ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമുവിനെ രാഷ്ട്രം തിരഞ്ഞെടുത്തു .
പുതിയ രാഷ്ട്രതലവന് കുറച്ചു പ്രത്യേകതകൾ ഉണ്ട് .
ഗോത്രവർഗ്ഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമാണ് നിലവിലെ രാഷ്ട്രപതിയായ ദ്രൗപതി മുർമു .
രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് എങ്ങനെ എന്നും അതിനുള്ള യോഗ്യതകൾ എന്തെല്ലാം എന്നും നിലവിലെ രാഷ്ട്രപതിയെ കുറിച്ചും ഉള്ള കാര്യങ്ങൾ ആണ് ഈ ബ്ലോഗിൽ പറയുവാൻ പോകുന്നത് .
ഇന്ത്യയുടെ പ്രഥമ പൗരൻ എന്ന നിലയിൽ ആ സ്ഥാനത്തേക്ക് മത്സരിക്കുവാൻ അധിക യോഗ്യതകൾ ആവശ്യമാണോ ? അല്ലെങ്കിൽ ആ സ്ഥാനത്തേക്ക് മത്സരിക്കുവാൻ എന്ത് വിദ്യാഭ്യാസ യോഗ്യതയാണ് വേണ്ടത് ?
ഇന്ത്യൻ ഭരണഘടന അനുസരിച്ച് 35 വയസ്സ് ഉള്ള ഒരു ഇന്ത്യൻ പൗരന് ഇന്ത്യയുടെ രാഷ്ട്രപതി എന്ന പദവി അലങ്കരിക്കാം .
ഒരു പാർലമെന്റ് അംഗം ആകാനുള്ള എല്ലാ യോഗ്യതകളും ഉള്ള ആളായിരിക്കണം രാഷ്ട്രപതി സ്ഥാനാർഥി ആകുന്ന ആൾ .
രാഷ്ട്രപതി തിരഞ്ഞെടുപ്പിന് വേറെ ഒരു പ്രത്യേകത കൂടി ഉണ്ട് . അവിടെ ജനങ്ങൾ അല്ല രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് .
ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ ആണ് വോട്ടിലൂടെ ഇന്ത്യൻ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് .
രാജ്യത്തിന് രണ്ടു സഭകൾ ആണ് ഉള്ളത് . ലോക സഭയും രാജ്യസഭയും . ഈ രണ്ട് സഭകളിലെയും സംസ്ഥാന നിയമ സഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ സഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുവാൻ ഉള്ള വോട്ടവകാശം .
ഓരോ സംസ്ഥാനത്തെയും ജനപ്രതിനിധികളുടെ വോട്ടിന്റെ മൂല്യം വ്യത്യസ്തമാണ് . സംസ്ഥാനങ്ങളിലെ ജനസംഖ്യ നിരക്കും ജനപ്രതിനിധികളുടെ എണ്ണവും അനുസരിച്ച് വോട്ടിന്റെ മൂല്യവും വ്യത്യാസപ്പെടും . ഇതിനായി 1971 ലെ ജനസംഖ്യ ആണ് ആധാരമാക്കുന്നത് .
കേരളത്തിലെ ജനപ്രതിനിധികളുടെ വോട്ടിന്റെ മൂല്യം ആയിരിക്കില്ല മറ്റു സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെ വോട്ടിന്റെ മൂല്യം .
കേരളത്തിലെ ജനപ്രതിനിധിയുടെ വോട്ടിന്റെ മൂല്യം എന്ന് പറയുന്നത് 152 ആണ് . എന്നാൽ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ജനപ്രതിനിധിയുടെ വോട്ടിന്റെ മൂല്യം എന്ന് പറയുന്നത് 176 ആണ് .
ഏറ്റവും കൂടുതൽ വോട്ട് മൂല്യം ഉള്ള സംസ്ഥാനം എന്ന് പറയുന്നത് ഉത്തർപ്രദേശ് ആണ് . അവിടുത്തെ ജനപ്രതിനിധിയുടെ വോട്ടിന്റെ മൂല്യം എന്ന് പറയുന്നത് 208 ആണ് . ഏറ്റവും കുറവ് വോട്ട് മൂല്യം ഉള്ള സംസ്ഥാനം എന്ന് പറയുന്നത് സിക്കിം ആണ് . അവിടുത്തെ വോട്ടിന്റെ മൂല്യം എന്ന് പറയുന്നത് 7 ആണ് .
ഈ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ആകെ വോട്ടവകാശം ഉള്ള ജനപ്രതിനിധികൾ എന്ന് പറയുന്നത് 4809 പേർ ആണ് . 776 എം.പിമാരും ( MEMBER OF PARLIAMENT ) , 4033 എം.എൽ.എ. മാരും ( MEMBER OF LEGISLATIVE ASSEMBLY ) ആണ് .
= രഹസ്യ ബാലറ്റുകളിൽ സ്ഥാനാർഥികളുടെ പേരാണ് രേഖപ്പെടുത്തുക പക്ഷെ അവരുടെ പാർട്ടിയുടെചിഹ്നം ഉണ്ടാവുകയില്ല .
= പാർലമെന്റ് അംഗങ്ങൾക്ക് പച്ചനിറത്തിലുള്ള ബാലറ്റും നിയമസഭ അംഗങ്ങൾക്ക് പിങ്ക് നിറത്തിലുള്ള ബാലറ്റും ആണ് ഉണ്ടാവുക .
= മുൻഗണനക്രമമാണ് ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തേണ്ടത് . ബാലറ്റ് പേപ്പറിലെ ഒന്നാം കോളത്തിൽ സ്ഥാനാർഥിയുടെ പേര് ഉണ്ടാകും . രണ്ടാം കോളത്തിൽ വോട്ടർക്ക് തന്റെ മുൻഗണന 1 , 2 എന്നിങ്ങനെ സംഖ്യയിൽ രേഖപ്പെടുത്താം .
= തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പ്രത്യേക പേന ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തേണ്ടത് .
= വോട്ട് മൂല്യം അടിസ്ഥാനമാക്കിയാണ് ജയപരാജയങ്ങൾ നിശ്ചയിക്കുക.
= നിയമസഭാംഗങ്ങളുടെ വോട്ട് മൂല്യം ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും. പാർലമെന്റംഗങ്ങളുടെ വോട്ടുമൂലം 700 ആണ് .
= മൊത്തം വോട്ടുമൂല്യം എന്ന് പറയുന്നത് 10,86,431. ഇതിൽ അമ്പതു ശതമാനത്തിലേറെ
വോട്ട് നേടുന്ന സ്ഥാനാർഥി വിജയിക്കും.
= നിയമസഭാ മന്ദിരങ്ങളിൽ നിന്നുള്ള ബാലറ്റ് പേപ്പറുകൾ ഡൽഹിയിൽ എത്തിച്ചാണ് വോട്ട് എണ്ണുക .
നിയമസഭാംഗങ്ങളുടെ വോട്ട് മൂല്യം
നിയമസഭാ അംഗങ്ങളുടെ വോട്ടിന്റെ മൂല്യം പല സംസ്ഥാനങ്ങളുടെയും വ്യത്യസ്തമായിരിക്കും അത് നമുക്ക് ഒന്ന് നോക്കാം .
ആന്ധ്രാപ്രദേശ് - 159
അരുണാചൽപ്രദേശ് - 8
അസം - 116
ബിഹാർ - 173
ഛത്തീസ്ഗഡ് - 129
ഗോവ - 20
ഗുജറാത്ത് - 147
ഹരിയാണ - 112
ഹിമാചൽ പ്രദേശ് - 51
ജമ്മു കശ്മീർ - 72
ഝാർഖണ്ഡ് - 176
കർണാടക - 131
കേരളം - 152
മധ്യ പ്രദേശ് - 131
മഹാരാഷ്ട്ര - 175
മണിപ്പൂർ - 18
മിസോറാം - 8
നാഗാലാൻഡ് - 9
മേഘാലയ - 17
ഒഡിഷ - 149
പഞ്ചാബ് - 116
രാജസ്ഥാൻ - 129
സിക്കിം - 7
തമിഴ്‌നാട് - 176
തെലങ്കാന - 132
ത്രിപുര - 26
ഉത്തരാഖണ്ഡ് - 64
ഉത്തർപ്രദേശ് - 208
ബംഗാൾ - 161
ഡൽഹി - 58
പുതുച്ചേരി - 16
എന്നിങ്ങനെ ആണ് സംസ്ഥാനങ്ങളിലെ വോട്ടിന്റെ മൂല്യം .
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് നടന്നത് 2022 ജൂലൈ 21 ന് ആണ് . ഭരണകക്ഷിയുടെ സ്ഥാനാർഥിയായ ഒഡിഷയിൽ നിന്നും ഉള്ള ദ്രൗപതി മുർമുവും പ്രതിപക്ഷത്തിന്റെ ബിഹാറിൽ നിന്നുള്ള യശ്വന്ത് സിൻഹയും .
296626 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ദ്രൗപതി മുർമു ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു . അവർക്ക് ആകെ ലഭിച്ച വോട്ടുകൾ 676803 വോട്ടും യശ്വന്ത് സിൻഹക്ക് 380177 വോട്ടും ലഭിച്ചു . നമ്മുടെ പുതിയ രാഷ്ട്രപതിക്ക് വേറെ ഒരു പ്രത്യേകത കൂടി ഉണ്ട് . രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നതിലുപരി സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെ രാഷ്‌ട്രപതി കൂടി ആണ് ശ്രീമതി ദ്രൗപതി മുർമു .
0 Comments
thanks for u r feedback