google.com, pub-4535768800405607, DIRECT, f08c47fec0942fa0 THE LION

Ticker

30/recent/ticker-posts

THE LION




 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലം . ജുനഗഢ്  ഭരിച്ചിരുന്ന നവാബിന്റെ കീഴിലായിരുന്നു ഗിർ വന പ്രദേശങ്ങൾ . നവാബിന്റെ ഇഷ്ട്ട വിനോദം സിംഹവേട്ട ആയിരുന്നു .

ഒരിക്കൽ നവാബ് ഇന്ത്യൻ വൈസ്രോയി ആയിരുന്ന കഴ്‌സൺ പ്രഭുവിനെ സിംഹവേട്ടയ്ക്ക് ക്ഷണിച്ചു . വൈസ്രോയി അതിനായി ജുനഗഢിൽ എത്തി . അപ്പോഴാണ് അദ്ദേഹം ഒരു പ്രാദേശിക പത്രത്തിൽ വന്ന കത്ത് ശ്രദ്ധിച്ചത് . വൈസ്രോയിയുടെ നായാട്ടുകഴിഞ്ഞാൽ ഗിർ വനത്തിൽ സിംഹങ്ങൾ ഇല്ലാതാകുമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം , കാരണം അവിടെ വിരലിൽ എണ്ണാവുന്ന സിംഹങ്ങളെ ശേഷിക്കുന്നുള്ളൂ .

അതോടെ പ്രഭുവിന്റെ മനസ്സ് മാറി . വേട്ടയാടുന്നതിന് പകരം സിംഹങ്ങളെ സംരക്ഷിക്കാൻ അദ്ദേഹം നവാബിനെ ഉപദേശിച്ചു . കാര്യത്തിന്റെ ഗൗരവം പിടികിട്ടിയ നവാബ് ഉടനെ ഉത്തരവിറക്കി സിംഹവേട്ട നിരോധിച്ചിരിക്കുന്നു എന്ന് .
ഇന്ത്യയിൽ സിംഹങ്ങളുടെ സംരക്ഷണത്തിനായി നടപ്പിലാക്കിയ ആദ്യ നിയമം ആയിരുന്നു അത് . ആ നിയമം കൊണ്ടുവന്നില്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിൽ സിംഹങ്ങളെ ഉണ്ടാകുമായിരുന്നില്ല .
ഇന്ന് ആഫ്രിക്കയിലും ഇന്ത്യയിലും മാത്രമേ സിംഹങ്ങൾ കാടുകളിൽ വസിക്കുന്നുള്ളൂ . 

ആ കാട്ടിലെ രാജാവിന്റെ വിശേഷങ്ങൾ നമുക്ക് ഇനി വായിച്ചറിയാം .


പൂച്ചയും പുലിയും സിംഹവും എല്ലാം പെടുന്ന പൂച്ചകുടുംബത്തെ "ഫെലിഡേ" എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത് .

 ഈ കുടുംബത്തിൽ മൂന്ന് ഉപവിഭാഗങ്ങൾ ഉണ്ട് . ഒരു വിഭാഗത്തിൽ  ലോകത്തിലെ ഏറ്റവും വേഗതയേറിയ മൃഗമായ ചീറ്റയാണ് പ്രധാന അംഗം .

രണ്ടാമത്തെ വിഭാഗത്തിൽ കൊച്ചുപൂച്ചകൾ ആണ് , വളർത്തുന്നവയും കാട്ടുപൂച്ചകളും ഇതിൽ പെടും .

 കാട്ടുപൂച്ചകളും സിംഹം , കടുവ , പുള്ളിപ്പുലി മുതലായവ ഉൾപ്പെടുന്നവയാണ് മൂന്നാമത്തെ ഉപവിഭാഗം . ഈ വിഭാഗത്തിന് ശാസ്ത്രജ്ഞർ ഒരു പേര് നൽകിയിട്ടുണ്ട് "ബിഗ് ക്യാറ്റ്‌സ്" അഥവാ "വലിയ പൂച്ചകൾ" .
"പാന്തെറാ" എന്ന വർഗ്ഗത്തിലാണ് ബിഗ് ക്യാറ്റ്‌സ് നെ ഉൾപ്പെടുത്തിയിരിക്കുന്നത് . സിംഹത്തിന്റെ ശാസ്ത്രീയ നാമം " "പാന്തെറാ ലിയോ" എന്നാണ് .

ആഫ്രിക്കയെ സിംഹഭൂമി എന്നാണ് വിളിക്കുന്നത് . ഇങ്ങനെ വിളിക്കാൻ ഒരു കാരണവും ഉണ്ട് അത് എന്താണ് എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ സിംഹങ്ങൾ ഉള്ളത് ആഫ്രിക്കൻ കാടുകളിൽ ആണ് .
ആഫ്രിക്കയ്ക്ക് പുറത്ത് സിംഹമുള്ള കാട് ഇന്ത്യയിൽ മാത്രമേ ഉള്ളു .


ഇന്ന് പ്രധാനമായും രണ്ടു തരം സിംഹങ്ങൾ ആണ് ഭൂമിയിൽ ഉള്ളത് .

ഒന്ന് ഏഷ്യനും മറ്റൊന്ന് ആഫ്രിക്കനും .


ആഫ്രിക്കയിൽ കാണുന്ന സിംഹങ്ങൾ "സബ് സഹാറൻ ആഫ്രിക്കൻ" എന്ന ഉപവിഭാഗത്തിൽ പെടുന്നവയാണ് . ഇവയ്ക്കിടയിൽ പിന്നെയും പല ഇനങ്ങൾ ഉണ്ട് . മധ്യ ആഫ്രിക്കയിലും കിഴക്കൻ ആഫ്രിക്കയിലുമായി കാണപ്പെടുന്ന "മസായി സിംഹം" പടിഞ്ഞാറൻ ആഫ്രിക്കൻ പ്രദേശങ്ങളിലെ "സെനി ഗാലീസ് സിംഹം" അംഗോളൻ സിംഹം , റോഡേഷ്യൻ സിംഹം , ട്രാൻസ്‌വാൾ സിംഹം എന്നിവയാണ് അവ . സട ഉള്ളത് ആണ്‍ സിംഹവും സട ഇല്ലാത്തത് പെണ്‍ സിംഹവും ആണ് .

ഇന്ന് ആഫ്രിക്കയ്ക്ക് പുറത്തു കാടുകളിൽ കാണുന്ന ഏകയിനം സിംഹം ആണ് ഏഷ്യൻ സിംഹങ്ങൾ . എന്നാൽ മറ്റൊരിനം സിംഹങ്ങൾ കൂടി ഏഷ്യയിൽ ഉണ്ടായിരുന്നു . അവയാണ് പേർഷ്യൻ സിംഹങ്ങൾ . എന്നാൽ ഒരു ദുഃഖ വാർത്ത എന്തെന്നാൽ ഈ പറഞ്ഞ പേർഷ്യൻ സിംഹങ്ങൾ ഇന്ന് ഭൂമുഖത് ഇല്ല അവയ്ക്ക് വംശനാശം സംഭവിച്ചിരിക്കുന്നു .


ഏഷ്യൻ സിംഹങ്ങളുടെ ഏകസങ്കേതം


ഏഷ്യൻ സിംഹങ്ങളുടെ ഏക സങ്കേതം എന്ന് പറയുന്നത് നമ്മുടെ ഗുജറാത്തിലെ ഗിർ വനം മാത്രം ആണ് .

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യാ ഗവർണമെന്റ് സിംഹങ്ങളെ സംരക്ഷിക്കുന്നതിൽ പ്രത്യേക താത്പര്യം കാണിച്ചു . ഇതിനായി പല നിയമങ്ങളും സർക്കാർ നടപ്പിലാക്കി . അക്കാലത്തു നടത്തിയ ഒരു കണക്കെടുപ്പ് അനുസരിച്ച് ഇന്ത്യയിലുള്ള സിംഹങ്ങളുടെ എണ്ണം 200 ആയിരുന്നു .
പിന്നീട് 1965 ൽ ഗിർവനം വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു . 1975 ൽ ഇതിന്റെ പ്രധാന ഭാഗം സിംഹങ്ങളെ സംരക്ഷിക്കാനുള്ള നാഷണൽ പാർക്കാക്കി മാറ്റി . ഇതാണ് ഏഷ്യൻ സിംഹങ്ങളുടെ അവസാനത്തെ സങ്കേതം .
1412 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഗിർ വന്യ ജീവി സങ്കേതം പ്രധാനമായും കുറ്റികാടുകളും കുന്നുകളും മറ്റും ഉൾപ്പെട്ട വന പ്രദേശം ആണ് .

സിംഹങ്ങളെ കൂടാതെ പുള്ളിപ്പുലി , മ്ലാവ് , കുറുക്കൻ , മുതല , കഴുതപ്പുലി എന്നീ ജീവികളും ഇവിടെ കാണപ്പെടുന്നു .
ഗുജറാത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടി ആണ് ഗിർ വനം . ധാരാളം വിനോദസഞ്ചാരികൾ സിംഹങ്ങളെ കാണാനായി ഗിർ നാഷണൽ പാർക്കിൽ എത്തുന്നുണ്ട് . വനം വകുപ്പ് ആഴ്ചയിൽ ഒരിക്കൽ പ്രത്യേക ജീപ്പിൽ ആളുകളെ കാട്ടിനകത്തേക്ക് കൊണ്ടുപോകുന്നു . കാട്ടിൽ കഴിയുന്ന സിംഹങ്ങളെ വളരെ അടുത്ത് കാണാൻ ഈ യാത്രകളിൽ സഞ്ചാരികൾക്ക് സാധിക്കും .


കാട്ടിൽ വസിക്കാത്ത കാട്ടുരാജാവ്


ഇട തൂർന്ന മരങ്ങൾ നിറഞ്ഞ കൊടുംകാടുകളിൽ അല്ല മൃഗ രാജാവ് കഴിയുന്നത് മറിച്ച് തുറസ്സായ സ്ഥലമുള്ള കുറ്റികാടുകളിലും പുൽ പ്രദേശങ്ങളിലും ആണ് .
ഇരയെ ഓടിച്ചു പിടിക്കുന്ന സ്വഭാവം ആണ് സിംഹത്തിന് ഉള്ളത് . തുറസ്സായ സ്ഥലങ്ങൾ ഉള്ള ഭൂപ്രകൃതിയാണ് അതിന് കൂടുതൽ യോജിച്ചത് . അതുകൊണ്ട് അത്തരം സ്ഥലങ്ങളിലെ സിംഹം താവളം അടിക്കൂ . സിംഹങ്ങളുടെ ശരീര പ്രകൃതി ഇത്തരം സ്ഥലങ്ങളിൽ വസിക്കാൻ പറ്റിയതാണ് .


ആഫ്രിക്കനും ഇന്ത്യനും


ആഫ്രിക്കൻ സിംഹം ഇന്ത്യൻ സിംഹം ഈ രണ്ട് ഉപവിഭാഗങ്ങളിലുമുള്ള സിംഹങ്ങൾ ഒറ്റനോട്ടത്തിൽ ഒരുപോലെയെ തോന്നു . എന്നാൽ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ രൂപത്തിലും സ്വഭാവത്തിലും ഇവയ്ക്ക് ചെറിയ വ്യത്യാസം കാണാം .

വലിപ്പത്തിൽ ആഫ്രിക്കൻ സിംഹമാണ് മുന്നിൽ . ഏറ്റവും വലിപ്പമേറിയ ഇന്ത്യൻ സിംഹത്തിന് 2.92 മീറ്റർ ആണ് നീളം . ഏറ്റവും വലിയ ആഫ്രിക്കൻ സിംഹത്തിനാകട്ടെ 3.23 മീറ്റർ നീളവും .

ഇന്ത്യൻ സിംഹങ്ങളുടെ ശരീരത്തിന് അടിഭാഗത്ത് ഇടതൂർന്ന നീളൻ രോമങ്ങൾ ഉണ്ട് . എന്നാൽ ആഫ്രിക്കൻ സിംഹങ്ങൾക്കാകട്ടെ മിനുസമേറിയ ശരീരമാണ് . 
ഇന്ത്യൻ സിംഹങ്ങൾക്ക് വാലിലെ ശിഖയ്ക്ക് നീളം കൂടുതൽ ആണ് . ഇന്ത്യൻ സിംഹത്തിന് നന്നായി ഒതുക്കമുള്ള വയർ ആണ് . എന്നാൽ ആഫ്രിക്കൻ സിംഹത്തിനാകട്ടെ അൽപ്പം കുടവയർ ഉണ്ട് .


രാജാവിന്റെ ഗർജ്ജനം


സിംഹത്തിന്റെ ഒറ്റ ഗർജ്ജനം മതി കാട് നടുങ്ങിപ്പോവും . തുറസ്സായ സ്ഥലം ആണ് എങ്കിൽ സിംഹത്തിന്റെ ഗർജ്ജനം എട്ട് കിലോമീറ്റർ അകലെ വരെ കേൾക്കാം .
സാധാരണ ഇരുട്ട് പരന്ന് തുടങ്ങുമ്പോൾ ആണ് സിംഹം ഗർജ്ജിക്കുക . അതായത് ഇര തേടാൻ ഇറങ്ങുന്ന സമയത്ത്‌ . തന്റെ സാമ്രാജ്യം വിട്ടുപോകാൻ മറ്റ് മൃഗങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ ഗർജ്ജനം .

മുൻകാലുകളിൽ ഊന്നി നിന്ന് തല അൽപ്പം കുനിച്ച് ശ്വാസം എടുത്ത് തല ഉയർത്തി നെഞ്ചു വിരിച്ച് സകല ശക്തിയും എടുത്ത് ആണ് സിംഹം ഗർജ്ജിക്കുന്നത് .

"സിംഹത്തിന് നല്ല ശക്തിയിൽ കുതിച്ചു ചാടാൻ കഴിയും . ഒറ്റകുതിപ്പിന് 12 മീറ്റർ അകലം വരെ സിംഹം ചാടിയതായി രേഖകൾ ഉണ്ട്" .


Post a Comment

0 Comments