RUSSIA UKRAINE WAR
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ( യുദ്ധത്തിന് ) 2023 ഫെബ്രുവരി 24 ന് ഒരു വർഷം തികയുന്നു .
ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യ യുക്രൈനിനെ കീഴടക്കാൻ പുറപ്പെടുമ്പോൾ വ്ലാദിമർ പുതിൻ ഒരിക്കലും കരുതി കാണില്ല ഈ അധിനിവേശം ഒരു വർഷത്തോളം നീണ്ടുനിൽക്കുമെന്ന് ഒരു വർഷത്തിനു ശേഷവും ഇരു രാജ്യങ്ങളും കീഴടങ്ങിയിട്ടില്ല എന്നാൽ യുദ്ധത്തിനായി പുറപ്പെട്ടു പോയ റഷ്യ എന്തു നേടി? റഷ്യ മാത്രമല്ല യുക്രൈനും ഒന്നും നേടിയില്ല 2022 ഫെബ്രുവരി 24ന് പുലർച്ചെ റഷ്യൻ സൈന്യം യുക്രൈനിലേക്ക് തിരിച്ചു കയറിയതിനു ശേഷം ഒരുപാട് നിരപരാധികളായ മനുഷ്യർക്ക് ജീവൻ നഷ്ട്ടപ്പെട്ടു . ഉറ്റവരെയും ഉടയവരെയും നഷ്ട്ടപ്പെട്ട അവർ ഇനി ജീവിതം എങ്ങനെ മുൻപോട്ട് കൊണ്ടുപോകും എന്ന് അറിയാതെ പകച്ചു നിൽക്കുന്നു . ഇതുവരെയും ഇരുവിഭാഗങ്ങളിൽ നിന്നും മരണ സംഖ്യ എത്ര എന്നതിന് വ്യക്തമായ ധാരണ ഇല്ല എന്നാൽ ഒരുപാട് പട്ടാളക്കാർക്കും അതുപോലെ തന്നെ ഒരുപാട് സാധാരണക്കാർക്കും ജീവൻ നഷ്ട്ടപ്പെടുകയോ മരിക്കുകയോ ചെയ്തിരിക്കാം എന്ന് നമുക്ക് അനുമാനിക്കാം .
2022 ഫെബ്രുവരി 24 ന് പുലർച്ചെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ സൈന്യം യുക്രൈനിൽ കടന്നുകയറി . യുക്രൈനെ നിരായുദ്ധീകരിക്കുക , നാസികളിൽനിന്ന് മോചിപ്പിക്കുക , കിഴക്കൻ അതിർത്തിയിലെ റഷ്യൻ വിഘടനവാദികളുടെ കേന്ദ്രമായ ഡോണബാസിലെ വംശഹത്യക്ക് പകരം ചോദിക്കുക , യുക്രൈൻ നാറ്റോയിൽ ചേരുന്നത് തടയുക ഇതെല്ലാം ആയിരുന്നു അധിനിവേശത്തിന് പുതിന്റെ കാരണങ്ങൾ .
റഷ്യ യുക്രൈൻ അധിനിവേശത്തിന്റെ നാൾ വഴികളിലൂടെ നമുക്ക് ഒന്ന് സഞ്ചരിക്കാം
2022 ഫെബ്രുവരി 24
* പ്രത്യേക സൈനിക ഓപ്പറേഷൻ എന്ന പേരിൽ യുക്രൈനിൽ അധിനിവേശം നടത്താൻ പുതിൻ സൈന്യത്തോട് ഉത്തരവിട്ടു . അധിനിവേശ നടപടികളെ പാശ്ചാത്യരാജ്യങ്ങൾ അപലപിച്ചു .
മാർച്ച്
* തെക്കൻ നഗരമായ ഖേർസൺ പിടിച്ചെടുത്തെന്ന് റഷ്യയുടെ അവകാശം . സമീപ പ്രവിശ്യയായ സാഫോറീസിയയിലും റഷ്യൻ സൈന്യം പിടിമുറുക്കി . യൂറോപ്പിലെ വലിയ ആണവനിലയമായ സാഫോറീസിയയിലെ നിലയം റഷ്യയുടെ വരുതിയിൽ .
* യുക്രൈൻ തുറമുഖ നഗരമായ മരിയോപോളിൽ തിയേറ്ററിനു നേരെ റഷ്യൻ വ്യോമാക്രമണം അതിൽ 100 ലേറെ പേർ കൊല്ലപ്പെട്ടു .
ഏപ്രിൽ
* ബുച്ചയിൽ റഷ്യൻ സേന വധിച്ച നൂറുകണക്കിന് സാധാരണക്കാരുടെ മൃതദേഹങ്ങൾ കൂട്ടമായി അടക്കം ചെയ്ത ശ്മാശനം യുക്രൈൻ വെളിപ്പെടുത്തി . ഇതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് ലോക രാജ്യങ്ങൾ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി .
* മരിയോപോളിൽ റഷ്യൻ ആക്രമണം . റഷ്യയുടെ അഭിമാന യുദ്ധക്കപ്പലായ മോസ്കോവ യുക്രൈൻ മിസൈൽ ആക്രമണത്തിൽ കരിങ്കടലിൽ മുങ്ങി .
മേയ്
* ഫിൻലൻഡും സ്വീഡനും നാറ്റോയിൽ അംഗമാകാൻ അപേക്ഷ നൽകി . നാറ്റോ സൈനികശേഷി വർധിപ്പിക്കുന്നത് റഷ്യയ്ക്ക് തിരിച്ചടി .
ജൂൺ
* യുക്രൈനിന് കൂടുതൽ പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഹായം ലഭ്യമായി . ഹിമാർസ് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ ഉൾപ്പെടെ കൂടുതൽ ആയുധ സഹായം അമേരിക്ക നൽകി .
ജൂലൈ
* കരിങ്കടൽ വഴി ഉള്ള ചരക്ക് നീക്കം തടസപ്പെട്ടു . ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ എത്തേണ്ട ഭക്ഷ്യധാന്യങ്ങൾ കരിങ്കടലിലെ കപ്പലുകളിൽ കെട്ടികിടന്നു . യുദ്ധം ആഗോള ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന ഭീതി ലോകരാജ്യങ്ങളിൽ ഭീതി പടർത്തി .
* ഐക്യരാഷ്ട്ര സഭയുടെയും തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാന്റെയും മധ്യസ്‌ഥ ശ്രമങ്ങൾ കരിങ്കടൽ വഴിയുള്ള ചരക്ക് നീക്കത്തിന് സാധ്യതകൾ വർധിച്ചു .
ആഗസ്റ്റ്
* 20 ന് റഷ്യൻ ദേശീയവാദി അലക്‌സാണ്ടർ ദുഗിന്റെ മകൾ ദരിയ ദുഗിന കാർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതിന് പിന്നിൽ യുക്രൈൻ ആണ് എന്ന് റഷ്യ ശക്തമായി ആരോപണം ഉന്നയിച്ചു .
സെപ്റ്റംബർ
* മൂന്ന് ലക്ഷം കരുതൽ പട്ടാളത്തെ സജ്ജീകരിക്കണമെന്ന് റഷ്യ . യുദ്ധത്തിൽ സൈന്യത്തിന്റെ ഭാഗം ആകേണ്ടിവരുമെന്ന് ഭയന്ന് ഒരുപാട് റഷ്യൻ യുവാക്കൾ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു .
* ഡൊണെറ്റ്സ്‌ക് , ലുഹാൻസ്ക് , ഖേർസൺ , സാഫോറീസിയ എന്നീ നാല് പ്രവിശ്യകൾ റഷ്യയോട് കൂട്ടിച്ചേർക്കുന്നതായി പ്രഖ്യാപിച്ചു .
ഒക്ടോബർ
* ക്രൈമിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന പാലം സ്‌ഫോടനത്തിൽ തകർന്നു . ഇതിന് പിന്നിൽ യുക്രൈൻ ആണ് എന്ന് റഷ്യ കുറ്റപ്പെടുത്തി .
നവംബർ
* ഖേർസൺ നഗരത്തിൽ നിന്ന് റഷ്യയുടെ സൈനിക പിൻമാറ്റം .
ഡിസംബർ
* യുക്രൈൻ പ്രസിഡന്റ് സെലെൻസ്കിയുടെ യു എസ് സന്ദർശനം കൂടാതെ യു എസ് പാർലമെന്റിനെ അഭിസംബോധന ചെയ്യൽ . യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് സെലെൻസ്കി വിദേശ രാജ്യം സന്ദർശിക്കുന്നത് .
ജനുവരി 2023
* ഓർത്തഡോക്സ് ക്രിസ്മസിന്റെ പശ്ചാത്തലത്തിൽ ജനുവരി 5 ന് പുതിൻ 36 മണിക്കൂർ വെടി നിർത്തൽ പ്രഖ്യാപിച്ചു .
* മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ യുക്രൈന്റെ ഉപ്പുനഗരം ആയ സൊളേദാർ പിടിച്ചെടുത്തെന്ന് റഷ്യ അവകാശപ്പെട്ടു .
ഫെബ്രുവരി 2023
* കീവിൽ യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ മിന്നൽ സന്ദർശനം . യുക്രൈനിന് സാമ്പത്തിക സഹായവും യുക്രൈൻ ജനതയ്ക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു .
യുദ്ധം ഒരുവർഷം തികയുമ്പോൾ അത്യാധുനിക പടക്കോപ്പുകൾ നിറഞ്ഞ ഒരായുധപ്പുരയായിരിക്കുന്നു യുക്രൈൻ . നാസികളെന്നു പുതിൻ വിശേഷിപ്പിച്ച തീവ്ര വലത് ആശയങ്ങളുള്ള സായുധസംഘമായ യുക്രൈനിലെ അസോവ് ബറ്റാലിയൻ ഇന്ന് അസോവ് റെജിമെന്റായി മാറി യുദ്ധത്തിൽ സജീവമായിരിക്കുന്നു . ക്രൈൻ നാറ്റോയിൽ ചേർന്നിട്ടില്ല , പക്ഷേ , അതിലെ അംഗരാജ്യത്തിനു കിട്ടുന്നതുപോലുള്ള പിന്തുണയോടെ റഷ്യക്കെതിരേ പോരാടുന്നു . ഒരുവർഷത്തിനിടെ പുതിൻ ലക്ഷ്യങ്ങളൊന്നും നേടിയില്ല . പക്ഷേ, ലക്ഷ്യം നേടുകതന്നെ
ചെയ്യുമെന്ന് അദ്ദേഹം ആവർത്തിക്കുന്നു .
പിന്തുണച്ച് ലോകരാജ്യങ്ങൾ
യുക്രൈനിന് ഒരുപാട് പാശ്ചാത്യ രാജ്യങ്ങളുടെ സഹായം ലഭിച്ചിരുന്നു അതിൽ എടുത്തുപറയേണ്ട ഒന്നാണ് അമേരിക്കയുടെ സഹായം . 5000 കോടി ഡോളറിന്റെ സഹായം ആണ് അമേരിക്ക യുക്രൈനിന് നൽകിയത് ഇതിൽ ആയുധങ്ങളും ഉൾപ്പെടും .
ഉപരോധം
ലോകനേതാക്കൾ എല്ലാവരും ഒരുപോലെ പറഞ്ഞു പുതിന്റെ ഈ പ്രവർത്തി ഒരു നേതാവിനും ചേർന്നതല്ല . ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെ ആണ് അത് . ആരുടെ വാക്കിനും വില കല്പിക്കാത്ത പുതിൻ ഒരു സ്വേച്ഛാധിപതിയെ പോലെ മുൻപോട്ട് തന്നെ നീങ്ങി . ലോകരാജ്യങ്ങളുടെ മുന്നിൽ ആകെ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു . റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തുക എന്നുള്ളത് . റഷ്യൻ ഉത്‌പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുക . ഉപരോധങ്ങളിലൂടെ റഷ്യൻ ഖജനാവിന് മുട്ടുകുത്തിക്കുക എന്നതായിരുന്നു ലോകരാജ്യങ്ങളുടെ ലക്ഷ്യം . ഉപരോധങ്ങൾ ലക്ഷ്യം കണ്ടുതുടങ്ങി . റഷ്യൻ സമ്പത് വ്യവസ്ത മന്ദീഭവിച്ചു . യുദ്ധകാരണം ഉണ്ടായ വിലക്കയറ്റം ലോകമെങ്ങും ഉള്ള കോടികണക്കിന് ജനങ്ങൾ അനുഭവിക്കുന്നു . ഭക്ഷ്യ , ഇന്ധന വിപണികളിലാണ് കൂടുതലായും അത് പ്രതിഫലിക്കുന്നത് . ഭക്ഷ്യ , ഇന്ധന വിപണികളിൽ മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങൾ ആണ് യുക്രൈനും റഷ്യയും .
ഉത്തരമില്ലാത്ത ചോദ്യം
യുദ്ധം എന്നുതീരും എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല . വർഷങ്ങൾ നീളുമെന്നു പറയുന്നു നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബെർഗ് സമാധാനത്തിന്റെ സാധ്യതകൾ മങ്ങുന്നെന്നു വിലപിക്കുന്നു . ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും അതുതന്നെ ആവർത്തിക്കുന്നു .
ക്രൈമിയ ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങൾ റഷ്യക്കു വിട്ടു കൊടുത്തുള്ള വെടിനിർത്തലിന് സെലെൻസ്കി തയ്യാറല്ല . പിടിച്ചെടുത്തുള്ള പ്രദേശങ്ങൾ തിരിച്ചുകൊടുത്തുള്ള സമാധാനത്തിന് പുതിനും തയ്യാറല്ല . ഇങ്ങനെ ആണെങ്കിൽ യുദ്ധം എന്ന് തീരും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല .
യുദ്ധം ബാക്കിവെച്ചത്
2023 ഫെബ്രുവരി 21 വരെ യു എൻ കണക്ക് പ്രകാരം .
മരിച്ച സാധാരണക്കാർ 8006
അഭയാർഥികൾ 7.5 ദശലക്ഷം
പോഷകാഹാരക്കുറവ് നേരിടുന്നവർ 13 ദശലക്ഷം
പരിക്കേറ്റ സാധാരണക്കാർ 13287
കൊല്ലപ്പെട്ട കുട്ടികൾ 438
പരിക്കേറ്റ കുട്ടികൾ 854
ഇതുവരെ 1.8 ലക്ഷം റഷ്യൻ പട്ടാളക്കാരും ഒരു ലക്ഷം യുക്രൈൻ പട്ടാളക്കാരും യുദ്ധത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് നോർവേ സൈന്യം പുറത്തുവിട്ട റിപോർട്ടിൽ പറയുന്നത് .
ഇത്രയും വലിയൊരു അരക്ഷിതാവസ്ഥയിൽ കൂടി രാജ്യം കടന്നുപോകുമ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ രാജ്യം തിരിച്ചുപിടിക്കാൻ യുക്രൈൻ ജനതയ്ക്കൊപ്പം നിന്ന പ്രസിഡന്റിന്റെ വാക്കുകൾ ഒന്നു നോക്കാം
" ഞങ്ങൾ തകർന്നിട്ടില്ല പല അഗ്നിപരീക്ഷകളെ നേരിട്ടെങ്കിലും ഞങ്ങൾ പിടിച്ചുനിന്നു . നാടിനെ ഈ യുദ്ധത്തിലേക്ക് ഇക്കണ്ട ദുരന്തത്തിലേക്ക് തള്ളിവിട്ടതിന്റെ കണക്ക് സൂക്ഷിച്ചിട്ടുണ്ട് "
വൊളോദിമിർ സെലെൻസ്കി
0 Comments
thanks for u r feedback