google.com, pub-4535768800405607, DIRECT, f08c47fec0942fa0 JOE BIDEN

Ticker

30/recent/ticker-posts

JOE BIDEN

 അമേരിക്ക 

ലോകത്തിന്റെ ഗതി തന്നെ നിർണ്ണയിക്കുവാൻ 
കഴിയുന്ന ഒരു രാജ്യം.
അമേരിക്കയിൽ നടക്കുന്ന എല്ലാ സംഭവ വികാസങ്ങളും 
ലോകം വളരെ ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്.
കാരണം അത് ഏതെങ്കിലും തരത്തിൽ തങ്ങളുടെ 
രാജ്യത്തിന് അനുകൂലമോ പ്രതികൂലമോ എന്ന് 
അറിയുന്നതിന് വേണ്ടി കൂടി ആണ് അത്.

അപ്പോൾ ആ രാജ്യത്തിന്റെ ഭരണാധികാരിയെ 
തിരഞ്ഞെടുക്കുന്ന വേളയിൽ ലോകം എത്ര തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കും.
അമേരിക്കൻ ജനത ഇനിയുള്ള നാല് വർഷം തങ്ങളെ 
ആര് ഭരിക്കണം ആര് നയിക്കണം എന്നുള്ള കാര്യത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നു.

ഡെമോക്രാറ്റിക്‌ നേതാവായ ജോ ബൈഡനെ 
അമേരിക്കൻ ജനത തങ്ങളുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തിരിക്കുന്നു ഉപരാഷ്ട്രപതിയായി കമല ഹാരിസ്സിനെയും.

2020 ലെ പേഴ്സൻ ഓഫ് ദി ഇയർ ആയി ജോ ബൈഡനെയും 
കമല ഹാരിസിനെയും ടൈം മാസിക തിരഞ്ഞെടുത്തു.
ഇരുവരും പ്രസിഡന്റ് ആയും വൈസ്‌പ്രസിഡന്റ് ആയും തിരഞ്ഞെടുത്തതുകൊണ്ട് മാത്രമല്ല അവർ മുന്നോട്ട് വെച്ച ആശയങ്ങൾക്കാണ്.ഇരുവരും പേഴ്സൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 
306 ഇലക്ടറൽ വോട്ടുകൾ നേടിയായിരുന്നു 
ജോ ബൈഡൻ വിജയിച്ചത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ 
എതിരാളിയും നിലവിലെ അമേരിക്കൻ 
പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനേക്കാൾ 
ഏഴ് ദശലക്ഷം കൂടുതൽ വോട്ടുകൾ ബൈഡന് ലഭിച്ചു.
പക്ഷെ തന്റെ തോൽവി സമ്മതിക്കാൻ 
ട്രംപ് ഇതുവരെയും തയ്യാറായിട്ടില്ല.

തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് 
കോടതിയെ സമീപിച്ചെങ്കിലും വ്യക്തമായ 
തെളിവുകൾ ഇല്ലാത്തതിനാൽ അതെല്ലാം 
കോടതി തള്ളിക്കളഞ്ഞു.പക്ഷെ ട്രംപ് 
സുപ്രീംകോടതിയെ സമീപിച്ചു.

ഈ തിരഞ്ഞെടുപ്പിലെ നിർണായക 
സംസ്ഥാനങ്ങൾ ആയ 
മിഷിഗൻ,ജോർജിയ,പെൻസിൽവാനിയ,വിസ്കോൻസിൻ എന്നിവിടങ്ങളിലെ വോട്ടെടുപ്പിൽ 
ക്രമക്കേട് ചൂണ്ടിക്കാണിച്ച് ട്രംപ് വിജയിച്ച സംസ്ഥാനം 
ആയ ടെക്‌സാസ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.

നിർഭാഗ്യവശാൽ അതും കോടതി തള്ളി.
മറ്റു സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ 
പ്രക്രിയയിൽ ഇടപെടാൻ ഒരു സംസ്ഥാനത്തിനും 
അവകാശം ഇല്ലെന്ന വാദം മുൻനിർത്തിയാണ് 
സുപ്രീംകോടതി ഹർജി തള്ളിയത്.ഇതോടുകൂടി 
പൂർണ്ണ പരാജയം ട്രംപ് ഏറ്റുവാങ്ങി.അടുത്ത 
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 
വീണ്ടും മത്സരിക്കും എന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടുമുണ്ട്.

ജോ ബൈഡൻ

 1942 നവംബർ 20 ന് ഐറിഷ് മാതാപിതാക്കൾക്ക് പെൻസിൽവാനിയയിലെ സ്ക്രാന്റാനിൽ 
ജോസഫ് റോബിനെറ്റെ ബൈഡൻ ജൂനിയർ 
എന്ന ജോ ബൈഡൻ ജനിച്ചു.
ചെറുപ്പത്തിൽ ബൈഡനെ അലട്ടിയിരുന്ന 
ഒരു പ്രധാന പ്രശനം വിക്ക് ആയിരുന്നു.
പിന്നീട് അത് കണ്ണാടിക്ക് മുമ്പിൽ നിന്നുകൊണ്ട് 
കവിത ചൊല്ലിയാണ് ആ വിക്ക് അദ്ദേഹം മാറ്റിഎടുത്തത്.

1972 ൽ ഭാര്യയുടെ മരണം അദ്ദേഹത്തെ വല്ലാതെ 
തളർത്തി പക്ഷെ ഒരു ഫിനിക്സ് പക്ഷിയെ പോലെ 
തന്റെ സ്വകാര്യ ജീവിതത്തിലെ എല്ലാ വിഷമതകളിൽ നിന്നും ഒറ്റപ്പെടലുകളിൽ നിന്നും അദ്ദേഹം ഉയർത്തെഴുന്നേറ്റു.

1972 ൽ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിൽ 
വേറെ ഒരു മാറ്റവും കൂടെ ഉണ്ടായി.ആദ്യമായി 
ജോ ബൈഡൻ അമേരിക്കൻ സെനറ്റ് അംഗം ആയി തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കൻ 
ചരിത്രത്തിലെ പ്രായം കുറഞ്ഞ സെനറ്റർ
ആയിരുന്നു ജോ ബൈഡൻ.
ആറ് തവണ ആണ് ബൈഡൻ സെനറ്റർ അംഗം ആയി തിരഞ്ഞെടുക്കപ്പെട്ടത്.

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ 
കീഴിൽ രണ്ട് തവണ ഉപരാഷ്ട്രപതിയായി സേവനം 
അനുഷ്ടിച്ചു.
2009 ജനുവരി 20 ലും 2012 നവംബർ 6 നും 
തുടർച്ചയായി.
ഡെൻവേർ എന്ന സംസ്ഥാനത്തെ 
പ്രതിനിധീകരിച്ചായിരുന്നു അദ്ദേഹം 
അമേരിക്കൻ സെനറ്റിൽ അംഗം ആയിരുന്നത്.
അമേരിക്കൻ ഡെമോക്രാറ്റിക്‌ പാർട്ടി അംഗവും ആയിരുന്നു.
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.

കുടുംബം

സിറാക്കൂസ് സർവകലാശാലയിലെ ഒരു 
വിദ്യാർത്ഥിനി 
ആയിരുന്ന നെയ്‌ലിയ ഹണ്ടർ നെ ജോ ബൈഡൻ 
വിവാഹം കഴിച്ചു.വധുവിന്റെ മാതാപിതാക്കളുടെ 
എതിർപ്പിനെ മറികടന്നാണ് ജോ ബൈഡൻ 
നെയ്‌ലിയ ഹണ്ടർ നെ വിവാഹം കഴിച്ചത്.
ആദ്യ ഭാര്യയുടെ വിയോഗ ശേഷം 
രണ്ടാമത് ജിൽ ജേക്കബ് എന്ന യുവതിയെ വിവാഹം ചെയ്തു.
രണ്ട് വിവാഹത്തിലും കൂടി നാല് മക്കൾ ഉണ്ട് ജോ ബൈഡന്.

ലോകത്തിന്റെ ഏറ്റവും അധികാരമുള്ള 
കസേരയിലേക്ക് അമേരിക്കയുടെ 46 മത് 
പ്രസിഡന്റ് ആയി ഭരണം തുടങ്ങാൻ പോകുന്ന 
ബൈഡനെ ലോകം ഉറ്റുനോക്കുകയാണ്.
അദ്ദേഹത്തിന് നേരിടേണ്ടിവരുന്ന പ്രധാന 
വെല്ലുവിളി കോവിഡ് എന്ന മഹാമാരി തന്നെ ആവും.
നല്ലൊരു ഭരണം കാഴ്ച്ച വെച്ച് അമേരിക്കൻ 
ജനതയുടെ ഹൃദയങ്ങളിൽ കയറിപ്പറ്റാൻ ജോ ബൈഡൻ എന്ന 
ജോസഫ് റോബിനെറ്റെ ബൈഡൻ ജൂനിയർ ന്
സാധിക്കട്ടെ.

Post a Comment

3 Comments

thanks for u r feedback