google.com, pub-4535768800405607, DIRECT, f08c47fec0942fa0 പത്രവായന

Ticker

30/recent/ticker-posts

പത്രവായന







ക്രിസ്ത്യൻ മിഷണറിമാർ മത പ്രചാരണത്തിന് വേണ്ടിയാണ് പത്രപ്രവർത്തനം ആരംഭിച്ചതെങ്കിലും 1847 ൽ ഹെർമൻ ഗുണ്ടർട്ട് കേരളത്തിൽ ആദ്യമായി "രാജ്യസമചാരം " എന്ന മാസിക തുടങ്ങിയതും മത പ്രചാരണത്തിന് വേണ്ടി ആയിരുന്നു.

എങ്കിലും അതിനുശേഷം എല്ലാ മത വിഭാഗത്തിൽപെട്ടവർക്കും വായനയുടെ മേന്മ ചോരാത്ത രീതിയിൽ "പശ്ചിമോദയം" എന്ന മാസിക കൂടി പ്രസിദ്ധീകരിച്ചു.

രാജ്യസമാചരത്തിന്റെയും പശ്ചിമോദയത്തിന്റെയും തുടർച്ചയായി "ജ്ഞാന നിക്ഷേപം" എന്ന മൂന്നാമത്തെ മാസികയും ഇറങ്ങി. നാട്ടുവാർത്തകളും സർക്കാർ അറിയിപ്പുകളും മതവും വിജ്ഞാനവും സമന്വേയിപ്പിച്ചുള്ള ഒന്നായിരുന്നു അത്.


1867 ൽ ഇറങ്ങിയ "വിദ്യാസംഗ്രഹം" ആണ് കൂടുതൽ ലോക വാർത്തകൾ മലയാളത്തിൽ എത്തിച്ച ആദ്യ മാസിക.

ഈ മാസികയുടെ എല്ലാം പിറവി ആദ്യകാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കോട്ടയം "സി എം എസ്" പ്രസ്സിൽ നിന്നും ആയിരുന്നു.

കാലത്തിന്റെ വളർച്ച അനുസരിച്ച് പത്രങ്ങളിലും ഒരുപാട് മാറ്റങ്ങൾ വന്നു.

പുതുതലമുറ പത്രങ്ങൾ പിറവികൊണ്ടു.

ആദ്യത്തെ ലക്ഷണമൊത്ത മലയാള പത്രം എന്ന സ്ഥാനം "കേരളമിത്രം" നേടിയെടുത്തു.


കേരളമിത്രത്തിന്റെ പത്രാധിപർ ആയിരുന്ന "കണ്ടത്തിൽ വർഗീസ് മാപ്പിള" ഇന്നത്തെ മലയാള മനോരമയുടെ പിറവിക്ക് കാരണഭൂതനായി.


കോട്ടയം മാന്നാനത്തുനിന്നും തുടങ്ങിയ"നസ്രാണിദീപിക" പിന്നീട്  "ദീപിക" എന്ന ചുരക്കപേരിലോട്ട് മാറ്റപ്പെട്ടു.

പിന്നീട് ഒരുപാട് പത്രങ്ങൾക്ക് ജന്മം നൽകപ്പെട്ടു. 

1905 ൽ "വക്കം അബ്ദുൾ ഖാദർ മൗലവി"യുടെ ഉടമസ്ഥതയിൽ ആരംഭിച്ച " സ്വദേശാഭിമാനി" ഇതിന്റെ പത്രാധിപന് സ്വന്തം പേരിനൊപ്പം സ്വദേശാഭിമാനി എന്ന നാമവും കൂടെ ചേർക്കപ്പെട്ട് "സ്വദേശാഭിമാനി രാമകൃഷ്ണപിള്ള " എന്നായി.

1911 ൽ "സി വി കുഞ്ഞിരാമൻ " ആരംഭിച്ച "കേരളാ കൗമുദി" .


1923 ൽ "കെ പി കേശവമേനോന്റെ"നേതൃത്വത്തിൽ ആരംഭിച്ച "മാതൃഭൂമി".


സിപിഎം ന്റെ ദേശാഭിമാനി ബ്രിട്ടീഷ് സർക്കാർ പലതവണ നിരോധിച്ച ഒരു പത്രം കൂടി ആണ്.


സിപിഐ യുടെ ജനയുഗവും .


മുസ്ലിംലീഗിന്റെ ചന്ദ്രികയും 


ബിജെപി യുടെ ജന്മഭൂമിയും ഓരോ പാർട്ടിയുടെയും മുഖപത്രങ്ങളായി മാറി.


കൂടാതെ മാധ്യമവും മംഗളം തുടങ്ങിയ പത്രങ്ങളും മലയാളി മനസ്സിൽ ഇടം പിടിച്ചു.


ദൃശ്യമാധ്യമ രംഗം എത്ര മാത്രം പുരോഗതിയിൽ എത്തി എന്ന വാദം ഉയർത്തിയാലും പത്രവായനയുടെ സുഗം തരുവാൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയേണ്ടിവരും.


കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ ..


"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും"...

വായിച്ചുവളരുവാനും അറിവ് നേടുവാനും എല്ലാ പുസ്തകങ്ങളും പത്രങ്ങളും നമുക്ക് വഴി ഒരുക്കട്ടെ...


Post a Comment

1 Comments

thanks for u r feedback