിരുന്നു . ബ്രിട്ടീഷുകാർ പണിത മന്ദിരത്തിൽ സ്ഥലപരിമിതിമൂലം 1956 ൽ രണ്ടു നില കൂടി നിർമിച്ചു . പിന്നീട് വർഷങ്ങൾക്ക് ശേഷം സ്ഥലദൗർലഭ്യവും സൗകര്യകുറവുകളും പ്രശ്നമായി . ഇതോടുകൂടി ആണ് പുതിയ മന്ദിരത്തെക്കുറിച്ചുള്ള ആലോചനകൾ അധികാരികളിൽ ഉടലെടുത്തത് . 


പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ചർച്ചകൾ യു.പി.എ ( United Progressive Alliance ) സർക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നു . 2012 ൽ അന്നത്തെ ലോക്സഭാ സ്‌പീക്കർ മീരാകുമാർ ഇത് പരിശോധിക്കാൻ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു . എന്നാൽ പിന്നീട് അധികാരത്തിൽ വന്ന മോദി സർക്കാർ ആണ് നടപടികളിലേക്ക് കടന്നത് . 2019 ൽ സെൻട്രൽ വിസ്ത പദ്ധതി പ്രഖ്യാപിച്ചു . 971 കോടി രൂപയ്ക്കാണ് പാർലമെന്റ് നിർമാണ പദ്ധതി ടാറ്റ പ്രോജക്ടിന് നൽകിയിരുന്നത് . രൂപരേഖയിലെ മാറ്റങ്ങളും അധിക നിർമാണങ്ങളും വന്നതോടെ ചിലവ് പിന്നീട് 1200 കോടി എത്തിയതായാണ് കണക്ക് സൂചിപ്പിക്കുന്നത് . 


ഇനി പഴയ പാർലമെന്റ് മന്ദിരത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം ആണ് എന്ന് നമുക്ക് നോക്കാം . 

ലോക്സഭയിൽ 543 ഉം 

  രാജ്യസഭയിൽ 250 ഉം 

  ഇരിപ്പിടങ്ങൾ ആണ് ഉള്ളത് .

പഴയ പാർലമെന്റ് മന്ദിരം രൂപകൽപ്പന ചെയ്തത് . ബ്രിട്ടീഷ്             ആർക്കിടെക്കുകളായ എഡ്വിൻ ലൂട്ടിൻസും ഹെർബെർട്ട് ബേക്കർ ചേർന്നാണ് . 

നിർമാണം ആരംഭിച്ചത് 1921 ൽ ആണ് .

1927 ൽ ആണ് മന്ദിരത്തിന്റെ നിർമാണം പൂർത്തീകരിച്ചത് . അന്നത്തെ വൈസ്രോയി ആയിരുന്ന ലോർഡ് ഇർവിൻ പ്രഭു ആണ് ഉദ്ഘാടനം ചെയ്തത് .

1956 ൽ രണ്ട് നിലകൾ കൂടി പണി കഴിപ്പിച്ചു .


ഇനി പഴയ പാർലമെന്റ് മന്ദിരത്തിന്റെ സവിശേഷതകൾ എന്തെല്ലാം എന്ന് നോക്കാം .

= പാർലമെന്റ് മന്ദിരം നിലകൊള്ളുന്നത് വൃത്താകൃതിയിൽ ആണ് .

= കെട്ടിടത്തിനുള്ളിലെ വൃത്താകൃതിയിൽ ഉള്ള സെൻട്രൽ ചേംബറിന്     ചുറ്റുമായി  അർദ്ധവൃത്താകൃതിയിൽ  ലൈബ്രറി ഹാൾ , രാജ്യസഭാ ,     ലോക്സഭാ എന്നീ മൂന്ന് ഹാളുകൾ നിലകൊള്ളുന്നു .

= 12 പ്രവേശന കവാടങ്ങൾ ആണ് പഴയ പാർലമെന്റ് കെട്ടിടത്തിന് ഉള്ളത് .

= 144 കൽതൂണുകൾ കെട്ടിടത്തിന് ഉണ്ട് .


ഇനി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സവിശേഷതകൾ നോക്കാം .

ത്രികോണ ആകൃതിയിൽ ഉള്ള പുതിയ പാർലമെന്റ് മന്ദിരത്തിന് നാല് നിലകൾ ആണ് ഉള്ളത് . മന്ദിരത്തിന്റെ വിസ്തൃതി എന്ന് പറയുന്നത് 65000 ചതുരശ്രമീറ്റർ ആണ് . അത്യാധുനിക സൗകര്യങ്ങളോടെ മന്ത്രിമാരുടെ ഓഫീസുകൾ , സമിതിയോഗങ്ങൾക്കുള്ള മുറികൾ , ലൈബ്രറി , ഭക്ഷണശാല തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്നതാണ് പുതിയ മന്ദിരം . 

ദേശീയ പുഷ്പമായ താമരയുടെ മാതൃകയിൽ ആണ് രാജ്യസഭാ ഹാളിന്റെ നിർമാണം . അതിൽ 384 അംഗങ്ങൾക്ക് ഉള്ള ഇരിപ്പിടം ഒരുക്കിയിരിക്കുന്നു . 

ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കിയുള്ള ചേംബർ ആണ് ലോക്സഭാ ഹാൾ . അതിൽ 888 അംഗങ്ങൾക്ക് ഉള്ള ഇരിപ്പിടം ഒരുക്കിയിരിക്കുന്നു . 

അംഗങ്ങൾക്ക് പരസ്പരം ഇടപഴകാൻ പൊതുസ്ഥലമായി സെൻട്രൽ ലോഞ്ച് ഉണ്ടാവും . ഇതിന്റെ തുറസ്സായ മുറ്റത്ത് ദേശീയ വൃക്ഷമായ ആൽമരവും ഉണ്ടാവും . 

പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ 3 എണ്ണം ആണ് ഉള്ളത് .

ജ്ഞാന ദ്വാർ

ശക്തി ദ്വാർ

കർമ്മ ദ്വാർ

ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം പ്രദർശിപ്പിക്കുന്നതാവും ഭരണഘടന ഹാൾ .രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം വെളിവാക്കുന്ന രീതിയിൽ പാർലമെന്റ് ജീവനക്കാരുടെ വേഷവിധാനത്തിലും മാറ്റങ്ങൾ ഉണ്ടാവും .പാർലമെന്റിന് അകത്തു 1280 എം.പി മാർക്ക് ഒന്നിച്ച് ഇരിക്കാനാവും . 

പുതിയ പാർലമെന്റ് മന്ദിരം രൂപകല്പന ചെയ്തത് ബിമൽ ഹസ്‌മുഖ് പട്ടേൽ ആണ് . ടാറ്റ പ്രോജക്ട് ലിമിറ്റഡിന്റെ നേതൃത്വത്തിൽ ആണ് മന്ദിരത്തിന്റെ നിർമാണം . 

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് ഒരുപാട് വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു . ഭരണഘടന നിയമം അനുസരിച്ച് ഇന്ത്യയുടെ സർവ്വ സൈന്യാധിപൻ ആയ രാഷ്ട്രപതി ആണ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് എന്ന വാദം ഉയർത്തി പ്രതിപക്ഷ പാർട്ടികൾ ചടങ്ങുകളിൽ നിന്നും വിട്ടുനിന്നു .പാർലമെന്റ് മന്ദിരത്തിന് സൻസദ് ഭവൻ എന്ന പേരും ഉണ്ട് . 


Post a Comment

0 Comments