ഈ സഹോദരങ്ങൾ അനാഥരാണ് കാരണം
ഭീകര വാദികൾ തങ്ങളുടെ മാതാപിതാക്കളുടെ ജീവനെടുത്തു.
ആ കുരുന്നു മനസ്സിൽ തങ്ങളുടെ മാതാ പിതാക്കളുടെ ജീവൻ എടുത്ത
സദ്ദാം ഹുസൈൻ എന്ന ഭീകര വാദിയോടുള്ള വെറുപ്പും ദേഷ്യവും
ഈ സിനിമയിൽ നമുക്ക് കാണാം.
ഇരുവരും അന്നത്തിനായി
ഷൂ പോളിഷിംഗ് ജോലിയിൽ ഏർപ്പെടുന്നവർ ആണ്.
ആ ഇടക്കാണ് തങ്ങളുടെ നാട്ടിൽ സൂപ്പർമാൻ പ്രദർശനത്തിന് എത്തുന്നത്.
ആ പ്രദർശനം കാണാൻ ഇരുവർക്കും സാധിക്കുന്നില്ല
സാമ്പത്തികം തന്നെ കാരണം.
അവരുടെ മനസ്സിനെ അത് വല്ലാതെ അലട്ടി
സൂപ്പർമാനെ എങ്ങനെയും കാണണം.
അപ്പോഴാണ് ചേട്ടൻ പറയുന്നത് അമേരിക്കയിലോട്ടു പോയാൽ
സൂപ്പർമാനെ നേരിട്ട് കാണാം എന്നു സൂപ്പര്മാന്റെ വീട് അവിടെ ആണത്രേ.
ഇരുവരും സൂപ്പര്മാനെ കാണാൻ
അമേരിക്കയിലോട്ടു പോകാൻ തന്നെ തീരുമാനിച്ചു.
എത്ര ദൂരം യാത്ര ചെയ്യണം എന്നെല്ലാം നോക്കി
യാത്രയിൽ കൂട്ടിനായി മൈക്കൽ ജാക്സൺ എന്ന കഴുതയും.
ഇതാണ് സിനിമയുടെ ഇതിവൃത്തം .
സനായും ദനായും തങ്ങളുടെ കഥാപാത്രത്തെ
ഭംഗി ആയി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
കുർദിഷ് ഗ്രാമീണ ഭംഗിയും
പ്രണയവും ഒറ്റപ്പെടലിന്റെ സങ്കടവും തമാശയും
എല്ലാം അതിന്റെ ഭംഗി ചോരാതെ തന്നെ പ്രേക്ഷക
മനസ്സുകളിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
ജീവിതത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട
സിനിമകളിൽ ഒരു സിനിമ കൂടി ആണ്
കർസാൻ കാദർ സംവിധാനം ചെയ്‌ത ബെക്കാസ്.
3 Comments
I'm waiting
ReplyDeleteSuper
ReplyDeleteSuper
ReplyDeletethanks for u r feedback