google.com, pub-4535768800405607, DIRECT, f08c47fec0942fa0 ദൈവത്തെ പറ്റിച്ച കഥ

Ticker

30/recent/ticker-posts

ദൈവത്തെ പറ്റിച്ച കഥ

 





അതിമനോഹരമായ ഒരു മലയുടെ താഴ് വാരം 
അവിടെ ആണ് ഗോവിന്ദനും 
കുടുംബവും താമസിക്കുന്നത്.

ചെറിയ ഒരു ഗ്രാമം ആ ഗ്രാമത്തിൽ 
ഉള്ളവരുടെ എല്ലാം ഇഷ്ടപ്പെട്ട ദൈവം 
ആയ ദേവിയുടെ വാസ സ്ഥലമായ 
അമ്പലത്തിലെ സ്‌ഥിരം സന്ദർശകനും 
വിശ്വാസിയും കൂടി ആണ് നമ്മുടെ ഗോവിന്ദൻ.
സ്ഥിരം സന്ദർശകൻ ആണ് എന്ന് 
പറയുവാൻ ഒരു കാരണം ഉണ്ട് .

നമ്മുടെ ഗോവിന്ദൻ ഒരു ക്ഷീര കർഷകൻ ആണ്. അദ്ദേഹത്തിന് ഒരുപാട് പശുക്കളും ആടുകളും ഉണ്ട്.പശുക്കളിൽ നിന്നും ആടുകളിൽ 
നിന്നുമായി ഒരുപാട് പാല് ഗോവിന്ദന് ലഭിക്കുന്നുണ്ട്.ഇതുമാത്രം ആണ് 
ഗോവിന്ദന്റെ വരുമാനം എന്ന് പറയുവാൻ ഉള്ളത്.

ഈ കിട്ടുന്ന പാല് പട്ടണത്തിൽ കൊണ്ടുപോയി 
കൊടുത്താൽ നല്ല വരുമാനം ആണ് പക്ഷെ 
ഈ കുന്നും മലയും കടന്ന് പാല് പട്ടണത്തിൽ 
കൊണ്ടുപോയി കൊടുക്കുക അത്ര എളുപ്പം അല്ല. 
അവിടെ എത്തുമ്പോഴേക്കും തന്നെ 
പകുതി പാല് ഭൂമിക്ക്‌ ദാഹം അകറ്റാൻ 
വേണ്ടി പോകും .അങ്ങനെ ഒരു തവണ 
നമ്മുടെ ഗോവിന്ദൻ പട്ടണത്തിലേക്ക് പാല് 
കൊണ്ടുപോകാൻ ശ്രമിച്ചതാണ് പക്ഷെ 
എന്തു പറയാൻ പോകുന്ന വഴിക്ക് ഒരു 
പാറകല്ലിൽ തട്ടി പാല് മുഴുവൻ പോയി.

അതിനുശേഷം ഗ്രാമത്തിൽ തന്നെ ആണ് ഗോവിന്ദൻ പാൽകച്ചവടം നടത്തുന്നത്.
ഇനി അമ്പലത്തിലെ സ്ഥിരം സന്ദർശകൻ ആണ് എന്ന് പറയുവാൻ ഉള്ള കാരണം പറയാം.
ഗ്രാമത്തിൽ ഉള്ളവർ എന്ത് കാര്യത്തിനും 
ആശ്രയിക്കുന്നത് ആ ഗ്രാമത്തിലെ 
ദേവിയെയും അവിടുത്തെ പൂജാരിയെയും ആണ്. 
അവിടെ അമ്പലത്തിൽ സ്ഥിരമായി പോകുന്നത് കൊണ്ട് നമ്മുടെ ഗോവിന്ദന് കുറച്ച് അധികം പാല് കച്ചവടം നടക്കുന്നുണ്ട്.

തന്റെ ഭാര്യ അടക്കം ഭക്തി കൊണ്ട് പോകുന്നു എന്നാണ് കരുതിയത് പിന്നീടാണ് സംഗതിയുടെ കിടപ്പ് വശം അവൾക്കുപോലും മനസ്സിലായത്.
ഗോവിന്ദൻ ഒരു വിശ്വാസി ഒന്നും അല്ല .
തന്റെ വരുമാനം കൂട്ടുവനായി ചെയ്യുന്നതാണ് ഇത് എല്ലാം.

അമ്പലത്തിലെ സ്ഥിരം സന്ദർശകൻ ആയത്കൊണ്ട് ഗ്രാമത്തിൽ ഉള്ളവർക്ക് എല്ലാം ഗോവിന്ദൻ വളരെ പ്രിയപ്പെട്ടവൻ ആണ് . അതുപോലെ തന്നെ 
അമ്പലത്തിലെ പൂജാരിക്കും തന്റെ ജീവിതത്തിലെഅതിപ്രധാനമായ തീരുമാനങ്ങൾ 
തന്റെ ഭാര്യയോട് പോലും ചർച്ച ചെയ്യാതെ 
പൂജാരിയോട് ആണ് ചർച്ച ചെയ്ത് 
തീരുമാനങ്ങൾ എടുക്കുന്നത്.

നാളുകൾ കുറെ കടന്ന് പോയി. 
അങ്ങനെ ഇരിക്കെ പെട്ടന്ന് നമ്മുടെ ഗോവിന്ദനൊരു അസുഗംപിടിപെട്ട് കിടപ്പിലായി.
ഇന്ന് മാറും നാളെ മാറും എന്ന് കരുതി 
ഗോവിന്ദൻ വൈദ്യരുടെ അടുത്തുപോലും പോകാൻ കൂട്ടാക്കിയില്ല.
കാരണം വൈദ്യരെ കാണാൻ പോയാൽ 
വൈദ്യർക്ക് പണം കൊടുക്കണം മരുന്നിന് വേറെ പണം നൽകണം .

നമ്മുടെ ഗോവിന്ദൻ ഒരു അറുപിശുക്കനും കൂടി ആണ്.
ദിവസങ്ങൾ കടന്ന് പോയി പക്ഷെ അസുഗം മൂർച്ഛിക്കുകയല്ലാതെ ഒരു കുറവും ഇല്ല . 
വരുമാനം നിലക്കാൻ തുടങ്ങി കാരണം 
കറക്കിയ പാൽ കൊണ്ടുപോകുവാനും 
പണം പിരിക്കുവാനും വേറെ ആരും തന്നെ ഇല്ല.

ഗോവിന്ദനും കുടുംബവും ആകെ 
പ്രയാസത്തിൽ ആയി.
എന്ത് ചെയ്യണം എന്ന് അറിയാതെ 
ഗോവിന്ദൻ ഇരിപ്പായി.ഭാര്യ ഒരുപാട്‌ 
നിർബന്ധിച്ചു വൈദ്യരെ കാണാൻ 
പക്ഷെ പിശുക്കൻ ആയ ഗോവിന്ദൻ അതിന് തയ്യാറായില്ല.അവസാനം പൂജാരിയെ ഒന്ന് കാണാൻ തീരുമാനിച്ചു അതാകുമ്പോൾ പണം കൊടുക്കേണ്ടതുമില്ല എന്തെങ്കിലും ഒരു പോംവഴി കിട്ടാതിരിക്കുകയും ഇല്ല.

അങ്ങനെ ഗോവിന്ദൻ പൂജാരിയുടെ 
അടുക്കൽ എത്തി കാര്യം പറഞ്ഞു.
പൂജാരിയുടെ മറുപടി കേട്ട് ഗോവിന്ദൻ 
വാ പൊളിച്ചുനിന്നു.
പൂജാരി പറഞ്ഞു ഗോവിന്ദന് ദേവിയുടെ 
അനുഗ്രത്തിന്റെ ഫലമായി അല്ലെ ഇതെല്ലാം 
ലഭിച്ചത് പകരം ഗോവിന്ദൻ ദേവിക്ക് 
എന്താണ് നൽകിയത് ഒന്നും തന്നെ നൽകിയില്ല.
തന്റെ പശുക്കളിൽ ഒന്നിനെ വിട്ടു 
കിട്ടുന്ന പണം ദേവിയുടെ അടുക്കൽ 
കൊടുത്താൽ ഇപ്പോഴുള്ള എല്ലാ പ്രതിസന്ധിയും 
മാറിക്കിട്ടും എന്ന്.

ഗോവിന്ദൻ ആകെവിഷമത്തിൽ ആയി.
പശുവിനെ വിൽക്കാനോ അതും വിറ്റുകിട്ടുന്ന 
പണം മുഴുവൻ ദേവിക്ക് നൽകാനോ.ഗോവിന്ദൻ ആലോചനയിൽ ആയി.അസുഗം മാറണം അല്ലോ.
അവസാനം ഒരു തീരുമാനത്തിൽ എത്തി.

വീട്ടിൽ ഉള്ള ഒരു പൂച്ചകുട്ടിയെയും തന്റെ 
കൂട്ടത്തിൽ ഉള്ള ഒരു പശുവിനെയും കൂട്ടി ഗോവിന്ദൻ പട്ടണത്തിലെ ഒരു ചന്തയിൽ പോയി.
അവിടെ നിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു 
പശുവിന് വെറും 100 രൂപ നല്ല കറവ ഉള്ള 
ഈ പശുവിന് വെറും നൂറു രൂപ. ആളുകൾ 
ഓടി എത്തി എനിക്ക് വേണം ഈ പശുവിനെ 
എന്ന് പറഞ്ഞു വന്നു കുറെ പേർ കൂടുതൽ 
പണം നൽകാം എന്ന് പറഞ്ഞു വേറെ കുറെ പേർ.പക്ഷെ അവരോടായി
ഗോവിന്ദൻ പറഞ്ഞു .
ഒരുകാര്യം ഉണ്ട് പശുവിനെ വാങ്ങുന്നവർ 
ഈ പൂച്ചയെയും കൂടെ വാങ്ങണം എല്ലാവർക്കും സമ്മതം പക്ഷെ പൂച്ചയുടെ വില 30000 രൂപ ആണ്.
ഇത് കേട്ടതും എല്ലാവരും ഇവന് പ്രാന്ത് 
ആണ് എന്നും പറഞ്ഞു പോയി.
അവസാനം ഒരു ധനികനായ കച്ചവടക്കാരൻ 
വന്നു പശുവിനെ വാങ്ങി.

ഗോവിന്ദൻ അതും കൊണ്ട് നേരെ നമ്മുടെ പൂജാരിയുടെ അടുക്കൽ എത്തി എന്നിട്ട് പറഞ്ഞു.
പശുവിനെ ഞാൻ വിറ്റു ഇതാ അതിന്റെ 
പണം എന്ന് പറഞ്ഞ് 100 രൂപ ദേവിക്കായി നൽകി.
എന്നിട്ട് പൂജാരിയോട് ഉണ്ടായതെല്ലാം പറഞ്ഞു.
ഇത് കേട്ട പൂജാരി മൂക്കത്ത് വിരൽ വെച്ചുപോയി.
എന്നിട്ട് ഗോവിന്ദൻ പറഞ്ഞു ദേവിക്കുള്ളത് ദേവിക്കും ഗോവിന്ദനുള്ളത് ഗോവിന്ദനും എന്ന്.

Post a Comment

0 Comments