google.com, pub-4535768800405607, DIRECT, f08c47fec0942fa0 AMAZON RAINFOREST

Ticker

30/recent/ticker-posts

AMAZON RAINFOREST

 






ആമസോൺ മഴക്കാടുകൾ 

ലോകത്തിൻറെ ശ്വാസകോശം എന്ന വിളിപ്പേരാണ് ആമസോൺ മഴക്കാടുകൾ ക്ക് ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ആമസോൺ മഴക്കാടുകൾക്ക് വലിയ പങ്കാണുള്ളത്.
 
ഇന്ന് നാം നേരിടുന്ന പല കാലാവസ്ഥ വ്യതിയാനങ്ങളും 
മനുഷ്യന്റെ ചെയ്തികൾ കൊണ്ട് തന്നെയാണ്. 
മഴ ലഭിക്കേണ്ട സമയങ്ങളിൽ മഴ 
കിട്ടുന്നില്ല മഴ പെയ്തു കഴിഞ്ഞാൽ അത് 
പ്രളയത്തിലേക്ക് പോകുന്നു .

പ്രകൃതിയും പ്രകൃതിയുടെ സ്വഭാവവും ആകെ മാറിപ്പോയിരിക്കുന്നു .
മനുഷ്യൻ പല അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് മുന്നേറുന്നു .
പക്ഷേ അവന്റെ നിലനിൽപ്പ് അവൻ നോക്കുന്നില്ല .
ഇന്ന് മനുഷ്യന്റെ ചെയ്തികൾകൊണ്ട് പ്രകൃതി ഒരുപാട് ചൂഷണത്തിന് ഇരയായിരിക്കുന്നു.
വന നശീകരണം മൃഗങ്ങളെ വേട്ടയാടൽ 
അനധികൃത ഖനനം അങ്ങനെ പോകുന്നു. 

കേരളത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ ദൈവം ഒരുപാട് പ്രകൃതി വിഭവങ്ങൾ തന്ന് അനുഗ്രഹിച്ച ഒരു നാടാണ് നമ്മുടെ കേരളം .
പക്ഷെ നാം അത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താതെ 
അത് ദുരുപയോഗം ചെയ്യുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. 
തുടർച്ചയായി രണ്ട് പ്രളയങ്ങൾ നമ്മൾ നേരിട്ടു കേരളത്തിൻറെ കാലാവസ്ഥ 
വ്യതിയാനത്തിന് സഹ്യപർവത മലനിരകൾക്ക് വലിയ പങ്കാണുള്ളത്.

മനുഷ്യന്റെ ചൂഷണത്തിന്റെ ഫലമായി സഹ്യപർവതത്തിന്റെ 
നിലനിൽപ്പുതന്നെ ഇപ്പോൾ തുലാസിൽ ആണ്. 
സഹ്യനിൽ നടക്കുന്ന 
കയ്യേറ്റവും കുടിയേറ്റവും നശീകരണവും കേരളത്തിലെ 
കാലാവസ്ഥയെ  ഇത്രത്തോളം ബാധിക്കുന്നുണ്ട് എങ്കിൽ 
ലോകത്തിന്റെ ശ്വാസകോശം എന്ന് വിളിക്കുന്ന ആമസോൺ മഴക്കാടുകളുടെ നിലനിൽപ്പിന് എത്രത്തോളം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്.

തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശത്ത് പടർന്നു
കിടക്കുന്ന വലിയൊരു വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ. 
ഈ പ്രദേശത്തിന്റെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ 55 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ വനം വ്യാപിച്ചു കിടക്കുന്നു.  
ഇതിൽ 60 ശതമാനം ബ്രസീലിലും 13 ശതമാനം പെറുവിലും 10 ശതമാനം കൊളമ്പിയയിലും ഉൾപ്പെടെ ആകെ ഒൻപതു രാജ്യങ്ങളിലായി ആമസോൺ മഴക്കാടുകൾ സ്ഥിതി ചെയ്യുന്നു.  
വെനസ്വേല, ഇക്വഡോർ ,ബൊളീവിയ, ഗയാന, സുരിനാം, ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗയാന എന്നിവയാണ് മറ്റു രാജ്യങ്ങൾ.  

ഉഷ്ണമേഖലാ മഴക്കാടുകളില്‍ ഏറ്റവും ജൈവവൈവിധ്യവും 
വലുതുമായ മഴക്കാട് ആമസോൺ തന്നെയാണ്.  16000 കോടി 
സ്പീഷീസുകളിൽ ആയി 39,000 കോടി മരങ്ങളാണ് ഇവിടെ ഉള്ളത്. 

അതുപോലെ തന്നെ മറ്റെവിടെയും ഉള്ള ജീവജാലങ്ങളെക്കാളും 
കൂടുതൽ ജീവികൾ ആമസോണിൽ അടങ്ങിയിരിക്കുന്നു. 
ആമസോൺ മേഖലയിൽ ഏതാണ്ട് 25 ലക്ഷം പ്രാണി സ്പീഷിസുകളും പതിനായിരക്കണക്കിന് സസ്യങ്ങളും രണ്ടായിരത്തിൽപരം 
പക്ഷികളും സസ്തനികളും ഉണ്ട്.  

ആമസോണിലെ മരങ്ങളുടെ പച്ച ഇലകളുടെ അളവ് കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. സൂര്യപ്രകാശം പരമാവധി കിട്ടുന്ന കാലത്ത് ഇലകൾ വളരെയേറെ ഉണ്ടാകും മേഘം മൂടിയ തണുത്ത കാലത്ത് ഇല പൊഴിക്കുകയും ചെയ്യും.ഈ മാറ്റങ്ങൾ വഴിയാണ് പ്രകാശസംശ്ലേഷണവും ശ്വസനവും വഴി കാർബണിന്റെ ബാലൻസ്  നിലനിർത്തുന്നത്. 
 
ജൈവവൈവിധ്യം നിറഞ്ഞിരിക്കുന്നതുപോലെ തന്നെ ധാരാളം അപകടങ്ങളും ആമസോണിൽ പതിയിരിക്കുന്നു. 
 

ആമസോൺ കത്തുന്നു



ചെറുപ്പം മുതൽക്കെ നമ്മൾ പഠിച്ചിട്ടുണ്ട് വനങ്ങളെ നില 
നിർത്തേണ്ടതും മരങ്ങളുടെ ആവശ്യകതയേയും.  ആഗോളതാപനത്തിന്റെ 
തോത്‌ വർഷം കൂടുന്തോറും കൂടുന്നതിന്റെ പ്രധാനകാരണം വനനശീകരണം തന്നെയാണ്.  
ലോകം ശ്വസിക്കുന്ന ഓക്സിജന്റെ 20 ശതമാനവും ആമസോണിന്റെ വരദാനമാണ് എന്നാൽ പ്രകൃതി സൗജന്യമായി തരുന്ന വരദാനം മനുഷ്യൻ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ഈ കാലഘട്ടങ്ങളിൽ  2019 ലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തം എന്ന് വിശേഷിപ്പിക്കുന്നത് 2019 ൽ ആമസോൺ മഴക്കാടുകളിൽ നടന്ന തീപിടുത്തം ആണ്  ഇതിനുമുമ്പും തീപിടുത്തം ഉണ്ടായിട്ടുണ്ട് പക്ഷേ വർഷം കൂടുന്തോറും കാടിന്റെ വിസ്തൃതിയിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്  കണ്ണുകെട്ടിയ വികസനപ്രവർത്തനങ്ങൾ കൃഷിഭൂമി നിർമ്മാണം ഖനനം എന്നിവ മൂലം ആണ്  പ്രധാനമായും ആമസോണിന്റെ വിസ്തൃതി കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 

പ്രത്യേകത എന്തെന്നാൽ 10 ലക്ഷത്തോളം വരുന്ന  ആദിവാസി ഗോത്രക്കാർ ആമസോൺ കാടുകളിൽ അധിവസിക്കുന്നു.  ആമസോൺ മഴക്കാടുകളിൽ 60 ശതമാനത്തോളം വ്യാപിച്ചുകിടക്കുന്ന ബ്രസീലിന്റെ നഗരങ്ങളിൽ ആകട്ടെ 20 ലക്ഷം പേരും. കാട് കത്തിയമരുമ്പോഴും അത് അണയ്ക്കാനുള്ള ഒരു മുൻകരുതലുകളും ഗവൺമെൻറ് ചെയ്യുന്നില്ല എന്ന ആരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു ബ്രസീലിയൻ പ്രസിഡൻറ്  ബൊൽ സോനാരോ. 

കാട്ടുതീയുടെ ഫലമായി അന്തരീക്ഷത്തിൽ ഉയർന്ന 
രൂക്ഷമായ പുകപടലങ്ങൾ പല പ്രദേശങ്ങളേയും വലയം ചെയ്തിരുന്നു. 
അന്തരീക്ഷത്തിൽ പുകപടലങ്ങൾ രൂക്ഷമായതിനാൽ 
മഴപെയ്യുമ്പോൾ കറുത്ത നിറത്തിലുള്ള വെള്ളമാണ് 
ഭൂമിയിലെത്തുന്നത് എന്ന് ആ സമയത്ത് പത്രങ്ങളിൽ 
വലിയ വാർത്തയായിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായും മനുഷ്യനിർമ്മിതമായും 
ആണ് ആമസോണിൽ തീപടരുന്നത്.ഓരോ തവണ കത്തുമ്പോഴും 
നിരവധി ജീവജാലങ്ങൾ ആണ് ഈ ഭൂമിയിൽ നിന്നും 
അപ്രത്യക്ഷമാകുന്നത്.
ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി ഒരുപാട് 
സന്നദ്ധ സംഘടനകളും വ്യക്തികളും പരിശ്രമിക്കുന്നുണ്ട്.
അക്കൂട്ടത്തിൽ പെട്ട ആളെ ആണ് പരിചയപ്പെടുത്തുന്നത്.

നെമോന്തേ നെൻകിമോ 

"ഭരണകർത്താക്കളെ ഈ 
മഴക്കാടുകൾ 
ആർക്കും 

തീറെഴുതി 
കൊടുക്കാൻ ഉള്ളതല്ല 
ഞങ്ങളുടെ ശവശരീരങ്ങൾക്ക് മീതെ 
നിന്നുമാത്രമേ വ്യവസായികൾക്ക് ഇവിടം 
കൈയേറാൻ ആവു".

ധീരമായ ഈ നിലപാടുമായി ആമസോൺ 
മഴക്കാടുകളിൽ  ഓയിൽ കമ്പനികൾ 
കടന്നുകയറുന്നത് തടഞ്ഞ ഒരു ധീരവനിത 
ഉണ്ട് നെമോന്തേ നെൻകിമോ.
 
ലോകോത്തര പരിസ്ഥിതിസംരക്ഷണ പുരസ്കാരമായ "ഗോൾഡ് മാൻ എൻവയോൺമെന്റ്" പ്രൈസിന് അർഹമായ ഇക്വഡോറിലെ ഈ ഗോത്ര വനിത 2020 ൽ 
ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേർ ഉൾപ്പെടുന്ന 
ടൈം മാഗസിൻ പട്ടികയിൽ ഇടം നേടി . 
ഇക്വഡോറിൽ ഉള്ള ആമസോൺ മഴക്കാടുകളിലെ  ഒരു ഊരിൽ ഗോത്രവർഗ്ഗ ദമ്പതിമാരുടെ മകളായാണ് 1985 ൽ നേമോന്തേയുടെ ജനനം. 

വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്നവർ ആയിരുന്നു വെയോ റാണി സമൂഹം എന്നാൽ  കള്ളന്മാരെയും വനം കയ്യേറ്റക്കാരെയും ഓയിൽ കമ്പനികളെയും പേടിച്ച് ഊരുകളിൽ തന്നെ ഒതുങ്ങാൻ ഇവർ നിർബന്ധിതരായി.
ഒടുവിൽ കാടിനെയും വനവാസികളേയും നശിപ്പിക്കാനുള്ള ഇക്കൂട്ടരുടെ ശ്രമത്തിനെതിരെ പോരാടാൻ നെമോന്തേ തീരുമാനിച്ചു.
ചെറുപ്രായത്തിൽ തന്നെ ഇവരിൽ ഉണ്ടായിരുന്ന നേതൃഗുണത്തെ മുതിർന്നവർ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു.
വെയോറാണി സമൂഹം പ്രത്യേകിച്ച് വനിതകൾ പരിസ്ഥിതി ധ്വംസകർക്കെതിരായുള്ള നെമോന്തേയുടെ നീക്കത്തിന് നല്ല പിന്തുണ നൽകി.
വനിതകൾ പുരുഷന്മാരെ  കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി സ്വത്തും കിടപ്പാടവും നഷ്ടപ്പെടുന്ന നിലയിലെത്തിയ ഗോത്ര ജനത നെമോന്തേയിൽ തങ്ങളുടെ രക്ഷയെ കണ്ടു.
 
പാസ്താഷാ പ്രവിശ്യയിലെ വെയോറാണികളുടെ പ്രസിഡന്റ് ആയി നെമോന്തേ തിരഞ്ഞെടുക്കപ്പെട്ടു.പാരമ്പര്യ ജനവിഭാഗങ്ങളെയും അവരുടെ ഭൂമിയും സ്വത്തും സംരക്ഷിക്കാനായി സെയ്‌ബോ അലയൻസ് എന്ന സംഘടനയ്ക്ക് അവർ രൂപം നൽകി  പ്രകൃതി മാതാവിൻറെ മേലുള്ള കടന്നുകയറ്റത്തെ ഞങ്ങൾ ശക്തമായി എതിർക്കുന്നത് ഭരണ കേന്ദ്രങ്ങളും കമ്പനികളും ഒക്കെ ഞങ്ങൾ പറയുന്നത് ഉൾക്കൊണ്ട് ഞങ്ങളെ വിലമതിക്കുന്ന സ്ഥിതി ഉണ്ടായേ തീരൂ ഇതാണ് നെമോന്തേ ലോകത്തോട് പറയുന്നത് ഭൂമിയെ സംരക്ഷിക്കാൻ നോമോന്തേമാർ ഇനിയും ഉണ്ടാകട്ടെ.

പൗലോ പൗലിനോ ഗുജാജര

ആമസോൺ 
മഴക്കാടുകളുടെ 
സംരക്ഷകനായി 
അറിയപ്പെട്ടിരുന്ന 
പൗലോ പൗലിനോയെ 
വനം 

കൊള്ളക്കാർ വെടിവെച്ചുകൊന്നു
വനത്തിൽ അതിക്രമിച്ചു കടന്ന ഒരു സംഘം 
ആളുകളാണ് വെടിവെച്ചുകൊന്നത്.
 
പ്രകൃതി ചൂഷണത്തിനെതിരായ 
പ്രവർത്തനങ്ങൾക്ക് 
നേതൃത്വം നൽകി വന്ന പൗലിനോയുടെ 
മരണം ബ്രസീലിൽ വൻ വിവാദമാണ് സൃഷ്ടിച്ചത്. 
ആമസോൺ മഴക്കാടുകളുമായി ചേർന്ന് 
അധിവസിക്കുന്ന ഗോത്രവർഗ്ഗക്കാരായ 
ഗുജാജരയുടെ നേതാവായിരുന്നു പൗലിനോ.
പ്രകൃതിചൂഷണം തടയാനായി 2012 ൽ ഗുജാജര 
ഗോത്രവർഗ്ഗക്കാർ രൂപീകരിച്ച ഗാർഡിയൻസ് ഓഫ് 
ഫോറസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് 
പൗലിനോ ആയിരുന്നു. വന വിഭവങ്ങൾ കൈക്കലാക്കാനും 
മരം മുറിക്കാനും അതിക്രമിച്ചു വരുന്നവരെ തടയുകയാണ് 
ഗാർഡിയൻസ് ഓഫ് ഫോറസ്റ്റിന്റെ പ്രധാന ചുമതല.

മനുഷ്യന്റെ നിലനിൽപ്പിന് അത്യാവശ്യമായ വെള്ളം,വായു ,വെളിച്ചം ഇവയെല്ലാം ദൈവം ദാനമായി നൽകിയതാണ്.
എന്നാൽ നമ്മുടെ പ്രവർത്തികൾ കൊണ്ട് തന്നെ അത് കിട്ടാകനി ആവാൻ അധിക കാലം പോവേണ്ടതായി വരില്ല.കാരണം അതിന്റെ ഓരോ ലക്ഷണങ്ങൾ ഓരോ രാജ്യങ്ങളിലായി കണ്ടു തുടങ്ങിയിരിക്കുന്നു.

ചൈനയിൽ ശുദ്ധവായു കാശ് കൊടുത്തു വാങ്ങുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു.അമേരിക്കയിലും സ്ഥിതി മറ്റൊന്നല്ല. ഈ ഇടയ്ക്ക് വന്ന വാർത്ത ശരിയാണെങ്കിൽ കുടിവെള്ളവും പണം കൊടുത്ത് മുൻകൂർ വാങ്ങാം.
അതേ വെള്ളത്തിന്റെ അവധി വ്യാപാരം(commodity features) അമേരിക്കയിലും ആരംഭിച്ചിരിക്കുന്നു.
വിപണി വില അനുസരിച്ച് വാങ്ങുകയും വിൽക്കുകയും ചെയ്യാൻ 
പറ്റുന്ന വെറും ഒരു ഉൽപ്പന്നം മാത്രം ആവും ഇതോടെ വെള്ളം.
ഒരു ചതുരശ്ര ഏക്കറിൽ ലഭ്യമായ വെള്ളമാണ് 
ഒരു യൂണിറ്റായി വ്യാപാരം ചെയ്യപ്പെടുക.
1233 ക്യുബിക് മീറ്ററിന് തുല്യമായ വെള്ളമായിരിക്കും ഇത്. 
486.53 ഡോളർ ആണ് ഇതിന്റെ അടിസ്ഥാന വില.
അതായത് ഏകദേശം 36000 രൂപ. എൻ.ക്യു.എച്ച്.2ഒ.(NQH2O) എന്ന 
കോഡ് നാമത്തിൽ ആയിരിക്കും വ്യാപാരം.
 
നാൽപ്പത്തി നാല് നദികളാൽ സമ്പന്നം ആണ് നമ്മുടെ കേരളം.എന്നാൽ ഇപ്പോൾ ഓരോ നദിയുടെ അവസ്‌ഥ എന്താണ്.
കേരളത്തിന്റെ നട്ടെല്ലായി നില കൊള്ളുന്ന ഈ നദികളെ സംരക്ഷിക്കാൻ നമുക്ക് സാധിക്കുന്നില്ല.
വരും തലമുറയ്ക്ക് നമ്മൾ കണ്ടതും അനുഭവിച്ചതുമായ പ്രകൃതിവിഭവങ്ങൾ അവർക്കുകൂടെ അനുഭവിക്കാൻ ഇവിടെ പ്രകൃതിയെ അതുപോലെ തന്നെ നമുക്ക് നിലനിർത്താം.
ലോകം പച്ചപ്പണിയട്ടെ.പുഴകളും അരുവികളും സസ്യജന്തുജാലങ്ങളും വൃക്ഷങ്ങളും നമുക്ക് കണ്ണിന് കുളിർമയേകുന്ന കാഴ്ച്ചകൾ സമ്മാനിക്കാൻ നിൽനിൽക്കട്ടെ.

Post a Comment

0 Comments