google.com, pub-4535768800405607, DIRECT, f08c47fec0942fa0 GOLDEN GLOBE RACE

Ticker

30/recent/ticker-posts

GOLDEN GLOBE RACE


 

GOLDEN GLOBE RACE

യാത്രകൾ ഇഷ്ടപെടാത്തവരായി ആരും തന്നെ കാണില്ല . പുതിയ സ്ഥലങ്ങൾ കാണുവാനും പുതിയ ആളുകളുമായി സൗഹൃദം പങ്കിടുവാനും അവരുടെ ജീവിത സാഹചര്യം കണ്ടുപടിക്കാനും പുതിയ രുചികൾ അറിയുവാനും എല്ലാം ഓരോ യാത്രയിലും സാധിക്കും . ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സാധ്യമാകണമെങ്കിൽ അത് കാരമാർഗം ഉള്ള യാത്ര ആയിരിക്കണം എന്ന് മാത്രം . എന്നാൽ കടൽ മാർഗം ഉള്ള ഒരു യാത്ര ആണെങ്കിലോ ? അപ്പോൾ അത് ഇത്തിരി സാഹസികത നിറഞ്ഞതായിരിക്കും അല്ലെ ? എന്നാൽ അങ്ങനെ ഉള്ള ഒരു ഇത്തിരി സാഹസികത നിറഞ്ഞ കടൽ യാത്ര നമുക്ക് പരിചയപ്പെടാം .

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങൾ എല്ലാവരും കണ്ടു കാണും മലയാളി നാവികനായ അഭിലാഷ് ടോമി ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാമതായി ഫിനിഷ് ചെയ്തു എന്ന വാർത്ത . ഇന്ത്യക്കാർ എന്നതിലുപരി മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെ ആണ് അദ്ദേഹം കാരസ്ഥമാക്കിയിരിക്കുന്നത് . സാഹസികത നിറഞ്ഞ ഗോൾഡൻ ഗ്ലോബ് റേസിനെ കുറിച്ച് നമുക്ക് കൂടുതൽ അറിയാം .

1968 - 1969 ൽ ഒരു ഞായറാഴ്ച്ച ആണ് ഗോൾഡൻ ഗ്ലോബ് റേസിന്റെ തുടക്കം . ആദ്യ മത്സരത്തിൽ പങ്കെടുത്തത് 7 പേർ ആയിരുന്നു . ഈ 7 പേരിൽ ഒരാൾക്ക് മാത്രം ആണ് വിജയം കൈവരിക്കാൻ സാധിച്ചത് . സുഹൈലി എന്ന ബോട്ടിന്റെ നാവികൻ ആയിരുന്ന റോബിൻ നോക്‌സ് ജോൺസ്റ്റൻ ആയിരുന്നു ആ വിജയി . ഈ 7 പേരിൽ ഒരാൾ ഡൊണാൾഡ് ക്രൗഹസ്ററ് എന്ന വ്യക്തി ആത്മഹത്യ ചെയ്തു . ഒരുപക്ഷേ സമ്മർദങ്ങൾക്കപ്പുറം മത്സരത്തിലെ കടുത്ത നിബന്ധനകൾ മൂലം ആവാം അദ്ദേഹം ആത്മഹത്യ ചെയ്തത് .

ഇനി എന്താണ് ഈ ഗോൾഡൻ ഗ്ലോബ് റേസ് എന്ന് നമുക്ക് നോക്കാം .

ആദ്യത്തെ റേസ് തുടങ്ങിയ വർഷം പറഞ്ഞുവല്ലോ . 1968 - 1969 ഇന്ന് നമ്മൾ 2023 ൽ എത്തിയിരിക്കുന്നു . ശാസ്ത്ര സാങ്കേതിക വിദ്യ 1968 - 1969 ൽ ഉണ്ടായിരുന്നതിനെക്കാളും എത്രയോ മടങ്ങ് മെച്ചപ്പെട്ടിരിക്കുന്നു . പുതിയ കണ്ടുപിടുത്തങ്ങളും പുതിയ ടെക്നോളജിയും . എന്നാലോ അതിനൊത് വളരാതെ പോയ ഒന്നാണ് ഈ ഗോൾഡൻ ഗ്ലോബ് റേസ് . എന്താണ് ഇങ്ങനെ പറയുവാൻ ഉള്ള കാരണം എന്നാവും നിങ്ങൾ ചിന്തിക്കുന്നത്  അതിലേക്ക് തന്നെ ആണ് വരുന്നതും .
ഗോൾഡൻ ഗ്ലോബ് റേസിന്റെ പ്രധാന നിബന്ധനകളിൽ ഒന്ന് എന്ന് പറയുന്നത് . 1968 - 1969 കളിൽ റേസിനായി എന്തെല്ലാം സാങ്കേതിക വിദ്യകളാണോ ഉപയോഗിച്ചത് അത് തന്നെ വേണം ഈ കാലഘട്ടത്തിലെയും റേസിൽ ഉപയോഗിക്കുവാൻ .

അതായത് മൊബൈൽ ഫോൺ ഉപയോഗിക്കുവാൻ പാടില്ല അതിന് പകരം രണ്ട് ഹാൻഡ് ഹെൽഡ് സാറ്റലൈറ്റ് ഫോൺ ഉലയോഗിക്കാം .
ഒരു ടു വേ സാറ്റലൈറ്റ് ഷോർട്ട് ടെക്സ്റ്റ് പേജിങ് യൂണിറ്റ് ഉപയോഗിക്കാം . അതിൽ നിന്നും പ്രതിദിനം നാല് ഹ്രസ്വ സന്ദേശങ്ങൾ വരെ അയക്കാം .
രണ്ട് പോർട്ടബിൾ ജി പി എസ് ചാർട്ട് പ്ലോട്ടറുകൾ ഉള്ള ഒരു സിൽ ബോക്സ് അത് അടിയന്തര ഉപയോഗത്തിന് മാത്രമേ ഉപയോഗിക്കാവൂ .
ദിശ അറിയുവാൻ പഴയ കാലഘട്ടത്തിലെ ഉപകരണങ്ങൾ മാത്രം .
റേസിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങളേയും സാറ്റലൈറ്റ് ഉപയോഗിച്ച് 24×7 ട്രാക്ക് ചെയ്യും .
എന്നാൽ ഒരു അടിയന്തര സാഹചര്യം ഉണ്ടാവുകയും ജി പി എസ് സാറ്റലൈറ്റ് ഫോൺ അടങ്ങിയ സീൽ ചെയ്ത സുരക്ഷാ ബോക്സ് പൊട്ടിച്ച് തുറന്നാൽ മത്സരത്തിൽ നിന്ന് പിന്മാറിയതായി കണക്കാക്കും .
ചുരുക്കി പറഞ്ഞാൽ ആധുനിക സൗകര്യങ്ങൾ ഒന്നും തന്നെ റേസിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഉപയോഗിക്കുവാൻ പാടില്ല . ഇതാണ് റേസിന്റെ പ്രധാന നിബന്ധന എന്ന് പറയുന്നത് .

ഇനി ആർക്കെല്ലാം റേസിൽ പങ്കെടുക്കാം . 

18 വയസ്സ് തികഞ്ഞ ലോകത്തിന്റെ ഏതു കോണിൽ ഉള്ള ആർക്ക് വേണമെങ്കിലും ഈ ഗോൾഡൻ ഗ്ലോബ് എന്ന റേസിൽ പങ്കെടുക്കാം . ഇത് കൂടാതെ വേറെയും കുറച്ച് നിബന്ധനകൾ കൂടി ഉണ്ട് .

മത്സരിക്കുന്ന ആൾ കുറഞ്ഞത് 8000 മൈൽ ( 12874.75 കിലോമീറ്റർ ) ബോട്ടിൽ സഞ്ചരിച്ചിരിക്കണം . ഇതിനുപുറമെ ഒറ്റയ്ക്ക് 2000 മൈൽ ( 3218.68 കിലോമീറ്റർ ) സഞ്ചരിച്ചിരിക്കണം .
ജി ജി ആർ ( GOLDEN GLOBE RACE ) ബോട്ടിൽ 2000 മൈലും ( 3218.68 കിലോമീറ്റർ ) കൂടെ സഞ്ചരിച്ചിരിക്കണം .
ഈ പറഞ്ഞ യോഗ്യതകൾ ഉള്ള ഏതൊരാൾക്കും ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കാം . പ്രവേശനം 25 പേർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു . സംഘടകർക്ക് എപ്പോൾ വേണമെങ്കിലും 5 പ്രത്യേക ക്ഷണങ്ങൾ വരെ നൽകാം . അതായത് 30 പേർക്ക് റേസിൽ പങ്കെടുക്കാം .

അഭിലാഷ് ടോമി എന്ന നാവികന്റെ രണ്ടാമത്തെ ഗോൾഡൻ ഗ്ലോബ് റേസ് ആണ് 2022 - 2023 ൽ നടന്നത് . അദ്ദേഹത്തിന്റെ ആദ്യ റേസ് നടന്നത് . 2018 ൽ ആയിരുന്നു . ആ റേസിൽ 18 പേർ പങ്കെടുത്തിരുന്നു . അതിൽ നിന്നും 13 പേർ പിന്മാറി . അപകടത്തിൽ ബോട്ട് തകർന്ന് അഭിലാഷ് ടോമിയും പിന്മാറിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു . അപകടത്തിൽ അദ്ദേഹത്തിന്റെ നട്ടെല്ലിലെ കശേരുക്കൾക്ക് തകരാർ പറ്റി . അതിന് ശേഷം 2022 സെപ്റ്റംബർ 4 ന് ഫ്രാൻസിലെ സാബ് ലെ ദെലോൻ തുറമുഖത്ത് നിന്നും 16 പേർ അടങ്ങുന്ന സംഘം ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുത്തു . അതിൽ അഭിലാഷ് ടോമിയും ഉൾപ്പെടും . 2018 ലെ ഗോൾഡൻ ഗ്ലോബ് റേസിലെ അപകടത്തിൽ നട്ടെല്ലിലെ കശേരുക്കൾക്ക് പരിക്ക് പറ്റിയ അദ്ദേഹം ടൈറ്റാനിയം ദണ്ഡ് നട്ടെല്ലിൽ ഘടിപ്പിച്ചാണ് ഈ റേസിൽ പങ്കെടുത്തത് .
16 പേർ പങ്കെടുത്ത റേസിൽ 13 പേർ പിന്മാറി . 236 ദിവസവും 14 മണിക്കൂറും 46 മിനുട്ടും 34 സെക്കൻഡ്‌സും എടുത്താണ് അഭിലാഷ് ടോമി എന്ന നാവികൻ അദ്ദേഹത്തിന്റെ ബയാനത് എന്ന പായ് വഞ്ചിയിൽ മഹാസമുദ്രങ്ങൾ താണ്ടി ഈ റേസ് പൂർത്തിയാക്കിയത് . 2023 ഏപ്രിൽ 29 ന് അദ്ദേഹം ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാമനായി ഫിനിഷ് ചെയ്തു . സൗത്ത് ആഫ്രിക്കൻ വംശജയായ ക്രിസ്റ്റൻ  നോയിഷെയ്ഫർ എന്ന വനിത ആണ് പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് മറ്റ് സ്ത്രീകൾക്കും ഒരു പ്രചോദനം ആയി ഗോൾഡൻ ഗ്ലോബ് എന്ന റേസിൽ ഒന്നാമതായി ഫിനിഷ് ചെയ്തത് .

Post a Comment

0 Comments