google.com, pub-4535768800405607, DIRECT, f08c47fec0942fa0 KARIMANAL

Ticker

30/recent/ticker-posts

KARIMANAL


കരിമണൽ 


തെക്കൻ കേരളത്തിലെ തീരപ്രദേശം ആണ് കരിമണലിന്റെ നാട് എന്ന് അറിയപ്പെടുന്നത് .
കൃത്യമായി പറഞ്ഞാൽ കൊല്ലം ജില്ലയിലെ നീണ്ടകര മുതൽ ആലപ്പുഴ ജില്ലയിലെ കായംകുളം വരെ ഉള്ള 22 കിലോമീറ്റർ കടൽത്തീരം . ലോകത്തിലെ ഏറ്റവും സമ്പുഷ്ടമായ ധാതുനിക്ഷേപത്തിന്റെ ആസ്ഥാനം ആണ് ഇവിടെ . 
നീണ്ടകര മുതൽ വടക്ക് കായംകുളം പൊഴി വരെ ആണ് ഏറ്റവും സമൃദ്ധമായി കരിമണൽ ഉള്ള മേഖല . കായംകുളത്തിന് വടക്ക് ആറാട്ടുപുഴ വരെ ഉള്ള പ്രദേശത്തും കരിമണൽ ഉണ്ട് അൽപ്പം കുറഞ്ഞ അളവിൽ ആണ് എന്ന് മാത്രം . ഈ പ്രദേശത്തെ മൊത്തത്തിൽ കരിമണൽ തീരങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത് .


വിലപിടിച്ച ധാതുക്കളുടെ ഒരു ശേഖരണമാണ് കരിമണൽ . ഇൽമനൈറ്റ് , റൂട്ടൈൽ , സിർകോൺ , മോണസൈറ്റ് , സിലിമനൈറ്റ് , ഗാർനറ്റ് തുടങ്ങിയ അനേകം ധാതുക്കൾ ഈ കറുത്ത നിറമുള്ള മണലിൽ കലർന്നിട്ടുണ്ട് .
ടൈറ്റാനിയം , സിർക്കോണിയം ആണവരംഗത്തുപയോഗിക്കുന്ന തോറിയം , റയർ എർത്‌സ് വിഭാഗത്തിൽപ്പെട്ട ലോഹങ്ങൾ തുടങ്ങിയവ ഈ മണലിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയും .


ഈ ധാതുവിഭവങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കുറേ വ്യവസായ ശാലകളും നമുക്ക് ഉണ്ട് . 
ട്രാവൻകൂർ ടൈറ്റാനിയം ( ഇൽമനൈറ്റ് ), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ( ഇൽമനൈറ്റ് ), ഇന്ത്യൻ റെയർ എർത്‌സ് ( മോണസൈറ്റ് ), എന്നിവയാണ് ഈ രംഗത്തെ മുൻ നിരക്കാർ . കേന്ദ്ര ഗവൺണ്മെന്റിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഇന്ത്യൻ റയർ എർത്‌സ് .


ധാതുപഠനം

ധാതുക്കളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ആണ് മിനറോളജി അഥവാ ധാതുവിജ്ഞാനീയം . ധാതുക്കളുടെ പ്രത്യേകതകളും അവയിലെ രാസവസ്തുക്കളുടെ ഘടനയും മറ്റും മനസ്സിലാക്കുന്നത് മിനറോളജിയിൽ പെടുന്നു . എക്‌സ്‌റേ , ലേസർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഇന്ന് ധാതുക്കളുടെ ഘടന മനസ്സിലാക്കുന്നത് .


കേരളത്തിന്റെ സമ്പത്ത്

ലോകത്ത് ഒരേയൊരു സ്ഥലത്തേ 25 ശതമാനത്തിൽ അധികം ഇൽമനൈറ്റ് അടങ്ങിയ ധാതു മണൽ ഉള്ളു . അത് നമ്മുടെ കൊച്ചുകേരളത്തിൽ ആണ് . ഇവിടെ 55 ശതമാനം വരെ ഇൽമനൈറ്റ് അടങ്ങിയ ധാതുമണൽ ഉണ്ട് .

തെക്കൻ കേരളത്തിൽ തന്നെ 
വിഴിഞ്ഞം - കോവളം , വേളി - കഴക്കൂട്ടം , അഞ്ചുതെങ്ങ് - വെട്ടൂർ ( വർക്കല ), കന്നിമേൽ ചേരി - നീണ്ടകര , വല്ലാർപട്ടണം - ആലിക്കോട് തുടങ്ങിയ ഇടങ്ങളിലും ധാതുമണൽ ശേഖരമുണ്ട് . കൂടാതെ ഉത്തരകേരളത്തിൽ അഴീക്കോട് - ചാവക്കാട് , ചാവക്കാട് - പൊന്നാനി , വളർപട്ടണം - അഴീക്കോട് മേഖലകളിലും ധാതു മണൽ ശേഖരം കാണാം . പക്ഷെ ഈ തീരങ്ങളിലെ ധാതു മണലിൽ ഇൽമനൈറ്റിന്റെ അളവ് വളരെ കുറവാണ് . 

ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഇൽമനൈറ്റിൽ അറുപത് ശതമാനത്തോളം കേരളത്തിൽ നിന്നാണ് . റൂട്ടൈലിന്റെ കാര്യത്തിലാകട്ടെ ഇത് എൻപത് ശതമാനത്തോളം ആണ് . ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്ററും സിന്തറ്റിക് റൂട്ടൈലും നിർമിക്കാൻ ആണ് ഇൽമനൈറ്റിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നത് . ഇലക്ട്രോഡുകളും ഫെറോ - അലോയ്‌കളും നിർമിക്കാനും ഉപയോഗിക്കുന്നു . റൂട്ടൈലിന്റെ ഏതാണ്ട് മുഴുവനും ഇലക്ട്രോഡ് നിർമാണ വ്യവസായത്തിന് ആണ് ഉപയോഗിക്കുന്നത് .


കരിമണൽ പല വിധം


ഇന്ത്യയിൽ പ്രധാനമായും മൂന്ന് പ്രദേശങ്ങളിൽ ആണ് ധാരാളമായി ധാതുമണൽ ശേഖരം ഉള്ളത്. അവ ഏതെല്ലാം എന്ന് നമുക്ക് നോക്കാം .

1. കൊല്ലം ജില്ലയിലെ നീണ്ടകരയ്ക്കും കായംകുളത്തിനും ഇടയ്ക്ക് 22 കിലോമീറ്റർ നീളം ഉള്ള പ്രദേശം . ഇത്  ക്യു ഡിപ്പോസിറ്റ് എന്നാണ് അറിയപ്പെടുന്നത് . ക്യു എന്നാൽ ക്വയിലോൺ ( കൊല്ലം ) .

2. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ വില്ലിയാർ നദീമുഖത്ത് നിന്ന് മണവാളക്കുറിച്ചി വരെ ഉള്ള തീരപ്രദേശം . ഇത് ആറു കിലോമീറ്റർ വരും . ഇതിനെ എം കെ ശേഖരം എന്ന് വിളിക്കുന്നു . മണവാളക്കുറിച്ചി എന്നതിന്റെ സൂചനയാണ് എം കെ .

3. ഒറീസയിലെ ഗഞാം ജില്ലയിലെ ചത്തർപൂർ തീരം . മഹാരാഷ്ട്രയിലെ രത്നഗിരി തീരത്ത് നിന്ന് കിഴക്ക് ഒറീസ തീരം വരെയും ചെറിയ തോതിൽ കരിമണൽ കാണാൻ സാധിക്കും . 

മറ്റു ചില സ്ഥലങ്ങളിലും കരിമണൽ ശേഖരം ഉണ്ട് . ഗുജറാത്തിലെ സൂറത്തും ജാംനഗറിലെയും തീരപ്രദേശങ്ങളിലും ഇവ ചെറിയ അളവിൽ കാണുന്നുണ്ട് . 

കരിമണൽ ഖനനത്തിലൂടെ അനന്ത സാധ്യതകൾ ആണ് ലോകത്തിനുമുന്നിൽ കേരളത്തിന് ഉള്ളത് . പക്ഷെ നമ്മുടെ തീര പ്രദേശവും പ്രകൃതിക്ക് കോട്ടം തട്ടാതെയും ജനങ്ങളുടെ വാസത്തിന് തടസം വരാത്ത രീതിയിൽ ഉള്ള ഖനനത്തെ നമുക്കും പ്രോൽസാഹിപ്പിക്കാം .

Post a Comment

0 Comments