google.com, pub-4535768800405607, DIRECT, f08c47fec0942fa0 SKYBRIDGE 721

Ticker

30/recent/ticker-posts

SKYBRIDGE 721


 SKYBRIDGE 721

സഞ്ചാരം അത് ഇഷ്ടപെടാത്തവർ ആയി ആരും തന്നെ കാണില്ല എന്നാൽ സഞ്ചാരം എന്നത് ഈ കാലഘട്ടത്തിൽ ചിലരുടെ വരുമാനമാർഗം കൂടി ആണ് . പല വ്ലോഗർമാരും ഇന്ന് യാത്രകൾ ഒരു വരുമാന മാർഗം ആയി ആണ് കാണുന്നത് . തങ്ങൾ കണ്ട കാഴ്ചകൾ മറ്റുള്ളവരിലേക്ക് എത്തിക്കുക കൂടി അവർ ചെയ്യുന്നു . പല രാജ്യങ്ങളും സഞ്ചാരികളെ ആകർഷിക്കുവാനായി പല നിർമിതികളും നിർമിക്കുന്നു . പ്രകൃതി അനുഗ്രഹിച്ചു നൽകിയ പലതും കാത്തുസൂക്ഷിക്കുന്നു അത് അതുപോലെ നിലനിർത്തി പോരുന്നു . അതിൽ പലതും ലോകത്തിലെ സഞ്ചാരികളെ തന്നെ ആകർഷിക്കുന്നു . സഞ്ചാരികൾ വർധിച്ചതോടെ ടൂറിസം എന്ന മേഖല തന്നെ അതിനോടൊപ്പം വളർന്നു . പല രാജ്യങ്ങളുടെയും പ്രധാന വരുമാന മാർഗം എന്ന് പറയുന്നത് ഇന്ന് ടൂറിസം ആണ് . ഓരോ രാജ്യത്തും അവിടെ എത്തിപ്പെടുന്ന സഞ്ചാരികളുടെ കണക്ക് വലുതാണ് . അങ്ങനെ ലോകത്തിലെ സഞ്ചാരികൾക്കായി പുതിയൊരു അത്ഭുത നിർമിതി ഒരു രാജ്യം ഒരുക്കി വെച്ചിരിക്കുന്നു . അത് എന്താണ് എന്നും അതിനെ കുറിച്ച് കൂടുതലായി നമുക്ക് വായിച്ചറിയാം .


ലോകടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് യൂറോപ്യൻ രാജ്യമായ ചെക്ക് റിപ്പബ്ലിക് എന്ന രാജ്യത്തിന്റെ തലസ്ഥാന നഗരമായ പ്രാഗിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ യാത്ര ചെയ്താൽ ലോകത്തിലെ ഏറ്റവും വലിയ സസ്പെൻഷൻ ബ്രിഡ്ജ് ആയ സ്കൈ ബ്രിഡ്ജ് 721 ൽ എത്തിച്ചേരാം . 
സമുദ്രനിരപ്പിൽ നിന്നും 1116 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാലം ഡോൾനി മൊറവ എന്ന ഗ്രാമത്തിലെ മിലിൻസ്കി താഴ് വരയിലെ സ്ലാംനിക് കൊടുമുടിയിൽ നിന്നും ക്ലാം കൊടുമുടിയിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത് . ഏകദേശം രണ്ട് വർഷത്തോളം എടുത്താണ് ഈ പാലത്തിന്റെ പണികൾ പൂർത്തീകരിച്ചിരിക്കുന്നത് . ഏകദേശം 8.4 ദശലക്ഷം അമേരിക്കൻ ഡോളർ ആണ് പാലത്തിന്റെ നിർമാണത്തിനായി ചിലവ് വന്നിരിക്കുന്നത് . 
താഴ് വരയിൽ നിന്നും 95 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലത്തിന്റെ നീളം എന്ന് പറയുന്നത് 721 മീറ്റർ ആണ് വീതി 1.2 മീറ്റർ .  ആറ് പ്രധാന താങ്ങ് വടങ്ങളും അറുപത് വ്യത്യസ്ത വ്യാസം ഉള്ള ചുറ്റുവടങ്ങളും ആണ് പാലത്തിന്റെ ബലം എന്ന് പറയുന്നത് . കേബിൾ കാർ വഴി ആണ് സന്ദർശകരെ പാലത്തിലേക്ക് എത്തിക്കുക . സ്കൈ ബ്രിഡ്ജ് 721 ൽ ഒരു ദിശയിലേക്ക് മാത്രമേ സഞ്ചാരം ഉള്ളു . രണ്ട് പർവതങ്ങൾക്കിടയിൽ ആയതിനാൽ താഴ് വരയിൽ നിന്നും 95 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്നതിനാലും അതിശക്തമായ കാറ്റ് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതൽ ആണ് . അത് മൂലം ഉള്ള അപകടം ഒഴിവാക്കുവാൻ ആണ് ഒരു ദിശയിലേക്ക് മാത്രം സഞ്ചാരികളെ കടത്തിവിടുന്നത് . 
പ്രാദേശിക ചരിത്രം സഞ്ചാരികള്‍ക്ക് ലളിതമായി മനസ്സിലാക്കുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്റര്‍പ്രൈസ് ലെസി സിആര്‍ (ചെക്ക് റിപ്പബ്ലിക്കിലെ വനസംരക്ഷണ കേന്ദ്രം), ചെക്കോസ്ലോവാക് ഫോര്‍ട്ടിഫിക്കേഷന്‍സ് മ്യൂസിയം എന്നിവയുടെ സഹകരണത്തോടെ 'ദ ബ്രിഡ്ജ് ഓഫ് ടൈം' എന്നൊരു ഓഗ്മെന്റഡ് റിയാലിറ്റി ഷോയും ഒരുക്കിയിട്ടുണ്ട്. 1935 മുതല്‍ ഇതുവരെ ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡോള്‍നി മൊറാവയില്‍ നിന്നുള്ള ഒരു കുടുംബത്തിന്റെ ചരിത്രവും ജീവിതകഥയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു . ജെസിനിക്കി മലനിരകളുടെ ഭംഗി പാലത്തിൽ നിന്നും വേണ്ടുവോളം സഞ്ചാരികൾക്ക് ആസ്വധിക്കാവുന്നതാണ് .

Post a Comment

0 Comments